മകളുടെ അമ്മായിയപ്പന്റെ ലൈംഗിക അതിക്രമത്തിന് ഇരയാകേണ്ടി വന്ന ഒരമ്മ...

മകളുടെ അമ്മായിയപ്പന്റെ ലൈംഗിക അതിക്രമത്തിന് ഇരയാകേണ്ടി വന്ന മധ്യവയസ്‌കയായ അമ്മയെക്കുറിച്ചുള്ള കൗണ്‍സലിംഗ് സൈക്കോളജിസ്റ്റ് കല മോഹന്റെ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഇതറിഞ്ഞപ്പോഴുള്ള മകളുടെ പ്രതികരണവും അവര്‍ വ്യക്തമാക്കുന്നുണ്ട്. ഇരയാക്കപ്പെട്ട സ്ത്രീ നിശബ്ദയാകുന്നത് അവരുടെ മകളുടെ ജീവിതമോര്‍ത്താണ് എന്നും മകള്‍ സ്വന്തം അമ്മയെ മാനസിക രോഗിയാക്കുന്നത് സ്വന്തം മക്കളുടെ ഭാവി ഓര്‍ത്താണെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ കല മോഹന്‍ പറയുന്നു. എനിക്കു ജോളി എന്ന കുറ്റാരോപിത ആയ സ്ത്രീയുടെ കുട്ടികാലം തിരയണം എന്ന് തോന്നാറുണ്ട്. അവരുടെ ജീവിതം എങ്ങനെ ഇങ്ങനെ ആയി എന്നറിയാന്‍ ഒരു കൗതുകം. ചെയ്ത തെറ്റിന്റെ ആഴം അറിയാന്‍ അവരില്‍ ഒരു മനസ്സ് ഉണ്ടാക്കി എടുക്കണം. എങ്കില്‍ അല്ലേ അവര്‍ക്ക ലഭിക്കുന്ന ശിക്ഷ ഉചിതമാകൂയെന്ന് കല മോഹന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;
അച്ഛന്‍ പീഡിപ്പിച്ചു, ആങ്ങള പീഡിപ്പിച്ചു, അമ്മാവനും അപ്പൂപ്പനും പീഡിപ്പിച്ചു എന്നൊക്കെ ഒരുപാട് കേട്ടു മരവിച്ചിട്ടുണ്ട്.. എല്ലാ
സ്ത്രീകളെ ഇരകളും മുഴുവന്‍ പുരുഷന്മാരെ വേട്ടക്കാരും ആയി ചിത്രീകരിക്കാനും തോന്നാറില്ല..
പ്രായപൂര്‍ത്തി ആകാത്ത ആണ്‍കുഞ്ഞിനെയും പെണ്‍കുഞ്ഞിനെയും സ്ത്രീകള്‍ തന്നെ പീഡിപ്പിച്ച സംഭവങ്ങള്‍ എന്റെ കേസ് റശമൃ്യശഹ ഉണ്ട്..
ആണിന് തുറന്നു പറയാന്‍ ഒരു അവസരം കിട്ടുന്നില്ല..
ആദ്യമായി, മകളുടെ അമ്മായിയപ്പന്റെ ലൈംഗികാതിക്രമണം നേരിട്ട ഒരു പാവം സ്ത്രീയുടെ കഥയും കേട്ടു..
ഇരയാക്കപ്പെട്ട സ്ത്രീ ശബ്ദിക്കില്ല..
കാരണം, അവരുടെ മകളുടെ ജീവിതമാണ്..
അമ്മയ്ക്കു മനസികപ്രശ്‌നം എന്നേ മകളും പറയുന്നുള്ളു..
കാരണം, അവള്‍ക്കു മുന്നില് അവളുടെ കുഞ്ഞുങ്ങളുടെ ഭാവി ഉണ്ട്..
എനിക്കു ജോളി എന്ന കുറ്റാരോപിത ആയ സ്ത്രീയുടെ കുട്ടികാലം തിരയണം എന്ന് തോന്നാറുണ്ട്..
അവരുടെ ജീവിതം എങ്ങനെ ഇങ്ങനെ ആയി എന്നറിയാന്‍ ഒരു കൗതുകം..
കുറ്റം തെളിയണം..ശിക്ഷ നല്‍കട്ടെ..
പക്ഷെ, ചെയ്ത തെറ്റിന്റെ ആഴം അറിയാന്‍ അവരില്‍ ഒരു മനസ്സ് ഉണ്ടാക്കി എടുക്കണം.. എങ്കില്‍ അല്ലേ ആ ശിക്ഷ ഉചിതമാകു…
അവരുടെ കഥ, എങ്ങനെ ഇങ്ങനെ ആയി എന്നത് സമൂഹം അറിയേണ്ടേ??
ഇരയാക്കപ്പെട്ട സ്ത്രീകള്‍, പിന്നെ ജീവിതം മുന്നോട്ടു കൊണ്ട് പോയാലും,
ആക്രമണത്തിന്റെ കാഠിന്യം പോലെ ഇരിക്കും അവരുടെ പിന്നെ ഉള്ള മാനസികാവസ്ഥ..
അല്ലേല്‍ അവരെ അറിഞ്ഞു ചേര്‍ത്ത് നിര്‍ത്താന്‍ ഒരാളുണ്ടാകണം..
അത്തരം ദുരന്തങ്ങള്‍ നേരിട്ട പലരിലും എമ്ബതി എന്നൊന്ന് ഇല്ല എന്ന് തോന്നാറുണ്ട്..
എന്ത് കൊണ്ടോ ആണ്കുഞ്ഞിന്റെ നിലവിളി ആരും ശ്രദ്ധിക്കുന്നില്ല..
ഓരോ കൊലപാതകങ്ങള്‍ നടക്കുമ്‌ബോഴും,
അതിന്റെ കാരണങ്ങള്‍ കേള്‍ക്കുമ്‌ബോള്‍, ശാരീരികാതിക്രമണത്തിന്റെ
ഒരു ഏട് അവനും ഉണ്ടെന്നു തോന്നാറില്ലേ..
ആരും തുറക്കാത്ത പൂട്ടിട്ടു പൂട്ടിയ ഒന്ന്..
അപ്പോഴല്ല..
പിന്നെയാണ്..
പ്രായം കൂടും തോറും, ഇത്തരം ഭൂതകാലം മനുഷ്യന്റെ സമനില തെറ്റിച്ചു കൊണ്ടേ ഇരിക്കും..
ഇന്നത്തെ എന്റെ ചിന്ത മുഴുവനും ആ സ്ത്രീ ആണ്..
മകള്‍ക്കു വേണ്ടി, ഇനിയും മുഖമൂടി ധരിച്ചു ജീവിക്കേണ്ടി വരുന്ന കാലത്തോളം അവരിലെ മാനസികാവസ്ഥ എത്ര ദുസ്സഹം ആകും.. !!
അവരാരെ ഇനി സ്‌നേഹിക്കും ഭൂമിയില്‍ !
https://www.facebook.com/Malayalivartha