ട്രെയിൻ മാർഗ്ഗം കഞ്ചാവ് കടത്താൻ ശ്രമം; മലയാളി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ; ‘ഓപ്പറേഷൻ തൂഫാൻ’ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വൻ ലഹരിവേട്ട

ട്രെയിൻ മാർഗ്ഗം കടത്താൻ ശ്രമിച്ച 34 കിലോയോളം കഞ്ചാവുമായി മലയാളി ഉൾപ്പെടെ മൂന്നുപേർ പിടിയിലായി. റെയിൽവേ പോലീസിന്റെയും ആർ.പി.എഫിന്റെയും സംയുക്ത പരിശോധനയിലാണ് ഇവർ പിടിയിലായത് . റെയിൽവേ പോലീസ് നടത്തുന്ന ‘ഓപ്പറേഷൻ തൂഫാൻ’ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായിട്ടായിരുന്നു ഈ വൻ ലഹരിവേട്ട.
ശനിയാഴ്ച പകൽ 11 മണിയോടെ പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിലെ മൂന്നാം നമ്പർ പ്ലാറ്റ്‌ഫോമിലെ ടോയ്‌ലറ്റിന് സമീപത്ത് വെച്ച് സംശയകരമായ സാഹചര്യത്തിൽ കാണപ്പെട്ട വെസ്റ്റ് ബംഗാൾ സ്വദേശികളായ ഷാഹിദുൽ മാലിക് (28), അസിം ഷെയ്ക്ക് (23), അർന്നു അംകാരിയ വർദ്ധമാൻ എന്നിവരെ റെയിൽവേ പോലീസ് തടഞ്ഞുവെക്കുകയായിരുന്നു.
തുടർന്ന് സാക്ഷികളുടെ സാന്നിധ്യത്തിൽ ഇവരുടെ ബാഗ് പരിശോധിച്ചപ്പോൾ 22 കിലോഗ്രാം കഞ്ചാവ് കണ്ടെത്തുകയും ഇവർക്കെതിരെ പാലക്കാട് റെയിൽവേ പോലീസ് കേസെടുക്കുകയും ചെയ്ത് കോടതിക്ക് മുമ്പാകെ ഹാജരാക്കി.
https://www.facebook.com/Malayalivartha

























