Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അരയും തലയും മുറുക്കുന്നു... ശബരിമല വിഷയം സജീവമാക്കി നിര്‍ത്തി കേരളം പിടിക്കാന്‍ ബിജെപി; യുവതികളെ സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരും ആര്‍എസ്എസും ബിജെപിയും കര്‍മ്മ സമിതിയും കാത്തിരിക്കുന്നു; ബോധ പൂര്‍വം യുവതികളെ കയറ്റാനും ശ്രമം നടന്നേക്കാം

15 NOVEMBER 2019 11:00 AM IST
മലയാളി വാര്‍ത്ത

More Stories...

വ്യാജ എ.പി.കെ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് ; ജാഗ്രത പാലിക്കാൻ പോലീസ് മുന്നറിയിപ്പ്

കാലാവസ്ഥാ വ്യതിയാനം കേരളത്തെ കാര്യമായി ബാധിക്കുന്നു; രാത്രികാലങ്ങളില്‍ 20 ഡിഗ്രിക്കും പകല്‍സമയത്ത് 36 ഡിഗ്രിക്കും മുകളിലാണ് താപനില അനുഭവപ്പെടുന്നത്; ഇത് കാര്‍ഷിക മേഖലയെ സംബന്ധിച്ച് ആശങ്കാജനകമാണെന്ന് മന്ത്രി ടി. സിദ്ദിഖ്

നാലാമത്തെ ശനിയാഴ്ച “അഭിനന്ദന ദിന” മായി (അപ്രീസിയേഷൻ ഡേ) ആചരിക്കാൻ ക്രമസമാധാന വിഭാഗം എഡിജിപി പി. വിജയന്റെ നിർദേശം; പോലീസ് ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും മികച്ച പ്രവർത്തനങ്ങളെ അഭിനന്ദിക്കും

പ്രത്യേക റോഡ് സുരക്ഷാ പദ്ധതികൾക്ക് കേരള റോഡ് സുരക്ഷാ അതോറിറ്റി അംഗീകാരം നൽകി; തീർത്ഥാടകർക്കും പൊതുജനങ്ങൾക്കും സുഗമവും അപകടരഹിതവുമായ യാത്ര ഉറപ്പുവരുത്തുക ലക്ഷ്യമെന്ന് മന്ത്രി സി.പി ജോൺ

കരിമണൽ ഖനനവുമായി ബന്ധപ്പെട്ട എക്‌സാലോജിക് കമ്പനി വിഷയം; സി.പി.എം നേതാവ് എ.കെ. ബാലൻ നടത്തിയ പ്രസ്താവന യു.ഡി.എഫ് സർക്കാരിനുള്ള ഭീഷണിയും സിപിഎമ്മും കോൺഗ്രസും തമ്മിലുള്ള അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയത്തിന് തുറന്നുപറച്ചിലും ആണെന്ന് ബി.ജെ.പി

ശബരിമല യുവതീ പ്രവേശന വിധി പുന:പരിശോധിക്കുന്നത് വിശാല ബഞ്ചിന്റെ തീരുമാനത്തിന് ശേഷമെന്ന സുപ്രീംകോടതി ഉത്തരവില്‍ എങ്ങനെ നേട്ടം കൊയ്യാമെന്ന് ആലോചിക്കുകയാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടിക്കാര്‍. ഇനി പഞ്ചായത്ത് തെരഞ്ഞെടുപ്പും അതുകഴിഞ്ഞ് നിയമസഭാ തെരഞ്ഞെടുപ്പും വരാനിരിക്കെ പരമാവധി മുതലെടുക്കാനാണ് ബിജെപിയും യുഡിഎഫും ശ്രമിക്കുന്നത്. അതേ സമയം പരമാവധി സംയമനം പാലിക്കാനായിരിക്കും സിപിഎം ശ്രമിക്കുക.

