ശാന്തന്‍പാറ കൊലക്കേസ്: പ്രതികളെന്നു സംശയിക്കുന്ന റിജോഷിന്റെ ഭാര്യയും കാമുകനും വിഷം കഴിച്ച് അവശനിലയില്‍

ശാന്തന്‍പാറ കൊലക്കേസില്‍ പ്രതികളെന്നു സംശയിക്കുന്ന യുവാവിനെയും കാമുകിയെയും വിഷം കഴിച്ച് അവശനിലയില്‍ കണ്ടെത്തി. ശാന്തന്‍പാറ പുത്തടി മുല്ലുര്‍ വീട്ടില്‍ റിജോഷിനെ കൊലപ്പെടുത്തിയ കേസില്‍ സംശയിക്കപ്പെട്ട റിജോഷിന്റെ ഭാര്യ ലിജിയെയും കാമുകന്‍ ഇരിങ്ങാലക്കുട സ്വദേശി വസിമിനെയും വിഷം കഴിച്ച നിലയില്‍ മുംബൈയില്‍ നിന്നാണ് കണ്ടെത്തിയത്. ലിജിയുടെ രണ്ടര വയസുള്ള കുഞ്ഞിനെ മരിച്ച നിലയിലും കണ്ടെത്തിയിട്ടുണ്ട്. കുഞ്ഞിനു വിഷം നല്‍കിയശേഷം ഇരുവരും വിഷം കഴിച്ചതാണെന്നു സംശയിക്കുന്നത്.
ദിവസങ്ങള്‍ക്കു മുമ്ബാണ് ചാക്കില്‍ കെട്ടി കുഴിച്ചിട്ട നിലയില്‍ ലിജിയുടെ ഭര്‍ത്താവ് റിജോഷിന്റെ മൃതദേഹം കണ്ടെത്തിയത്. പുത്തടിയിലെ വീടിന് സമീപത്തെ മഷ്‌റൂം ഹട്ട് എന്ന റിസോര്‍ട്ടിന്റെ ഭൂമിയില്‍ കുഴിച്ചിട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയിരുന്നത്.
ഇതിനുശേഷം ലിജിയേയും ഫാമിലെ മാനേജര്‍ വസിമിനെയും കാണാതായിരുന്നു. ഇവര്‍ക്കായി പൊലിസ് തിരച്ചില്‍ ഊര്‍ജിതമായി തുടരുന്നതിനിടെയാണ് മുംബൈയില്‍ നിന്നും വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരുടെയും നില ഗുരുതരമായി തുടരുകയാണ്. ഈ മാസം നാലു മുതലാണ് ലിജിയും വസീമും ഇടുക്കിയില്‍ നിന്ന് കടന്നു കളഞ്ഞത്.
റിജോഷിനെ കൊലപ്പെടുത്തിയത് താനാണെന്നും മറ്റാര്‍ക്കും ഇതില്‍ പങ്കില്ലെന്നും കാണിച്ച് വസിം പിന്നീട് ഒരു വീഡിയോ സഹോദരന് അയച്ചുകൊടുത്തിരുന്നു. കൊലപാതകം നടത്തി കുഴിച്ചിട്ട ശേഷം ഇവര്‍ സംസ്ഥാനം വിടുകയായിരുന്നു. ആദ്യം തമിഴ്‌നാട്ടിലേക്കു കടന്ന ഇവര്‍ പിന്നീട് മുംബൈയിലെത്തുകയായിരുന്നു. കൊല്ലപ്പെട്ട യുവാവിന്റെ വീട്ടുകാര്‍ ശാന്തന്‍പാറ പൊലിസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
https://www.facebook.com/Malayalivartha