പകല്‍ സാധാരണ രീതിയിൽ പുരുഷനായി ആശാരിപ്പണിക്ക് പോകും; രാത്രിയായാൽ സ്ത്രീവേഷം, അര്‍ദ്ധരാത്രിയോടെ യക്ഷിയായി രൂപമാറ്റം- കണ്ണൂർ വനത്തില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തുമ്പോൾ കണ്ണെഴുതി പൊട്ടുതൊട്ട് ആഭരണങ്ങൾ ഇട്ട് സാരിയുടുത്ത നിലയിൽ, കയ്യിൽ കരുതിയ ബാഗിനുള്ളിൽ രണ്ട് മൊബൈല്‍ ഫോണും ചീര്‍പ്പും കണ്ണാടിയും തോര്‍ത്തും- വിചിത്ര സ്വഭാവത്തിനുടമയായ യുവാവിനെക്കുറിച്ച് പുറത്തുവരുന്നത് അമ്പരപ്പിക്കുന്ന കഥകൾ

പകല്‍ സാധാരണരീതിയിൽ പുരുഷനായി ജോലിയ്ക്ക് പോകുകയും രാത്രിയില്‍ പെണ്‍വേഷം കെട്ടിനടക്കുകയും ചെയ്തിരുന്ന വിചിത്ര സ്വഭാവത്തിനുടമയായ യുവാവിന്റെ മൃതദേഹം കണ്ണൂര്‍ കുന്നത്തൂര്‍പാടി മുത്തപ്പന്‍ ദേവസ്ഥാനത്തിന് സമീപം വനത്തില്‍ കണ്ടെത്തിയതിന് പിന്നാലെ പുറത്തുവരുന്നത് ആരെയും അമ്പരപ്പിക്കുന്ന റിപ്പോർട്ടുകൾ. ശനിയാഴ്ച ഉച്ചയോടെ വനത്തില്‍ കണ്ടെത്തിയ മൃതദേഹം സാരിയുടുത്ത നിലയിലായിരുന്നു. കണ്ണെഴുതി പൊട്ടുതൊട്ട് ആഭരണങ്ങൾ അണിഞ്ഞിരുന്നു. മൃതദേഹത്തിന് സമീപത്തു നിന്നും രണ്ട് മൊബൈല്‍ ഫോണും ചീര്‍പ്പും കണ്ണാടിയും തോര്‍ത്തും ബാഗും കണ്ടെത്തി. വിറക് ശേഖരിക്കാന്‍ പോയ പരിസരവാസികളാണ് മൃതദേഹം കണ്ടത്. ചുഴലിയില്‍ വാടകവീട്ടില്‍ താമസിക്കുന്ന ആശാരിപ്പണിക്കാരന്‍ കിഴക്കേപ്പുരയ്ക്കല്‍ ശശി എന്ന കുഞ്ഞിരാമന്റേതാണ് മൃതദേഹമെന്നാണ് സൂചന. പരിയാരം മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയിൽ മൃതദേഹം പുരുഷന്റേതാണെന്ന് വ്യക്തമായി.
പകല്‍ സാധാരണ രീതിയിൽ പുരുഷനായി ജോലിയ്ക്ക് പോകുകയും രാത്രിയില്‍ പെണ്‍വേഷം കെട്ടിനടക്കുകയും ചെയ്തിരുന്ന വിചിത്ര സ്വഭാവത്തിനുടമായിരുന്നു ഇയാൾ. ആശാരിപ്പണി ചെയ്യുന്ന ശശിക്ക് 45 വയസായെങ്കിലും അവിവാഹിതനാണ്. സ്ത്രീവേഷത്തോട് വല്ലാത്ത അഭിനിവേശമുണ്ടായിരുന്ന ശശി പകല്‍ കൃത്യമായി ജോലിക്ക് പോകും. എന്നാല്‍ സന്ധ്യയാകുന്നതോടെ ഭാവമാറ്റം സംഭവിക്കും. തുടര്‍ന്ന് ഇയാള്‍ സ്ത്രീവേഷം കെട്ടും. സ്ത്രീവേഷം കെട്ടിയാല്‍ കൂടെ കൊണ്ടു നടക്കുന്ന ഹാന്റ് ബാഗില്‍ മേക്കപ്പ് സാധനങ്ങളാണ് ഉണ്ടാവുക.
ശശി പിന്നീട് സ്ത്രീ വേഷത്തില്‍ നിന്ന് യക്ഷി വേഷത്തിലേക്ക് മാറിയതായും നാട്ടുകാർ പറയുന്നു. ഇതോടെ മിക്ക രാത്രികളിലും ഇയാൾ ശ്മശാനങ്ങളിലാണ് കിടന്നുറങ്ങാറുള്ളത്. യക്ഷികളെ അനുകരിച്ച് ശശി പെരുമാറാറുണ്ടെന്നും നാട്ടുകാർ പറയുന്നു. രാവിലെയാകുമ്പോഴേക്കും ഇയാള്‍ പഴയപടിയാകും, കൃത്യമായി ജോലിക്ക് പോകും. ഇയാളെ സ്ത്രീവേഷത്തിൽ ഒരിക്കൽ നാട്ടുകാര്‍ പിടികൂടിയിരുന്നു. ഇതോടെ നാണക്കേട് കാരണം ആഡൂരില്‍ നിന്നും ചുഴലിയിലേക്ക് താമസം മാറ്റി.
നാട്ടുകാര്‍ തമാശയായാണ് ശശിയുടെ വിചിത്ര സ്വഭാവത്തെ കണക്കാക്കിയിരുന്നത്. ആളൊഴിഞ്ഞ വനപ്രദേശം ആയതുകൊണ്ടായിരിക്കാം ശശി കുന്നത്തൂര്‍പ്പാടി മുത്തപ്പന്‍ ദേവസ്ഥാനത്തിന് സമീപമെത്തിയതെന്നാണ് നിഗമനം. ശശിയുടെ ഈ സ്വഭാവ വൈചിത്രം നാട്ടുകാര്‍ ആരും ഗൗരവമായി എടുക്കാത്തതും, സമയത്ത് ചികിത്സയും മറ്റും നല്‍കാതിരുന്നതിനാല്‍ ദ്വിമുഖവ്യക്തിത്വം ഇയാളില്‍ ശക്തമായി പ്രകടമാവുകയായിരുന്നു. വനത്തില്‍ പയ്യാവൂര്‍ എസ്ഐ പി സി രമേശന്റെ നേതൃത്വത്തില്‍ പൊലീസ് പരിശോധന നടത്തി. സംഭവസ്ഥലത്ത് നിന്ന് ലഭിച്ച മൊബൈല്‍ ഫോണിലെ നമ്പറുകളും ചിത്രങ്ങളും മറ്റും പരിശോധിച്ചാണ് ശശിയാണ് മരിച്ചതെന്ന നിഗമനത്തില്‍ എത്തിയത്. ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞെങ്കിലും ഡിഎന്‍എ പരിശോധന കൂടി നടത്തിയ ശേഷമേ ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിക്കൂ. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന് വേണ്ടി കാത്തിരിക്കുകയാണ് പോലീസ്.
https://www.facebook.com/Malayalivartha