Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..


അറസ്റ്റിലായതോടെ വീടിന്റെ ഉടമസ്ഥാവകാശം അമ്മായിയമ്മയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമം; ആന്റോയുടെ വാദങ്ങൾ വിചിത്രമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ...


പിണറായി വിജയൻ മുഖ്യധാരയിൽ നിന്ന് മാറിയാൽ...സി പി എമ്മിൽ സംഭവിക്കുന്നത്.. എം.എ. ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചേർന്ന് റിയാസിനെ ചവിട്ടിപ്പിഴിയും..

ദേശീയ അംഗീകാര തിളക്കത്തിൽ ടെക്നോപാർക്ക്: ഗുണനിലവാര പരിശോധനയ്ക്കുള്ള ഐഎസ്ഒ (ISO) സർട്ടിഫിക്കേഷൻ ഇനി ടെക്നോപാർക്ക് എൻജിനീയറിങ് ലബോറട്ടറിക്കും സ്വന്തം...

19 SEPTEMBER 2026 04:57 PM IST
മലയാളി വാര്‍ത്ത
ടെക്നോപാര്‍ക്കിന്‍റെ എന്‍ജിനീയറിങ് ലബോറട്ടറിക്ക് രാജ്യത്താദ്യമായി നാഷണല്‍ അക്രെഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിങ് ആന്‍ഡ് കാലിബറേഷന്‍ ലബോറട്ടറീസിന്‍റെ (എന്‍എബിഎല്‍) അംഗീകാരം ലഭിച്ചു. ഇതോടെ ഈ അഭിമാനകരമായ നേട്ടം കൈവരിക്കുന്ന രാജ്യത്തെ ആദ്യ ഐടി പാര്‍ക്കായി ടെക്നോപാര്‍ക്ക് മാറി. ലബോറട്ടറികളുടെ പരിശോധന, കാലിബ്രേഷന്‍ എന്നിവയുടെ കാര്യക്ഷമതയ്ക്കുള്ള പൊതുവായ മാനദണ്ഡങ്ങള്‍ പാലിച്ചതിനാണ് ഐഎസ്ഒ/ഐഇസി 17025:2017 സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചിരിക്കുന്നത്.


ഗുണനിലവാരമുള്ളതും സുസ്ഥിരവുമായ അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കുന്നതിനായി എന്‍എബിഎല്‍ അംഗീകൃത എന്‍ജിനീയറിങ് ലബോറട്ടറിയുള്ള രാജ്യത്തെ ഏക ഐടി പാര്‍ക്കായി ടെക്നോപാര്‍ക്ക് മാറിയെന്ന് സിഇഒ സന്ദീപ് കുമാര്‍ ഐഎഎസ് പറഞ്ഞു. ഇതിനായി പ്രയത്നിച്ച ഉദ്യോഗസ്ഥരെയും ജീവനക്കാരെയും അദ്ദേഹം അഭിനന്ദിച്ചു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, എല്‍ടി, എച്ച്ടി സാമഗ്രികള്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രിക്കല്‍ ജോലികള്‍ എന്നിവയുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ ഈ സൗകര്യം സഹായിക്കുമെന്നും, പാര്‍ക്കിലെ സഹ-ഡെവലപ്പര്‍മാര്‍ക്ക് ആവശ്യമായ സാങ്കേതിക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ഈ ലബോറട്ടറിക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടെക്നോപാര്‍ക്കിനും എന്‍ജിനീയറിങ് വിഭാഗത്തിനും ഇതൊരു വലിയ നേട്ടമാണെന്നും, കൂട്ടായ പ്രവര്‍ത്തനത്തിലൂടെയും അര്‍പ്പണബോധത്തിലൂടെയുമാണ് ഈ വെല്ലുവിളി നിറഞ്ഞ ലക്ഷ്യം കൈവരിച്ചതെന്നും ചീഫ് ടെക്നിക്കല്‍ ഓഫീസര്‍ മാധവന്‍ പ്രവീണ്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷമാണ് ടെക്നോപാര്‍ക്ക് ഫേസ് വണ്‍ കാമ്പസില്‍ സിവില്‍, ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് ലബോറട്ടറികള്‍ ആരംഭിച്ചത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ മികച്ച തീരുമാനങ്ങള്‍ എടുക്കാനും, സാമഗ്രികളുടെ ഗുണനിലവാരം കൃത്യമായി പരിശോധിക്കാനും, ഉയര്‍ന്ന നിലവാരത്തിലുള്ള നിര്‍മ്മാണം ഉറപ്പാക്കാനും ഈ അംഗീകാരം കരുത്തുപകരും.

ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് മാനദണ്ഡങ്ങള്‍ക്കനുസൃതമായി കൃത്യസമയത്ത് പരിശോധനാഫലങ്ങള്‍ ലഭ്യമാക്കത്തക്ക വിധത്തിലാണ് ഈ ലാബുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. ടെക്നോപാര്‍ക്കിലെയും പരിസരങ്ങളിലെയും ഡെവലപ്പര്‍മാര്‍ക്കും കമ്പനികള്‍ക്കും തങ്ങളുടെ നിര്‍മ്മാണ സാമഗ്രികളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ ഈ സൗകര്യം പ്രയോജനപ്പെടുത്താം.

