ഓപ്പറേഷൻ തൂഫാൻ; 12111 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും കഞ്ചാവും ഹെറോയിനും ബ്രൗൺ ഷുഗറും പിടിച്ചെടുത്തു

ഓപ്പറേഷൻ തൂഫാൻറെ ഭാഗമായി നടത്തിയ പരിശോധനയിൽ സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും ഇതുവരെ 12111 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം, 187 കേസുകളിലായി 198 പേർ കൂടി അറസ്റ്റിലായതോടെ ഓപ്പറേഷൻ തൂഫാൻറെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 11241 ആയി. ഇതുവരെ 24010.692 ഗ്രാം എം.ഡി.എം.എയും 1520.724 കി.ഗ്രാം കഞ്ചാവും 541.547 ഗ്രാം ഹെറോയിനും 708.819 ഗ്രാം ബ്രൗൺ ഷുഗറും പിടിച്ചെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം രജിസ്റ്റർ ചെയ്ത കേസുകളിൽ സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 72 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വച്ചതിന് ആറ് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വച്ചതിന് രണ്ട് കേസുകളും 27 എൻ.ഡി.പി.എസ് ആക്ട് പ്രകാരം 108 കേസുകളും കോട്പ പ്രകാരം 189 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരിൽ നിന്ന് 55.554 ഗ്രാം എം.ഡി.എം.എയും 26.541 കി.ഗ്രാം കഞ്ചാവും 11 ഗ്രാം ഹെറോയിനും 1 ഗ്രാം ബ്രൗൺ ഷുഗറും പിടിച്ചെടുത്തിട്ടുണ്ട്.
ഓപ്പറേഷൻ തൂഫാൻറെ ഭാഗമായി ഇന്നലെ മാത്രം സംസ്ഥാനത്തുടനീളം കേരള പോലീസ് 27 ബോധവത്ക്കരണ ക്ലാസുകൾ നടത്തി. ഇതുവരെ നടത്തിയ ആകെ ബോധവത്ക്കരണ ക്ലാസ്സുകളുടെ എണ്ണം 10004 ഉം കൗൺസിലിങ്ങുകളുടെ എണ്ണം 804 ഉം ആണ്. സ്കൂൾ, കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ ആകെ 6945 ബോധവത്ക്കരണ പരിപാടികളും നടത്തി.
https://www.facebook.com/Malayalivartha

























