Widgets Magazine
05
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി.ബി.ഐ ഉദ്യോഗസ്ഥർ തമിഴഗ വെട്രി കഴകം ആസ്ഥാനം സന്ദർശിച്ചു.. പാർട്ടി നടത്തിയ പ്രചാരണവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ..സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടു..


തിരുവനന്തപുരത്തും കോഴിക്കോടും കള്ളക്കടൽ ജാഗ്രതാ നിർദ്ദേശം: കേരളത്തിൽ ഈ മാസം സാധാരണയേക്കാൾ കൂടുതൽ മഴ സാധ്യത...


പ്രഭാത നടത്തത്തിനിറങ്ങിയ യുവതിക്കു നേരേ ലൈംഗികാതിക്രമം..പിന്നില്‍ നിന്ന് മാഡം എന്ന് വിളിച്ച് യുവതി തിരിഞ്ഞുനോക്കിയപ്പോള്‍ ഇയാള്‍ നഗ്നനായി സ്വയംഭോഗം ചെയ്യുന്നു..നടുക്കം മാറാതെ യുവതി..


സ്വന്തം വർഗക്കാർ തന്നെ തോക്കും ബോംബും യുദ്ധ ടാങ്കുകളുമായി ആർത്തട്ടഹസിച്ച് വരുന്നു..സുഡാനിൽ അതിഭീകരമായ അവസ്ഥ..റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് നടത്തിയതു കൊടിയ ക്രൂരതകൾ..


2024 ൽ ദേവസ്വം ബോർഡ് ഇറക്കിയ ഉത്തരവിലും ചെമ്പ് പരാമർശം; എന്‍ വാസുവിന് കൂടുതല്‍ കുരുക്കായി മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസർ ഡി സുധീഷ് കുമാറിന്റെ മൊഴി: അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്...

പിഎസ്‍സി പരീക്ഷാ ഹാളിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ ഒരുങ്ങി സംസ്ഥാന സർക്കാർ. പിഎസ്‍സി പരീക്ഷാ ഹാളിൽ മൊബൈൽ ഫോണും വാച്ചും നിരോധിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു

11 NOVEMBER 2019 04:08 PM IST
മലയാളി വാര്‍ത്ത

പിഎസ്‍സി പരീക്ഷാ ഹാളിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ ഒരുങ്ങി സംസ്ഥാന സർക്കാർ. പിഎസ്‍സി പരീക്ഷാ ഹാളിൽ മൊബൈൽ ഫോണും വാച്ചും നിരോധിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ഇവ കൈവശം വയ്ക്കുന്ന ഉദ്യോഗാര്‍ത്ഥികളെ അയോഗ്യരാക്കാൻ പിഎസ്‍സി നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി..പിഎസ്‌സി പരീക്ഷ കുറ്റമറ്റതാക്കാനായുളള ശുപാര്‍ശകള്‍ ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരി കഴിഞ്ഞ ദിവസം പി എസ്‌ സി സെക്രട്ടറിക്ക് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ മറുപടി.

മൊബൈല്‍ ഫോണ്‍, വാച്ച്, പേഴ്‌സ്, ഭക്ഷ്യവസ്തുക്കള്‍, സ്റ്റേഷനറി വസ്തുക്കള്‍ എന്നിവ പരീക്ഷാഹാളില്‍ നിരോധിക്കുമെന്ന് മുഖ്യമന്ത്രി നിയമസസഭയെ അറിയിച്ചു. ഉത്തരവിന് ശേഷവും പരീക്ഷയ്ക്ക് ഇവ കൈവശം വെയ്ക്കുന്ന ഉദ്യോഗാര്‍ത്ഥികളെ അയോഗ്യരാക്കാന്‍ പിഎസ്‌സി നടപടി സ്വീകരിക്കും.

