പി.എസ്.സി പരീക്ഷാ ക്രമക്കേട് അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘം

ഐ.ജി അജിത ബീഗത്തിന്റെ നേതൃത്വത്തില്‍ പി.എസ്.സി പരീക്ഷാ ക്രമക്കേട് അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സംസ്ഥാന പൊലീസ് മേധാവി ഉത്തരവിറക്കി. എസ്.പി സക്കറിയ മാത്യു, ഡിവൈ.എസ്.പി അജയ്‌നാഥ് എന്നിവരാണ് അന്വേഷണ സംഘത്തിലെ മറ്റംഗങ്ങള്‍. ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം. അന്വേഷണത്തിന്റെ പുരോഗതി റിപ്പോര്‍ട്ട് രണ്ടാഴ്ച കൂടുമ്പോള്‍ സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട് .
പരീക്ഷാ ക്രമക്കേടില്‍ പി.എസ്.സി ആഭ്യന്തര വിജിലന്‍സിന്റെ അന്വേഷണവും നടന്നുവരികയാണ്. ആസൂത്രണ ബോര്‍ഡിലേക്കുള്ള പരീക്ഷയിലെ ക്രമക്കേടിലാണ് പി.എസ്.സി ആഭ്യന്തര വിജിലന്‍സ് എസ്.പി അന്വേഷണം നടത്തുന്നത്. ഇതിനൊപ്പമാണ് മന്ത്രിസഭാ തീരുമാന പ്രകാരം ക്രൈംബ്രാഞ്ചും അന്വേഷണം തുടങ്ങാന്‍ ഒരുങ്ങുന്നത്. അന്വേഷണത്തിന് ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയിരുന്നു. പി.എസ്.സി പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് അടുത്തകാലത്തുണ്ടായ ആരോപണങ്ങളിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുക.
https://www.facebook.com/Malayalivartha
























