മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...

കാസർകോട് ചെമ്മനാട് ഒരേ വാടകവീട്ടിനുള്ളിൽ അച്ഛനെയും മകളെയും അടുത്തടുത്ത മണിക്കൂറുകളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെമ്മനാട് കോളിയടുക്കം സ്വദേശിയായ നാൽപ്പത്തിയേഴുകാരൻ ഗണേശൻ, മകൾ പതിനേഴുകാരി വൈഷ്ണവി എന്നിവരാണ് മരണപ്പെട്ടത്. ശനിയാഴ്ച രാത്രി മകൾ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച വിവരം ഗണേശൻ തന്നെയാണ് നാട്ടുകാരെ വിളിച്ച് അറിയിച്ചത്.
എന്നാൽ ഇന്ന് രാവിലെ നോക്കിയപ്പോഴാണ് മകളുടെ വിയോഗത്തിൽ മനംനൊന്ത് അച്ഛൻ ഗണേശനെയും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുന്നത്. സംഭവത്തിൽ കാസർകോട് പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