പിഎസ്‍സി പരീക്ഷ കുറ്റമറ്റതാക്കാൻ എട്ട് ശുപാർ‍ശകളടങ്ങിയ റിപ്പോര്‍ട്ട് ക്രൈംബ്രാ‌‌ഞ്ച് മേധാവി ടോമിൻ തച്ചങ്കരി ഇന്നലെ പിഎസ്‍സി സെക്രട്ടറിക്ക് സമര്‍പ്പിച്ചിരുന്നു. പരീക്ഷയ്‍ക്കെത്തുന്നവരുടെ ശരീര പരിശോധന കർശനമാക്കണമെന്നും എല്ലാ പരീക്ഷ ഹാളിലും സിസിടിവിയും മൊബൈൽ ജാമറും സ്ഥാപിക്കണമെന്നും ക്രൈംബ്രാ‌ഞ്ച് ശുപാർശ ചെയ്തിരുന്നു. പിഎസ്‍സി നടത്തിയ പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയിൽ കോപ്പിയടിച്ചവർക്ക് ഉയർന്ന റാങ്ക് ലഭിച്ചത് കണ്ടെത്തിയതിനെ തുടർന്നാണ് പരീക്ഷ ക്രമക്കേടുകള്‍ തടയാനുള്ള ശുപാർശകള്‍ അന്വേഷണ സംഘം തയ്യാറാക്കിയത്. പരീക്ഷ നടപടികളിൽ അടിമുടിമാറ്റം വരുത്തണമെന്നായിരുന്നു ശുപാർ‍ശ

.പരീക്ഷ സെന്ററുകളിലെ ഇരിപ്പിടങ്ങളുടെ മുന്‍കൂട്ടി നിശ്ചയിച്ച രീതിയടക്കം മാറ്റണമെന്നാണ് റിപ്പോര്‍ട്ടിലെ ശുപാര്‍ശ. ഇതിന് പിന്നാലെയാണ് സഭയില്‍ അന്‍വര്‍ സാദത്തിന് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കി മറുപടി നല്‍കിയത്.

നിലവിലെ രീതിയനുസരിച്ച് പരീക്ഷാ കേന്ദ്രവും ഇരിക്കുന്ന സീറ്റും ചോദ്യപ്പേറിന്‍റെ കോഡും നമ്പറുമെല്ലാം ഉദ്യോഗാര്‍ത്ഥിക്ക് ഒരുമാസം മുമ്പ് അറിയാൻ സാധിക്കും. ഇത് ക്രമക്കേടിന് വഴിവെക്കുന്നുണ്ട്. അതിനാൽ സീറ്റിംഗിന്‍റെ കാര്യത്തിലുള്‍പ്പെടെ കാലാനുസരണമായ മാറ്റം കൊണ്ടുവരണം. ഒരേ ഹാളിൽ ഇടംപിടിക്കുന്നവർ പരസ്പരം സഹായിച്ച് ലിസ്റ്റിൽ ഇടംപിടിക്കുന്നുവെന്ന ആക്ഷേപമുണ്ട്. ഇത് ഒഴിവാക്കാൻ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം. പരീക്ഷ കഴിഞ്ഞ് ഉത്തരക്കടലാസുകള്‍ തിരികെ നൽകുമ്പോള്‍ ചുമതലയുള്ള ഉദ്യോഗസ്ഥൻ സിസിടിവി ഹാർഡ് ഡിസ്ക്കും സീൽ ചെയ്ത് നൽകണം. വാച്ച് ഉള്‍പ്പെടെ ഒരു സാധനങ്ങളും പരീക്ഷ ഹാളിൽ അനുവദിക്കരുത്. അതിനാൽ പരീക്ഷാർത്ഥികളുടെ പരിശോധന നടത്തണം. പേന, ബട്ടണ്‍ എന്നിവടങ്ങളിൽ ക്യാമറ ഇല്ലെന്ന് ഉറപ്പുവരുത്താനാണ് ശരീര പരിശോധന.

മൊബൈൽ ജാമറും സ്ഥാപിക്കണം. എല്ലാ പരീക്ഷാ ഹാളിലും സമയമറിയാന്‍ ക്ലോക്കുകള്‍ സ്ഥാപിക്കണം. പിഎസ്‍സി പരീക്ഷകൾ ഓണ്‍ലൈൻ വഴിയാക്കുന്ന കാര്യം പരിശോധിക്കണം. ഇതിനായി പോർട്ടബിൾ വൈഫ്-ഫൈ സ്ഥാപിക്കണം. ഉയർന്ന തസ്തികകളിലേക്കുള്ള പരീക്ഷയിൽ എഴുത്ത് പരീക്ഷയുമാകാം. ആക്ഷേപങ്ങളുയർന്നാൽ കൈയക്ഷര പരിശോധന നടത്താൻ ഇത് സഹായിക്കുമെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ ശുപാര്‍ശ. ഇപ്പോള്‍ പരീക്ഷ ചുമതല നിർവ്വഹിക്കുന്ന പ്യൂണ്‍മാരും, ഉദ്യോഗസ്ഥരുമെല്ലാം സ്വാധീനിക്കപ്പെടുന്നുണ്ടെന്ന ആക്ഷേപമുണ്ട്. ഇത് ഒഴിവാക്കാൻ നിശ്ചിത യോഗ്യതയുള്ളവർക്ക് പരീക്ഷ ചുമതല നൽകണമെന്നാണ് ക്രൈംബ്രാ‌‌ഞ്ചിന്‍റെ മറ്റൊരു ശുപാർശ

