Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡൽഹി സർവകലാശാല യൂണിയൻ തെരെഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി... ഇന്ന് രാവിലെ 8 മണിയോടെയാണ് വോട്ടെണ്ണൽ നടപടികൾക്ക് തുടക്കമായത്, കാമ്പസുകളിൽ കനത്ത സുരക്ഷയിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു


ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഡൽഹി സർക്കാരിന്റെ ബ്രാൻഡ് അംബാസഡറായി... ഡൽഹി സെക്രട്ടേറിയേറ്റിലെത്തി മുഖ്യമന്ത്രി രേഖാ ഗുപ്തയുമായി കൂടിക്കാഴ്ച നടത്തിയ സഞ്ജു ബ്രാൻഡ് അംബാസഡറായി ചുമതലയേറ്റതിന് പിന്നാലെ ജൻ കൗശൽ കേന്ദ്രയുടെ പോസ്റ്റർ പുറത്തിറക്കി


സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് സ്വാഭാവിക മരണം സംഭവിച്ചാലും ഇന്‍ഷുറന്‍സ് ലഭിക്കുന്ന പദ്ധതി നടപ്പിലാക്കുമെന്ന് ഫിഷറീസ് മന്ത്രി വി ഇ അബ്ദുല്‍ ഗഫൂര്‍...


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..

ബിഎസ്എൻഎൽ ജീവനക്കാരുടെ എണ്ണം പകുതിയായി വെട്ടി കുറയ്ക്കാൻ തീരുമാനിച്ചതിനു പിന്നാലെ വിആർഎസ് എടുക്കാൻ 57,000 ജീവനക്കാർ... ആകര്‍ഷകമായ വിരമിക്കല്‍ പാക്കേജ് ജീവനക്കാര്‍ക്ക് നല്‍കുമെന്ന് മന്ത്രി രവിശങ്കര്‍ പ്രസാദ് വാദ്ഗാദനം നൽകിയതിനെ തുടർന്നാണിത് ... . പ്രതിദിന പ്രവർത്തനത്തെ ബാധിക്കുമോ എന്ന ആശങ്കയിൽ ബിഎസ്എൻഎൽ

11 NOVEMBER 2019 02:24 PM IST
മലയാളി വാര്‍ത്ത

ബിഎസ്എൻഎൽ ജീവനക്കാരുടെ എണ്ണം പകുതിയായി വെട്ടു കുറയ്ക്കാൻ തീരുമാനിച്ചതിനു പിന്നാലെ സ്വയം വിരമിക്കാൻ സമ്മതമറിയിച്ച് വിആർഎസ് എടുത്ത് 57,000 ജീവനക്കാർ മുന്നോട്ട് വന്നിരിക്കുന്നു . ഇതോടെ എണ്ണം വെട്ടി കുറയ്ക്കുന്നതിന് അനുകൂലമായാണ് ജീവനക്കാർ പ്രതികരിക്കുന്നതെന്ന് വ്യക്തമായെങ്കിലും പ്രതിദിന പ്രവർത്തനത്തെ എങ്ങനെയാവും ബാധിക്കുകയെന്നതാണ് ഇപ്പോൾ ബിഎസ്എൻഎൽ നേരിടുന്ന പ്രധാന വെല്ലുവിളി.

എംടിഎൻഎൽ ലയനത്തിന് മുന്നോടിയായാണ് ജീവനക്കാരുടെ എണ്ണം പകുതിയായി വെട്ടിക്കുറക്കാനുള്ള തീരുമാനം നടപ്പിലാക്കുന്നത് . ബിഎസ്എൻഎൽ ജീവനക്കാരിൽ 57,000 പേരാണ് ഇതുവരെ വിആർഎസ് അംഗീകരിച്ച് വിരമിക്കാൻ തയ്യാറായിരിക്കുന്നത്.ആകര്‍ഷകമായ വിരമിക്കല്‍ പാക്കേജ് ജീവനക്കാര്‍ക്ക് നല്‍കുമെന്ന് മന്ത്രി രവിശങ്കര്‍ പ്രസാദ് വാദ്ഗാദനം നൽകിയിരുന്നു. ഇതിനെ തുടർന്ന് ആണ് ജീവനക്കാർ സ്വായം വിരമിക്കലിനു സന്നദ്ധത അറിയിച്ചിരിക്കുന്നത് .


