പിഎസ് സിയുടെ 'ആ കളി'പിണറായിയെനിർത്തി പൊരിക്കുന്നതിങ്ങനെ; നിയമസഭയിൽ ഇന്നലെചേർന്ന യോഗത്തിൽ പിഎസിയുടെ വിശ്വാസ്യതയെയും സർക്കാരിനെയും ചോദ്യം ചെയ്ത് തീപ്പൊരി പ്രസംഗവുമായി അനൂപ് ജേക്കബ് എംഎൽഎ

നിയമസഭയിൽ ഇന്നലെചേർന്ന യോഗത്തിൽ പിഎസിയുടെ വിശ്വാസ്യതയെയും സർക്കാരിനെയും ചോദ്യം ചെയ്ത് തീപ്പൊരി പ്രസംഗവുമായി അനൂപ് ജേക്കബ് എംഎൽഎ. പിസിയുടെ വിശ്വാസ്യത കളങ്കപ്പെടാനുള്ള പ്രധാന കാരണം ഇതിന്റെ അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതാണെന്നും അനൂപ് ജേക്കബ് ആഞ്ഞടിച്ചു.
പിഎസിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. മുഖ്യമന്ത്രി നൽകിയ മറുപടിയിൽ ഭരണഘടനാ സ്ഥാപനമായ പിഎസ്‌സിയുടെ വിശ്വാസ്യത നിലഅനിർത്താനുള്ള നടപടി സ്വീകരിക്കുമെന്നാണ് അദ്ദേഹം സൂചിപ്പിച്ചത്. എന്നാൽ ആ വിശ്വാസ്യതയും സുതാര്യതയുമാണ് ഇന്ന് ചോദ്യം ചെയ്യപ്പെട്ടത്. ലക്ഷ കണക്കിന് വിദ്യാർത്ഥികൾ സ്വാഭാവികമായും വലിയ രീതിയിലുള്ള ആശങ്കയുടെ ഇന്ന് കടന്നു പോകുകയാണ്. ഇതിന്റെ വിശ്വാസ്യത കളങ്കപ്പെടാനുള്ള പ്രധാന കാരണം ഇതിന്റെ അന്വേഷണം ഇഴഞ്ഞു നീങ്ങുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ തന്നെയാണ്. ഇതിന്റെ അന്വേഷണം കൃത്യമായ നിലയിലല്ല മുന്നോട്ട് പോകുന്നു എന്നുള്ളതാണ് ഇതിലെ രണ്ടുമുഖ്യപ്രതികൾ അടക്കമുള്ള പ്രതികൾക്ക് കോടതി ജാമ്യം അനുവദിക്കുന്ന സാഹചര്യത്തിലേക്ക് എത്തിച്ചേർന്നത്. കഴിഞ്ഞ എട്ടാം മാസം ഏഴാം തീയതി മുഖ്യമന്ത്രി പത്ര സമ്മേളനത്തിൽ പറഞ്ഞു കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കും എന്ന്. അങ്ങ് ഉദ്ദേശിച്ച കർശന നടപടിയാണോ ഈ വ്യക്തികൾക്ക് കുറ്റപത്രം സമർപ്പിക്കാത്തതിന്റെ പേരിൽ നിയമാനുസൃതം ജാമ്യം അവർക്ക് ലഭിക്കുന്ന സാഹചര്യം ഉണ്ടായത്?