ക്രൈം ബ്രാഞ്ച് ശുപാര്‍ശകളില്‍ പ്രധാനപ്പെട്ടത്

പിഎസ്സി പരീക്ഷാഹാളിലെ വളരെ നാളുകളായുളള സീറ്റിങ് പാറ്റേണ്‍ (എ,ബി,സി,ഡി പാറ്റേണ്‍ ) പരിഷ്‌കരിക്കണം. ഉദ്യോഗാര്‍ഥികള്‍ മുന്‍കൂട്ടി അറിയാന്‍ പാടില്ലാത്ത രീതിയില്‍ ഇത് ക്രമീകരിക്കണം.
പരിശീലനം നല്‍കിയവരെയും നിശ്ചിത യോഗ്യത ഉളളവരെയും മാത്രമേ ഇന്‍വിജിലേറ്റേഴ്‌സായി നിയോഗിക്കാവൂ.

നിരവധി പരീക്ഷാ ഹാളുകള്‍ ഉള്ള കേന്ദ്രങ്ങളില്‍ പിഎസ്സിയുടെ നേരിട്ടുള്ള ഒരു ഉദ്യോഗസ്ഥന്‍ എങ്കിലും കാണണം.

സ്മാര്‍ട്ട് വാച്ച്, മൊബൈല്‍ ഫോണ്‍, ബ്ലൂ ടൂത്ത്, ഇയര്‍ പീസ് എന്നിങ്ങനെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ പരീക്ഷാ ഹാളില്‍ കൊണ്ടുവരുന്നത് ഒഴിവാക്കാന്‍ ദേഹപരിശോധന നടത്തണം.

ഷൂ, ബെല്‍റ്റ്, ബട്ടണ്‍സ് എന്നിവ അടക്കം അഴിച്ച് പരിശോധിക്കണം. ബട്ടണുകള്‍, ആഭരണങ്ങള്‍, പേന, കണ്ണാടികള്‍ തുടങ്ങിയവയിലും ക്യാമറ ഇല്ലെന്ന് ഉറപ്പു വരുത്തണം.

സിസി ടിവികള്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ സ്ഥാപിക്കുന്നത് ഇതിനെല്ലാമുളള ഒരു പരിഹാരമാണ്.
ഉയര്‍ന്ന തസ്തികകളിലേക്കുള്ള പരീക്ഷാകേന്ദ്രങ്ങളില്‍ പോര്‍ട്ടബിള്‍ വൈ ഫൈ/ മൊബൈല്‍ ജാമറുകള്‍ സ്ഥാപിക്കുക

പിഎസ്സിയുടെ എല്ലാ പരീക്ഷകളും ഓണ്‍ലൈന്‍ ആക്കുക. ഇത് വഴി വളരെയധികം ക്രമക്കേടുകള്‍ തടയാന്‍ സാധിക്കും.

ഉയര്‍ന്ന തസ്തികകളിലേക്കും എണ്ണത്തില്‍ കുറവുള്ളതുമായ പരീക്ഷകളില്‍ ഡിസ്‌ക്രിപ്ടീവ് ചോദ്യങ്ങളുണ്ടെങ്കില്‍ ഹാന്‍ഡ് റൈറ്റിങ് പരിശോധന വഴി പിന്നീടാണെങ്കിലും ആള്‍മാറാട്ടം കണ്ടെത്താന്‍ സാധിക്കും.

എല്ലാവാച്ചുകളും പരീക്ഷാകേന്ദ്രങ്ങളില്‍ നിരോധിക്കുക. ഉദ്യോഗാര്‍ഥികള്‍ക്ക് സമയം അറിയാന്‍ ഹാളില്‍ ക്ലോക്ക് സ്ഥാപിക്കുകയോ മണി അടിച്ച് സമയം അറിയിക്കുകയോ ചെയ്യാം.