എംടിഎൻഎൽ ജീവനക്കാരുടെ എണ്ണം കൂടി ചേരുമ്പോൾ ഇത് ഏതാണ്ട് 60,000 ആകും. ഇത്രയും ജീവനക്കാർ കൊഴിഞ്ഞുപോകുന്നതോടെ കമ്പനിയുടെ പ്രവർത്തനം നിലച്ചേക്കുമെന്ന ആശങ്കയും ഇതിനിടെ ശക്തമാകുന്നുണ്ട്. ഗ്രാമപ്രദേശങ്ങളിലെ ടെലഫോൺ എക്‌സ്‌ചേഞ്ചുകളിലടക്കം തടസമില്ലാത്ത സേവനം ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് ബിഎസ്എൻഎൽ. പരിവർത്തന കാലം ഉപഭോക്താക്കൾക്ക് സേവനങ്ങൾ തടസമില്ലാതെ ലഭ്യമാക്കുകയെന്നത് വലിയ വെല്ലുവിളിയാണ്

നിലവിൽ ഏറ്റവും പ്രാധാന്യം വേണ്ടത് തടസമില്ലാതെ സേവനങ്ങൾ ഉറപ്പാക്കാനാണെന്നാണ് ടെലികോം മന്ത്രാലയവും വ്യക്തമാക്കിയിരിക്കുന്നത്. ഇതിനൊരു പരിഹാരം ഇനിയും കണ്ടെത്താനായിട്ടില്ല. അതിനായുള്ള തുടർ ചർച്ചകളാണ് വരും ദിവസങ്ങളിൽ നടക്കുക.

രാജ്യത്ത് 1.50 ലക്ഷം പേരാണ് ബിഎസ്എൻഎല്ലിൽ ജോലി ചെയ്യുന്നത്. ഇവരുടെ എണ്ണം പകുതിയാക്കി കുറയ്ക്കാനാണ് ലയനത്തിന്റെ ഭാഗമായി തീരുമാനിച്ചിരിക്കുന്നത്. 77,000 പേരെങ്കിലും സ്വയം വിരമിക്കൽ തെരഞ്ഞെടുക്കണമെന്നാണ് ടെലികോം വകുപ്പിന്റെ ഉദ്ദേശം. എന്നാൽ, വിആർഎസ് വിജ്ഞാപനം പുറത്തുവന്ന് നാല് ദിവസത്തിനകം 57,000 പേർ സ്വയം വിരമിക്കാനുള്ള സമ്മതപത്രം നൽകി. ബിഎസ്എൻഎല്ലിന്റെ സ്വയം വിരമിക്കൽ നിബന്ധനകൾ ജീവനക്കാരിലെ ഒരു ലക്ഷം പേർക്ക് അനുയോജ്യമായതാണ്. 2020 ജനുവരി 31 വരെ വിആർഎസിൽ തീരുമാനമെടുക്കാൻ ജീവനക്കാർക്ക് സാവകാശം ഉണ്ട്. 50 വയസ് കഴിഞ്ഞ ജീവനക്കാർക്ക് വി ആർ എസിന് അപേക്ഷിക്കാം.

മാ​സ​ങ്ങ​ളാ​യി ബി​എ​സ്എ​ൻ​എ​ൽ ജീ​വ​ന​ക്കാ​രു​ടെ ശമ്പളം വൈ​കു​ക​യാ​ണ്. ഈ ​മാ​സ​വും ക​ഥ​യി​ൽ മാ​റ്റ​മി​ല്ല. ക​ഴി​ഞ്ഞ വ​ർ​ഷം 13,804 കോ​ടി രൂ​പ​യാ​ണു ബി​എ​സ്എ​ൻ​എ​ൽ വ​രു​ത്തി​യ ന​ഷ്ടം 2017-18-ൽ 7993 ​കോ​ടി, 2016-17-ൽ 4793 ​കോ​ടി, 2015-16-ൽ 4859 ​കോ​ടി എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു ന​ഷ്ടം. എം​ടി​എ​ൻ​എ​ലും വ​ർ​ഷ​ങ്ങ​ളാ​യി ന​ഷ്ട​ത്തി​ലാ​ണ്.

