സഞ്ചാരികളുടെ ശ്രദ്ധാകേന്ദ്രമായി പത്തനാപുരം വാഴപ്പാറയിലെ മിനി കുറ്റാലം

മലനിരകളിൽ നിന്ന് ഉത്ഭവിച്ച് പാറക്കെട്ടുകൾക്കിടയിലൂടെ ഒഴുകിയെത്തി നൂറ് അടിയിലേറെ ഉയരത്തിൽനിന്ന് താഴേക്കുപതിക്കുന്ന വെള്ളച്ചാട്ടത്തിന്റെ കാഴ്ച സമ്മാനിച്ച് പത്തനാപുരം വാഴപ്പാറയിലെ മിനി കുറ്റാലം സഞ്ചാരികളുടെ ശ്രദ്ധാകേന്ദ്രമാകുകയാണ്.
മഴക്കാലത്ത് നീരൊഴുക്ക് ശക്തമാകുന്നതോടെ വെള്ളച്ചാട്ടത്തിന്റെ ഭംഗിയും വർദ്ധിക്കും. പ്രകൃതിയുടെ മനോഹാരിത ആസ്വദിക്കാനും ഫോട്ടോ എടുക്കാനുമായി ധാരാളം പേരാണ് ഇവിടേക്ക് എത്തുന്നത്. വിവാഹഫോട്ടോ ഷൂട്ടുകൾക്കും ആൽബം ചിത്രീകരണങ്ങൾക്കും മോഡലിങ് ഷൂട്ടുകൾക്കും ഇൗ ഇടം ഉപയോഗിക്കുന്നുണ്ട്.
വെള്ളച്ചാട്ടവും സമീപത്തെ മലനിരകളും പച്ചപ്പും ചേർന്ന പശ്ചാത്തലം ഫോട്ടോഗ്രാഫർമാർക്ക് ഏറെ പ്രിയപ്പെട്ടതാണ്. സോഷ്യൽമീഡിയയിൽ റീലുകളിലും എത്തിയതോടെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് സഞ്ചാരികളുടെ ഒഴുക്കാണ്.
"
https://www.facebook.com/Malayalivartha

