കോണ്‍ക്രീറ്റ് അടക്കമുള്ള നിര്‍മ്മാണ സാമഗ്രികള്‍ പരിശോധിക്കുന്നതിനുള്ള സൗകര്യങ്ങള്‍ക്ക് പുറമേ, ഇലക്ട്രിക്കല്‍ ലാബില്‍ എല്‍ഇഡി ഫിക്ചറുകള്‍, ഡ്രൈവറുകള്‍ എന്നിവ നന്നാക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇത് ഇ-മാലിന്യം കുറയ്ക്കാനും സാമ്പത്തിക ലാഭത്തിനും വഴിയൊരുക്കും.

അസിസ്റ്റന്‍റ് വൈസ് പ്രസിഡന്‍റ് (സിവില്‍) രാഹുല്‍ തമ്പിയുടെ നേതൃത്വത്തിലാണ് സിവില്‍ എന്‍ജിനീയറിങ് ലാബിന്‍റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. കൂടാതെ പഴയകാല സാങ്കേതികവിദ്യകളെ പരിചയപ്പെടുത്തുന്ന അപൂര്‍വ്വ യന്ത്രസാമഗ്രികളുടെ ഒരു പ്രദര്‍ശനവും ഈ ലബോറട്ടറിയില്‍ സജ്ജീകരിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തടവുകാര്‍ക്ക് ബിരിയാണി കൊടുക്കാമെങ്കില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് നല്ല ഭക്ഷണം കൊടുത്തേ മതിയാകൂവെന്ന് തമിഴ്‌നാട് സര്‍ക്കാര്‍  (7 minutes ago)

സ്വന്തം മക്കൾ അഭിമാനത്തോടെ നാട്ടിൽ നിൽക്കണമെങ്കിൽ കേരളത്തിൽ പുതിയ ആശയങ്ങളും വികസന പദ്ധതികളും വരണം: കേരളം വിട്ട് പോകുന്ന കേരളം വിട്ട് അവിടെ സുഖിക്കുകയല്ല- സന്തോഷ് ജോർജ് കുളങ്ങര...  (14 minutes ago)

മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കേസില്‍ ആന്റോ അഗസ്റ്റിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ 23 ന് പരിഗണിക്കും  (15 minutes ago)

Anila Baby തന്ത്രങ്ങളുമായി പ്രോസിക്യൂഷനും പ്രതിഭാഗവും  (20 minutes ago)

ഡെന്മാര്‍ക്കിന്റെ ഗ്രീന്‍ലന്‍ഡിന് മേല്‍ അവകാശം സ്ഥാപിച്ച് അമേരിക്ക  (26 minutes ago)

51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലി;  (29 minutes ago)

ചാമ്പ്യൻസ് ബോട്ട് ലീഗ് ആറാം സീസൺ ഇന്ന്; കരുവാറ്റയിൽ ആവേശത്തുടക്കം...  (32 minutes ago)

KB GANESH KUMAR മുൻ ഭാര്യയുമായുള്ള ചിത്രങ്ങൾ വൈറൽ  (35 minutes ago)

ആരോഗ്യ ബിസിനസ് പ്രദർശനം HOSPEX 2026 സെപ്റ്റംബർ 24 മുതൽ...  (42 minutes ago)

ദേശീയ അംഗീകാര തിളക്കത്തിൽ ടെക്നോപാർക്ക്: ഗുണനിലവാര പരിശോധനയ്ക്കുള്ള ഐഎസ്ഒ (ISO) സർട്ടിഫിക്കേഷൻ ഇനി ടെക്നോപാർക്ക് എൻജിനീയറിങ് ലബോറട്ടറിക്കും സ്വന്തം...  (47 minutes ago)

അറസ്റ്റിലായതോടെ വീടിന്റെ ഉടമസ്ഥാവകാശം അമ്മായിയമ്മയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമം; ആന്റോയുടെ വാദങ്ങൾ വിചിത്രമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ...  (55 minutes ago)

ടെക്നോപാര്‍ക്കിന്‍റെ എന്‍ജിനീയറിങ് ലബോറട്ടറിക്ക് രാജ്യത്താദ്യമായി എന്‍എബിഎല്‍ അംഗീകാരം...  (1 hour ago)

K Muraleedharan സത്യങ്ങൾ തുപ്പി മുരളീധരൻ  (1 hour ago)

വെളുത്ത കുഞ്ഞുങ്ങളെ പ്രസവിക്കാൻ നേപ്പാളി പെൺകുട്ടികളെ ഇന്ത്യയിലേക്ക് കടത്തുന്നതായി റിപ്പോർട്ട്; ഇടനിലക്കാർ ഈടാക്കുന്നത് ഒരു കോടി രൂപ വരെ...  (1 hour ago)

സെൻട്രൽ ജയിലിലെ ആശുപത്രി ബ്ലോക്കിൽ പ്രത്യേക സൗകര്യങ്ങളോടെ ടോമിൻ തച്ചങ്കരി: ഞാൻ ഒരുക്കിയ കട്ടിലും മെത്തയും...! തച്ചങ്കരിയെ കുത്തി ശ്രീലേഖ...  (1 hour ago)

Malayali Vartha Recommends