വി​ആ​ർ​എ​സ് പാ​ക്കേ​ജ് ന​ട​പ്പാ​ക്കു​ക​യും വ​രും വ​ർ​ഷ​ങ്ങ​ളി​ൽ റി​ട്ട​യ​ർ ചെ​യ്യു​ന്ന​വ​ർ പി​രി​യു​ക​യും ചെ​യ്യു​ന്ന​തോ​ടെ ഇ​വ​യി​ലെ ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം നാ​ലി​ലൊ​ന്നാ​കും എ​ന്നാ​ണു പ്ര​തീ​ക്ഷ. ബി​എ​സ്എ​ൻ​എ​ലി​ലെ 1.76 ല​ക്ഷം പേ​രി​ൽ പ​കു​തി ആ​റു വ​ർ​ഷ​ത്തി​ന​കം പി​രി​യും. ഉ​ള്ള ജീ​വ​ന​ക്കാ​രി​ൽ പ​കു​തി വി​ആ​ർ​എ​സ് സ്വീ​ക​രി​ച്ചാ​ൽ ശേ​ഷം സം​ഖ്യ 40000-ൽ ​താ​ഴെ​യാ​കും. എം​ടി​എ​ൻ​എ​ലി​ൽ 22,000 പേ​രു​ള്ള​തി​ൽ 16,000 പേ​ർ ആ​റു വ​ർ​ഷ​ത്തി​ന​കം റി​ട്ട​യ​ർ ചെ​യ്യും.

ബിഎസ്എൻഎല്ലിൽ ജോലി ചെയ്യുന്ന 50 വയസ്സിന് മുകളിലുള്ള ഏതാണ്ട് 80,000 പേരാണ് പിരഞ്ഞുപോകാൻ നിർബന്ധിതരാകുന്നത്. വി ആർ എസ് എടുക്കാൻ അർഹതയുള്ളവർ ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള ഒരുമാസ കാലയളവിനുള്ളിൽ അപേക്ഷ നൽകണം. വി ആർ എസ് എടുക്കുന്ന ജീവനക്കാർക്ക് ഇനിയുള്ള സർവീസ് കാലാവധി കണക്കാക്കിയായിരിക്കും നഷ്ടപരിഹാരം നൽകുക. വിരമിക്കുന്ന വർഷം ഇപ്പോഴത്തെ കണക്കനുസരിച്ചുള്ള ശമ്പളം, പെൻഷൻ, വിരമിക്കാനുള്ള വർഷം എന്നിവ കണക്കാക്കും. പ്രാഥമിക വിവരമനുസരിച്ച് അവശേഷിക്കുന്ന സർവീസ് കണക്കാക്കി ഓരോ വർഷവും ശമ്പളത്തിന്റെ 100 മുതൽ 125 ശതമാനം വരെയായിരിക്കും വി ആർ എസ് എടുക്കുന്നവർക്ക് നൽകുക.

വി ആർ എസ് നൽകിയ ശേഷം വിരമിക്കൽ പ്രായം കുറയ്ക്കാനും ബി എസ് എൻ എൽ തീരുമാനിച്ചിട്ടുണ്ട്. 60 വയസാണ് നിലവിൽ വിരമിക്കൽ പ്രായം. ഇത് 58 ആയി കുറയ്ക്കുമെന്നാണ് ബി എസ് എൻ എൽ പുനരുദ്ധാരണ പദ്ധതിയിൽ പറയുന്നത്. എന്നാൽ വി ആർ എസ് വിജയകരമായി നടപ്പാക്കാൻ സാധിച്ചാൽ പെൻഷൻ പ്രായം കുറയ്ക്കാൻ സാധ്യതയില്ലെന്ന് പ്രതീക്ഷിക്കുന്നവരുമുണ്ട്. .

