മൃതദേഹത്തില്‍ ഇനി റീത്ത് സമര്‍പ്പിക്കരുതെന്ന പുതിയ നിര്‍ദേശവുമായി ആലുവ സെന്റ് ഡൊമിനിക് പള്ളി; റീത്തിന് പകരം ഇനി വെള്ളമുണ്ട് മതി: സംസ്‌കാര ശുശ്രൂഷകള്‍ കഴിയുമ്പോൾ മുണ്ടുകളെല്ലാം പള്ളിയിലേക്ക് നല്‍കണം

സംസ്‌കാര ശുശ്രൂഷകള്‍ക്കിടെ മൃതദേഹത്തില്‍ ഇനി റീത്ത് സമര്‍പ്പിക്കരുതെന്ന പുതിയ നിര്‍ദേശവുമായി ആലുവ സെന്റ് ഡൊമിനിക് പള്ളി. റീത്തിന് പകരം ഇനി വെള്ളമുണ്ട് ഉപയോഗിച്ചാല്‍ മതിയെന്നാണ് പുതിയ നിർദ്ദേശം. സംസ്‌കാര ശുശ്രൂഷകള്‍ കഴിയുമ്പോൾ മുണ്ടുകളെല്ലാം പള്ളിയിലേക്ക് നല്‍കണം. ഈ മുണ്ടുകള്‍ നാട്ടിലെ പാവപ്പെട്ടവര്‍ക്കും രോഗികള്‍ക്കും വിതരണം ചെയ്യാനും തീരുമാനമുണ്ട്. സംസ്‌കാരത്തിന് ശേഷം റീത്തുകള്‍ സെമിത്തേരിയില്‍ കല്ലറകളുടെ മുകളില്‍ തന്നെ വെയ്ക്കുകയാണ് പതിവ്. റീത്തുകള്‍ക്കൊപ്പം പ്ലാസ്റ്റിക് പദാര്‍ത്ഥങ്ങളുമുണ്ടാകും. ഇതുണ്ടാക്കുന്ന പരിസ്ഥിതി മലിനീകരണം കൂടി കണക്കിലെടുത്താണ് ഈ തീരുമാനം.
https://www.facebook.com/Malayalivartha