ഈ ശബരിമല വിധി സംഘപരിവാറിനും കേന്ദ്ര സര്‍ക്കാരിനും ആശ്വാസത്തിനൊപ്പം സാധ്യതയുമേറുകയാണ്. ശബരിമല വിഷയം സജീവമാക്കി നിലനിര്‍ത്തി രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ബി.ജെ.പി. കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശം നടപ്പാക്കാനുള്ള സുവര്‍ണാവസരം കൂടിയാകും ഈ കാലയളവ്. ശബരിമലയില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച കേന്ദ്രസര്‍ക്കാരിനും ആശ്വാസമായി.

കോടതിയുടെ പരിഗണനയിലുള്ള വിഷയമെന്ന നിലയില്‍ ഓര്‍ഡിനന്‍സ് ഇറക്കുന്നതിലെ അനൗചിത്യം ചൂണ്ടിക്കാട്ടി തടിയൂരാമെന്ന പ്രതീക്ഷയിലാണ് കേന്ദ്ര സര്‍ക്കാര്‍. യുവതീ പ്രവേശന വിധിയെ ആദ്യഘട്ടത്തില്‍ സ്വാഗതം ചെയ്ത മുതിര്‍ന്ന ആര്‍.എസ്.എസ്. നേതാക്കള്‍ പോലും പിന്നീട് വിധിക്കെതിരേ പ്രക്ഷോഭത്തിനിറങ്ങിയതും ഇതിലെ രാഷ്ട്രീയ സാധ്യതകള്‍ കണക്കിലെടുത്തായിരുന്നു. ഒരു കൊടിയുടേയും പിന്തുണയില്ലാതെ പന്തളത്ത് നടന്ന അയ്യപ്പ ഭക്ത കൂട്ടായ്മയിലെ ജനപങ്കാളിത്തം കണ്ട് അമ്പരന്ന പരിവാര്‍ നേതൃത്വം തുടര്‍ന്നു പ്രക്ഷോഭം ഏറ്റെടുക്കുകയായിരുന്നു. ഇതിനായി ശബരിമല കര്‍മ്മ സമിതിക്കും രൂപം നല്‍കി.

സര്‍ക്കാര്‍ സംവിധാനങ്ങളുടെ പിന്തുണയോടെ യുവതികള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ചിട്ടും ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ ഊഴമിട്ട് കാവലിരുന്ന് ചെറുത്ത് തോല്‍പ്പിച്ചത് നേതൃത്വത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. സംസ്ഥാനത്തൊട്ടാകെ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷങ്ങളെ തുടര്‍ന്ന് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരേ വ്യാപകമായ രീതിയില്‍ കേസുകളും നിയമകുരുക്കുമുണ്ടായി. എന്നാല്‍, ഇതു രാഷ്ട്രീയ നേട്ടമാക്കി മാറ്റാന്‍ കെല്‍പ്പുള്ള നേതൃത്വം ബി.ജെ.പി. സംസ്ഥാന ഘടകത്തിനില്ലാതെ പോയതു പോരായ്മയായി.

ഉത്തരവുണ്ടാകുന്നതുവരെയുള്ള കാലയളവില്‍ മലചിവിട്ടാനെത്തുന്ന യുവതികളെ തടയുകയെന്നത് സംസ്ഥാന സര്‍ക്കാര്‍ ചുമതലയാണെന്ന നിലപാടിലേക്ക് മാറി സംസ്ഥാന സര്‍ക്കാരിനും സി.പി.എമ്മിനും കുരുക്കുമുറുക്കാമെന്ന കണക്കുകൂട്ടലിലാണ് പരിവാര്‍ നേതൃത്വം.

