Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

ഉസ്‌ബെക്കിസ്ഥാനില്‍ കൊല്ലപ്പെട്ട മലയാളി യുവതി നേരിട്ടത് കൊടുംക്രൂരത

10 JULY 2026 01:23 AM IST
മലയാളി വാര്‍ത്ത

ഉസ്‌ബെക്കിസ്ഥാനില്‍ കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ മലയാളി യുവതി സാവരിയ നേരിട്ടത് കൊടുംക്രൂരതയെന്ന് ബന്ധുക്കള്‍. ഒന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ സാവരിയ ബസന്ത് ആണ് സഹപാഠിയും മലപ്പുറം സ്വദേശിയുമായ സദറുല്‍ അനമിന്റെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സദറുല്‍, സാവരിയയെ ലാപ്‌ടോപ്പ് ഉപയോഗിച്ച് തലയ്ക്കടിച്ച് വീഴ്ത്തിയത്. എന്നാല്‍ ഈ ഒരു അടിയേറ്റത് മാത്രമല്ല മരണത്തിന് കാരണമെന്നാണ് ഇപ്പോള്‍ ബന്ധുക്കള്‍ ആരോപിക്കുന്നത്.

'സാവരിയ നേരിട്ടത് കൊടിയ പീഡനമാണ്, കാല് മുതല്‍ തല വരെ ചതച്ചെടുത്തിട്ടുണ്ട്. ഒരു ലാപ്‌ടോപ് കൊണ്ട് ഒരു നിമിഷംകൊണ്ട് അടിച്ചുകൊന്നതൊന്നുമല്ല. വളരെ ക്രൂരമായി ചെയ്തിരിക്കുന്നതാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥ പറഞ്ഞത്. സാവരിയയോട് മതംമാറാന്‍ പ്രതി സദറുല്‍ പലതവണ ആവശ്യപ്പെട്ടിരുന്നു എന്നാണ് അവിടെയുള്ള കുട്ടികള്‍ പറഞ്ഞത്. ഇത് അവര്‍ കണ്ടിട്ടുണ്ട്. എന്നാല്‍ സാവരിയ അതിന് സമ്മതിച്ചിരുന്നില്ല. അവസാനനിമിഷം എന്താണുണ്ടായതെന്ന് ആര്‍ക്കും അറിയില്ലെന്നാണ് ആ കുട്ടികള്‍ പറഞ്ഞത്'. ബന്ധുവായ ജനീഷ് പറഞ്ഞു.

ബുഖാറ സ്‌റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഒന്നാംവര്‍ഷ വിദ്യാര്‍ഥികളായിരുന്നു സാവരിയയും പ്രതി സദറുല്‍ അനമും. കഴിഞ്ഞ വെള്ളിയാഴ്ച ഇരുവരും ഹോസ്റ്റല്‍ മുറിയില്‍ സംസാരിച്ച് നില്‍ക്കുന്നതിനിടെയാണ് ലാപ്‌ടോപ്പ് കൊണ്ട് തലയില്‍ അടിച്ച് വീഴ്ത്തിയത്. പിന്നീട് സദറുല്‍ തന്നെയാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മലപ്പുറം പുലാമന്തോള്‍ കട്ടുപ്പാറ ഇറവത്ത് കിഴക്കേത്തൊടി സദറുല്‍ അനമിനെ(22) ഇതേത്തുടര്‍ന്ന് അവിടെ പൊലീസ് കസ്റ്റഡിയിലെടുത്തതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചിരുന്നു.

കോളേജില്‍ നിന്ന് ഒരിക്കല്‍ വിളിച്ചതല്ലാതെ സംഭവത്തിന്റെ മറ്റ് വിവരങ്ങള്‍ ഒന്നും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് സദറുല്‍ അനമിന്റെ പിതാവ് ഇ.കെ.ഹൈദ്രസ് പറഞ്ഞു. ഉസ്‌ബെക്കിസ്ഥാനിലേക്കു പോകാന്‍ പിതാവും സഹോദരനും വിസയ്ക്ക് അപേക്ഷിച്ചിട്ടുണ്ട്. മകന് നിയമസഹായം അഭ്യര്‍ത്ഥിച്ച് നോര്‍ക്കയ്ക്ക് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും പിതാവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്  (2 minutes ago)

റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി  (7 minutes ago)

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍.മോഹനന്‍ അന്തരിച്ചു  (28 minutes ago)

പെയിന്റ് ബക്കറ്റിനുള്ളിലൊളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍  (49 minutes ago)

വീണയ്ക്ക് ലഭിച്ചത് സേവനത്തിന് നല്‍കിയ പ്രതിഫലം, പണം ലഭിക്കുമ്പോള്‍ റിയാസ് ഭര്‍ത്താവല്ലെന്ന് ആഞ്ഞടിച്ച് പിണറായി  (1 hour ago)

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (1 hour ago)

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (1 hour ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (1 hour ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (3 hours ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (4 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (4 hours ago)

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍  (5 hours ago)

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍  (5 hours ago)

ചാക്കിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; കൊന്നത് ഭാര്യയെയും കുട്ടിയെയുമല്ലെന്ന് പ്രതി; രണ്ട് മാസത്തെ പരിചയത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെകൂടെ ജോലിക്കായി വന്നത്ൽ എന്നാൽ സംഭവിച്  (7 hours ago)

ഇടുക്കിയില്‍ ലഹരിക്കടിമയായ മകനെ പിതാവ് തലയ്ക്കടിച്ചു കൊന്നു  (7 hours ago)

Malayali Vartha Recommends