സായുധ പൊലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് പി എസ് സി നടത്തിയ പരീക്ഷയില്‍ ക്രമക്കേട് നടന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.യൂണിവേഴ്‌സിറ്റി കോളെജിലെ എസ്എഫ്‌ഐ നേതാക്കളായിരുന്ന ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവര്‍ കോപ്പിയടിച്ച് ഉയര്‍ന്ന റാങ്ക് നേടിയിരുന്നു. സ്മാര്‍ട്ട് വാച്ച് വഴി പുറമെ നിന്ന് ഉത്തരങ്ങള്‍ ശേഖരിച്ച് ഇവർ പരീക്ഷയെഴുതി എന്നാണ് കേസ്. ഇവര്‍ മൂന്നുപേരും അല്ലാതെ വേറാരും ക്രമക്കേട് നടത്തിയിട്ടില്ല എന്നും ക്രൈം ബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഐസിസി വനിതാ ടീമിനെ പ്രധാനമന്ത്രി നാളെ കാണും  (2 hours ago)

യുഎഇയിലെ കാറപകടത്തില്‍ 29 കാരന് ദാരുണാന്ത്യം  (2 hours ago)

പാല്‍ വില കൂട്ടുന്നത് തിരഞ്ഞെടുപ്പിന് ശേഷം പരിഗണിക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി  (5 hours ago)

ഛത്തീസ്ഗഡില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറ് പേര്‍ മരിച്ചു  (5 hours ago)

ശബരിമല പൂജകള്‍ നാളെ മുതല്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം  (5 hours ago)

ക്ലാസ് സമയത്ത് കുട്ടികളെ കൊണ്ട് കാല്‍ മസാജ് ചെയ്യിച്ച അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍  (6 hours ago)

സീരിയല്‍ നടിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ മലയാളി യുവാവ് അറസ്റ്റില്‍  (6 hours ago)

അബദ്ധത്തില്‍ രണ്ടുമാസം പ്രായമുള്ള കുഞ്ഞ് കിണറ്റില്‍ വീണ സംഭവം: ഗ്രില്ലും ആള്‍മറയും ഉള്ള കിണറ്റില്‍ കുട്ടി എങ്ങനെ വീണുയെന്ന് പൊലീസ്  (7 hours ago)

ജോണ്‍ട്യൂറിംഗ് വാട്‌സണ്‍ സോഫ്റ്റ്വെയര്‍ സൊല്യൂഷന്‍സ് ഇന്‍ഫോപാര്‍ക്കില്‍ പുതിയ ഓഫീസ് തുറന്നു...  (7 hours ago)

ഇടതുപക്ഷസർക്കാരിന്റെ ജനക്ഷേമപ്രവർത്തനങ്ങളെ പ്രതിപക്ഷം ഭയക്കുന്നു: മുഹമ്മദ് മൊഹിസിൻ എം.എൽ.എ...  (7 hours ago)

ട്രെയിൻ യാത്രക്കാരുടെ സുരക്ഷിതത്വം കേന്ദ്ര സർക്കാർ ഉറപ്പ് വരുത്തുക; ഡിവൈഎഫ്ഐ...  (7 hours ago)

പിഎം ശ്രീ നിര്‍ത്തി വച്ചെന്ന് കേന്ദ്രത്തിന് കത്തയച്ചിട്ടില്ലെന്ന് വി ശിവന്‍കുട്ടി  (8 hours ago)

ആഗോള നിക്ഷേപകരായ ആന്റ്‌ലറിന്റെ പ്രീ-സീഡ് ഫണ്ടിംഗ് സ്വന്തമാക്കി മലയാളി എ.ഐ സംരംഭം...  (8 hours ago)

ശൈത്യ ചെയ്തതിലും എത്രയോ വലിയ തെറ്റുകൾ കുണുമോൾ അവിടെ ചെയ്തിട്ടുണ്ട്; അനുമോളെ വലിച്ച് കീറി കുറിപ്പ്  (8 hours ago)

3 മെഡിക്കല്‍ കോളേജുകള്‍ക്ക് പുതിയ കാത്ത് ലാബുകള്‍: അത്യാധുനിക സംവിധാനങ്ങള്‍ക്ക് 44.30 കോടിയുടെ ഭരണാനുമതി...  (8 hours ago)

Malayali Vartha Recommends