ശ്രീധരന്‍ പിള്ളയെ ഗവര്‍ണറാക്കിയതോടെ നിലവില്‍ ബി.ജെ.പിക്ക് സംസ്ഥാനത്ത് നാഥനില്ല. പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള നീക്കങ്ങള്‍ ഗ്രൂപ്പ് പോരിലും ആര്‍.എസ്.എസിന്റെ ഉടക്കിലും പെട്ട് ഫലവത്തായതുമില്ല. അതേസമയം, ഹൈന്ദവ സംഘടനാ രംഗത്ത് പ്രവര്‍ത്തിച്ച് പരിചയമുള്ള കുമ്മനം രാജശേഖരനെ രംഗത്തിറക്കി ആചാര സംരക്ഷണ പരിപാടികള്‍ സജീവമാക്കുകയാവും പരിവാറിന്റെ തുടര്‍ പ്രവര്‍ത്തനം. കഴിഞ്ഞ മണ്ഡലക്കാലത്തെ സംഘര്‍ഷവേളയില്‍ മിസോറാം ഗവര്‍ണറായിരുന്നു കുമ്മനത്തിന് ഇടപെടാന്‍ സാധിച്ചിരുന്നില്ല.

അന്നു പ്രസിഡന്റായിരുന്ന പി.എസ്. ശ്രീധരന്‍ പിള്ള മറ്റൊരു മണ്ഡലക്കാലത്തിനു മുന്നോടിയായി മിസോറാം ഗവര്‍ണറായി ചുമതലയേറ്റന്നെത് മറ്റൊരു കൗതുകമാണ്. കഴിഞ്ഞ തവണ ശബരിമല പ്രക്ഷോഭം നയിച്ച കെ. സുരേന്ദ്രന്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റാകുമോയെന്നതും നിരീക്ഷകര്‍ ഉറ്റുനോക്കുന്നു.

വിശ്വാസവുമായി ബന്ധപ്പെട്ട് എല്ലാ മതവിഭാഗത്തിലുംപെട്ട സ്ത്രീകളുടെ തുല്യനീതി വിഷയം വിശാല ബെഞ്ച് ഒരുമിച്ചു പരിഗണിക്കട്ടെയെന്ന സുപ്രീംകോടതിയുടെ നിലപാടു പൊതു വ്യക്തിനിമയത്തിലേക്കുള്ള ചുവടുവയ്പ്പാക്കാനും പരിവാര്‍ നേതൃത്വത്തിനു ലക്ഷ്യമുണ്ട്. ബി.ജെ.പിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ പ്രധാനപ്പെട്ട പൊതുവ്യക്തിനിയമം രണ്ടാം മോഡി സര്‍ക്കാരിന്റെ കാലത്ത് തന്നെ നടപ്പാക്കാനുള്ള നീക്കം ശക്തമാണ്. വിശാല ബെഞ്ചിലെ വാദങ്ങളും വിധിയും അതുകൊണ്ട് തന്നെ കേന്ദ്ര നിലപാടിനേയും സ്വാധീനിക്കും. ദേശീയ മാധ്യമങ്ങളടക്കം അതീവ പ്രധാന്യത്തോടെയാണു ശബരിമല വിധി റിപ്പോര്‍ട്ട് ചെയ്തത്. എന്തായാലും നാളെ ശബരിമല നട തുറക്കുന്നതോടെ എന്താകുമെന്ന് കണ്ടറിയാം.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വ്യാജ എ.പി.കെ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് ; ജാഗ്രത പാലിക്കാൻ പോലീസ് മുന്നറിയിപ്പ്  (4 minutes ago)

കാലാവസ്ഥാ വ്യതിയാനം കേരളത്തെ കാര്യമായി ബാധിക്കുന്നു; രാത്രികാലങ്ങളില്‍ 20 ഡിഗ്രിക്കും പകല്‍സമയത്ത് 36 ഡിഗ്രിക്കും മുകളിലാണ് താപനില അനുഭവപ്പെടുന്നത്; ഇത് കാര്‍ഷിക മേഖലയെ സംബന്ധിച്ച് ആശങ്കാജനകമാണെന്ന് മ  (13 minutes ago)

