സ്വന്തം മക്കൾ അഭിമാനത്തോടെ നാട്ടിൽ നിൽക്കണമെങ്കിൽ കേരളത്തിൽ പുതിയ ആശയങ്ങളും വികസന പദ്ധതികളും വരണം: കേരളം വിട്ട് പോകുന്ന കേരളം വിട്ട് അവിടെ സുഖിക്കുകയല്ല- സന്തോഷ് ജോർജ് കുളങ്ങര...

കേരളത്തിൽ നിന്ന് വിദേശത്തേക്ക് ചേക്കേറുന്ന യുവതലമുറ അവിടെ സുഖകരമായ സാഹചര്യങ്ങളിലല്ല ജീവിക്കുന്നതെന്ന് പ്രമുഖ സഞ്ചാരിയും സംരംഭകനുമായ സന്തോഷ് ജോർജ് കുളങ്ങര. സ്വന്തം മക്കൾ അഭിമാനത്തോടെ നാട്ടിൽ നിൽക്കണമെങ്കിൽ കേരളത്തിൽ പുതിയ ആശയങ്ങളും വികസന പദ്ധതികളും വരണമെന്ന് അദ്ദേഹം കോട്ടയത്ത് പറഞ്ഞു. ഹൈസ്പീഡ് ട്രെയിൻ അടക്കമുള്ള ആധുനിക അടിസ്ഥാന സൗകര്യങ്ങളെ കണ്ണടച്ച് എതിർക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളം വിട്ട് യുവതലമുറ കൂട്ടത്തോടെ വിദേശത്തേക്ക് പോകുന്നത് നാട്ടിലെ പരാധീനതകൾ കൊണ്ടാണെന്നും എന്നാൽ അവർ അവിടെ സുഖിക്കുകയല്ലെന്നുമാണ് സന്തോഷ് ജോർജ് കുളങ്ങര വ്യക്തമാക്കിയത്.
പശ്ചിമ ബംഗാളിൽ നിന്നൊരാൾ കേരളത്തിൽ വന്ന് ജോലി ചെയ്യുന്ന അതേ അവസ്ഥയിലാണ് വിദേശത്ത് മലയാളി യുവാക്കളെന്നും വിദേശികൾക്ക് നമ്മളോട് യാതൊരു ആദരവുമില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.നമുക്ക് പ്രായമാകുമ്പോൾ മക്കളെ കണ്ട് മരിക്കണമെന്നുണ്ടെങ്കിൽ വികസനത്തോട് മുഖം തിരിക്കരുത്. വിമാനത്താവളങ്ങളെക്കാൾ പ്രായോഗികം അതിവേഗ ട്രെയിനുകളാണ്. ഓരോ അരമണിക്കൂറിലും ട്രെയിൻ ലഭ്യമാകുന്ന സാഹചര്യം ഉണ്ടായാൽ മനുഷ്യന്റെ മനോഭാവവും ജീവിതവീക്ഷണവും മാറും.
പുതിയ വ്യവസായങ്ങളും വിപ്ലവകരമായ മാറ്റങ്ങളും ഇതുവഴി ഉണ്ടാകും.കൊച്ചി മെട്രോ വിജയകരമായി നടപ്പിലാക്കിയത് പോലെ അന്താരാഷ്ട്ര സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഹൈസ്പീഡ് റെയിൽ പദ്ധതികളും നാട്ടിൽ യാഥാർത്ഥ്യമാക്കാൻ സാധിക്കും. സാങ്കേതികവിദ്യ മനുഷ്യജീവിതത്തിന് പുത്തൻ വേഗം നൽകിയ ഈ കാലഘട്ടത്തിൽ വികസന പദ്ധതികളെ രാഷ്ട്രീയമായി എതിർക്കാതെ സ്വാഗതം ചെയ്യുകയാണ് വേണ്ടതെന്നും അദ്ദേഹം പറയുന്നു.
https://www.facebook.com/Malayalivartha
























