ആനകള്‍ക്കും ആധാർ - 512 നാട്ടാനകള്‍ക്ക് ആധാര്‍ നല്‍കി കേരള സര്‍ക്കാര്‍

കേരള സര്‍ക്കാര്‍ ആനകള്‍ക്കും ആധാര്‍കാര്‍ഡ് ഏര്‍പ്പെടുത്തുന്നു. . ഇതുവരെ കേരളത്തിലെ 512 നാട്ടാനകള്‍ക്കാണ് ആധാര്‍ കാര്‍ഡ് നല്‍കിയത്. സംസ്ഥാന വനംവകുപ്പും രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജിയും ചേര്‍ന്നാണ് ആനകൾക്കുള്ള ആധാർ പദ്ധതി നടപ്പിലാക്കുന്നത്.
ആനകള്‍ക്കുള്ള ഇന്‍ഷുറന്‍സ് തട്ടിപ്പ് തടയുക എന്ന ഉദ്ദേശത്തോടെയാണ് ആനകൾക്ക് ആധാര്‍ കാര്‍ഡ് പദ്ധതി നടപ്പിലാക്കുന്നതിന് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജിയിലെ ഉദ്യോഗസ്ഥന്‍ പി മനോജ് പറഞ്ഞു. ആധാര്‍ കാര്‍ഡില്‍ കണക്ട് ചെയ്ത ചിപ്പിലൂടെ ആനകളിലെ ജനിതക തകരാറുകള്‍ കണ്ടെത്താനും സാധിക്കും.
കൊല്‍ക്കത്തയില്‍ നടക്കുന്ന ഇന്ത്യന്‍ അന്താരാഷ്ട്ര ശാസ്ത്രമേളയിലാണ് കേരള സര്‍ക്കാരിന്റെ പുതിയ പദ്ധതി അവതരിപ്പിച്ചത്
https://www.facebook.com/Malayalivartha