നാലാമത്തെ ശനിയാഴ്ച “അഭിനന്ദന ദിന” മായി (അപ്രീസിയേഷൻ ഡേ) ആചരിക്കാൻ ക്രമസമാധാന വിഭാഗം എഡിജിപി പി. വിജയന്റെ നിർദേശം; പോലീസ് ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും മികച്ച പ്രവർത്തനങ്ങളെ അഭിനന്ദിക്കും  (20 minutes ago)

പ്രത്യേക റോഡ് സുരക്ഷാ പദ്ധതികൾക്ക് കേരള റോഡ് സുരക്ഷാ അതോറിറ്റി അംഗീകാരം നൽകി; തീർത്ഥാടകർക്കും പൊതുജനങ്ങൾക്കും സുഗമവും അപകടരഹിതവുമായ യാത്ര ഉറപ്പുവരുത്തുക ലക്ഷ്യമെന്ന് മന്ത്രി സി.പി ജോൺ  (23 minutes ago)

കരിമണൽ ഖനനവുമായി ബന്ധപ്പെട്ട എക്‌സാലോജിക് കമ്പനി വിഷയം; സി.പി.എം നേതാവ് എ.കെ. ബാലൻ നടത്തിയ പ്രസ്താവന യു.ഡി.എഫ് സർക്കാരിനുള്ള ഭീഷണിയും സിപിഎമ്മും കോൺഗ്രസും തമ്മിലുള്ള അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയത്തിന് ത  (31 minutes ago)

ഒരു രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കേണ്ട ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നത് വിദഗ്ധ സമിതികളാണ്;സമഗ്രമായ പ്രക്രിയയിലൂടെ തെരഞ്ഞെടുത്ത ചിത്രങ്ങൾക്ക് മേളയുടെ വേദിയിൽ പ്രദർശിപ്പിക്കാനുള്ള അനുമതി നിഷേധിക്  (46 minutes ago)

ഓപ്പറേഷൻ തൂഫാൻ; 12111 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും കഞ്ചാവും ഹെറോയിനും ബ്രൗൺ ഷുഗറും പിടിച്ചെടുത്തു  (51 minutes ago)

ട്രെയിൻ മാർഗ്ഗം കഞ്ചാവ് കടത്താൻ ശ്രമം; മലയാളി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ; ‘ഓപ്പറേഷൻ തൂഫാൻ’ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വൻ ലഹരിവേട്ട  (1 hour ago)

വിദ്യാര്‍ത്ഥികള്‍ക്ക് ഷോര്‍ട്ട് ഫിലിം മത്സരം: സാംസ്കാരിക വകുപ്പ് എന്‍ട്രികള്‍ ക്ഷണിച്ചു: സെപ്റ്റംബര്‍ 24 വരെ എന്‍ട്രികള്‍ സമര്‍പ്പിക്കാം...  (1 hour ago)

ചവറയിലെ എസ്.എഫ്.ഐ പോസ്റ്റർ വിവാദം: ന്യായീകരണവുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോം  (1 hour ago)

വധശ്രമക്കേസുമായി ബന്ധപ്പെട്ട പ്രതിയെ പിടിക്കാനെത്തിയ പൊലീസുകാർക്കു നേരെ ആക്രമണം; എസ്ഐയുടെ നില ഗുരുതരം  (2 hours ago)

ആ കിണറ്റിൻകരയിൽ ഒടുവിൽ സംഭവിച്ചത് എന്ത്? ദുരൂഹതകളിലേക്ക് വിരൽ ചൂണ്ടി സിസിടിവി ദൃശ്യങ്ങൾ...  (2 hours ago)

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത; അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കണം; കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്  (2 hours ago)

മസ്സിലുപിടിച്ച് പോലീസിനെ ചെറഞ്ഞ് ആന്റോ! തെളിവെടുപ്പിനിടെ പറഞ്ഞത്...  (2 hours ago)

അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും വൻ മാറ്റം; ‘അർണാബ്’ ചുഴലിക്കാറ്റ് വരുന്നു! മഴ മുന്നറിയിപ്പ് ഇങ്ങനെ...  (2 hours ago)

Malayali Vartha Recommends