ഇവിടെ കുറ്റപത്രം സമർപ്പിച്ചില്ല എന്ന് പറയുമ്പോൾ പോലീസിന്റെ നിഷ്ക്രിയത്വമാണ് അവിടെ വരുന്നത്. പോലീസ് ഈ വിഷയത്തെ വളരെ ലാഘവത്തോടെ സമീപിച്ചു. അതുകൊണ്ടാണ് ഇത്രമാത്രം പ്രധാനപ്പെട്ട ഒരു കേസിൽ പ്രതികൾക്ക് കുറ്റപത്രം പോലും സമർപ്പിക്കാതെ അവർക്ക് ജാമ്യം കിട്ടാനുള്ള ബോധപൂർവമായ ശ്രമം സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടായിരിക്കുന്നത്. ഇതിന്റെ തെളിവുകൾ ശേഖരിക്കാൻ കഴിഞ്ഞിട്ടില്ല. ലഭിച്ച തെളിവുകളുടെ ഫോറൻസിക് റിപ്പോർട്ട് ഇതുവരെ കിട്ടിയിട്ടില്ലായെന്ന് മുഖ്യമന്ത്രി പറഞ്ഞു. രണ്ടു മൊബൈൽ ഫോണുകളും ഒരു സ്മാർട്ട് വാച്ച്മാണ് കിട്ടിയിട്ടുള്ളത്. അതിന്റെ ഫോറൻസിക് റിപ്പോർട്ട് ഇതുവരെയും ലഭിച്ചിട്ടില്ല. രണ്ടുമൂന്നു മാസം കഴിഞ്ഞിട്ടും ഫോറൻസിക് റിപ്പോർട്ട് കിട്ടിയിട്ടില്ല എന്നാണ് ക്രൈം ബ്രാഞ്ചിന്റെ ഭാഷ്യം. ഇതിനെ സംബന്ധിച്ചുള്ള ആക്ഷേപങ്ങൾ ഉയർന്നു വന്ന സന്ദർഭത്തിൽ തന്നെ വളരെ വ്യക്തമായ അന്വേഷണം വേണമെന്ന ആവശ്യം അന്നേ ഉയർന്നതാണ്. അന്നുതന്നെ സർക്കാർ അതിനെ തള്ളിക്കളഞ്ഞു. പിന്നെ പിഎസിയുടെ ആഭ്യന്തര ഇന്റലിജൻസ് വിഭാഗത്തിന്റെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ഈ വിഷയത്തിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് റിപ്പോർട്ട് പിഎസി ചെയർമാനു ലഭിക്കുന്നു. ഈ റിപ്പോർട്ട് ലഭിച്ച ആഭ്യന്തര ഇന്റലിജൻസ് സ്വാഭാവികമായും ഇത് ഒന്നുകിൽ പൊലീസിന് കൈമാറണം അല്ലെങ്കിൽ ഗവൺമെന്റ് നിയമിക്കുന്ന ആറു ഏജൻസിക്ക് കൈമാറണം അതിനു പകരം ആ മാന്യ അദ്ദേഹം ചെയ്തത് പത്ര സമ്മേളനം വിളിച്ച് ഈ ആഭ്യന്തര വിഷയത്തിന്റെ ഓരോ വിഷാദശാംശങ്ങളും പ്രസിദ്ധീകരിക്കുന്ന അവസ്ഥയാണ് ഉണ്ടായത്. എല്ലാം അദ്ദേഹം വളരെ കൃത്യമായി പത്ര സമ്മേളനത്തിൽ വിശദീകരിച്ചു. അന്നുതന്നെ മറ്റൊരുകാര്യം പറഞ്ഞു ഇതിനെല്ലാം ശാസ്ത്രീയ പരിശോധന ആവശ്യമാണ്. ഇതിലൂടെ ഒളിവിലിരുന്ന പ്രതികൾക്ക് ശാസ്ത്രീയ മായിത്തന്നെ എല്ലാ തെളിവുകളും നശിപ്പിക്കാനുള്ള അവസരം ഒരുക്കി കൊടുത്തു.
ഏറ്റവും ഒടുവിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഞങ്ങൾ ഉന്നയിച്ചു. സിബിഐ അന്വേഷണത്തെ പറ്റിയുള്ള ഹർജി കോടതിയുടെ പരിഗണനയിലുണ്ട്. മുഖ്യമന്ത്രി അദ്ദേഹത്തിന്റെ മറുപടിയിൽ അക്കാര്യം ഇപ്പോൾ വ്യക്തമാക്കിയതാണ്. എന്നാൽ ആ ഹർജിക്കു മുകളിൽ ഗവൺമെന്റിന്റെ സമീപനം എന്താണ്? ഗവേര്മെന്റും പിഎസിയും സിബിഐ അബ്‌ന്വേഷണം വേണ്ട എന്ന നിലപാടാണ് ഹൈക്കോടതിയിൽ സ്വീകരിച്ചത് എന്നും അനൂപ് ജേക്കബ് നിയമ സഭയിൽ ആഞ്ഞടിച്ചു.
https://www.facebook.com/Malayalivartha