പുനരുദ്ധാരണ പദ്ധതികളുടെ ഭാഗമായി ബി എസ് എൻ എൽ 4 ജി ആകുന്നതോടെ എല്ലാ കേന്ദ്ര, സംസ്ഥാന സർക്കാർ ഓഫീസുകളിലും ബി എസ് എൻ എൽ ലാൻഡ് ലൈനുകളും ബ്രോഡ് ബാൻഡ് കണക്ഷനും എടുക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. എല്ലാ സർക്കാർ വകുപ്പുകളുടെയും മൊബൈൽ കണക്ഷൻ ബി എസ് എൻ എൽ ആക്കാനും പദ്ധതിയുണ്ട്. നിലവിൽ ബി എസ് എൻ എല്ലിൽ ശമ്പളം വൈകുന്നുണ്ട്. വി ആർ എസ് നടപ്പാക്കുന്നതുൾപ്പടെ പദ്ധതികൾ പൂർത്തിയാക്കാൻ മൂന്ന് നാല് മാസമെടുക്കും. ഇത് കഴിഞ്ഞ് മാത്രമേ ശമ്പളവിതരണം വൈകുന്നത് ഒഴിവാകുകയുള്ളൂവെന്നാണ് സൂചന

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡൽഹി സർവകലാശാല യൂണിയൻ തെരെഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി... ഇന്ന് രാവിലെ 8 മണിയോടെയാണ് വോട്ടെണ്ണൽ നടപടികൾക്ക് തുടക്കമായത്, കാമ്പസുകളിൽ കനത്ത സുരക്ഷയിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു  (14 minutes ago)

സ്വര്‍ണവിലയിൽ കുതിപ്പ്.... പവന് 1040 രൂപയുടെ വർദ്ധനവ്  (25 minutes ago)

രാജ്യവ്യാപകമായി വാഹനം തടഞ്ഞുനിർത്തി ടോൾ പിരിക്കുന്ന രീതി അടുത്ത വർഷം ഏപ്രിൽ മുതൽ പൂർണമായി മാറും  (56 minutes ago)

ബസ് സര്‍വീസുകള്‍ക്കിടയില്‍ ജിപിഎസ് മുഖേന നിരീക്ഷിക്കപ്പെടുന്ന നിര്‍ബന്ധിത സമയ ഇടവേളകള്‍ നടപ്പാക്കാന്‍ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി...  (1 hour ago)

കണ്ണീർക്കാഴ്ചയായി.... ടർഫിൽ ഫുട്‌ബോൾ കളിക്കുന്നതിനിടെ പ്ലസ് വൺ വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു  (1 hour ago)

'റീഇമാജിനിംഗ് കേരളം' റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സിന് സമാപനം  (1 hour ago)

ചെൽസിക്കെതിരെ ബ്രെന്റ്‌ഫോർഡിന് ഏകപ‍ക്ഷീയമായ മൂന്ന് ഗോളിൻറെ ഉജ്ജ്വല വിജയം  (1 hour ago)

പോലീസ് വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിന്റെ കരാർ കാലാവധി ശനിയാഴ്ച അവസാനിക്കും...  (2 hours ago)

ഏഷ്യൻ ഗെയിംസ് ഉദ്ഘാടനച്ചടങ്ങിൽ ഷോട്ട്പുട്ട് താരം തജീന്ദർപാൽ സിങിന് പകരം കബഡി താരം പവൻ സെറാവത്ത് ഇന്ത്യയുടെ പതാകവാഹകനാകും..  (2 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യത... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

റിയാദിൽ നിര്യാതയായ കാസർകോട് ബെരിക്കുളം സ്വദേശിനിയുടെ മൃതദേഹം നാട്ടിലെത്തിച്ചു...  (2 hours ago)

സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണ്ടത് ആർക്കൊക്കെ? ഇന്നത്തെ പൂർണ്ണ രാശിഫലം  (3 hours ago)

ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഡൽഹി സർക്കാരിന്റെ ബ്രാൻഡ് അംബാസഡറായി...  (3 hours ago)

തിരുവനന്തപുരം വാമനപുരത്ത് നദിയിൽ ചൂണ്ടയിടുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി....  (3 hours ago)

യു.ജി.സി നെറ്റ് ജൂൺ 2026 പരീക്ഷ... പുനഃപരീക്ഷാഫലം എൻ.ടി.എ പ്രസിദ്ധീകരിച്ചു  (4 hours ago)

Malayali Vartha Recommends