ചവറയിലെ എസ്.എഫ്.ഐ പോസ്റ്റർ വിവാദം: ന്യായീകരണവുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോം

കൊല്ലം ചവറ ഗുഹാനന്ദപുരം സ്കൂളിൽ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി ഉയർത്തിയ പോസ്റ്ററിലെ പദപ്രയോഗത്തെ ന്യായീകരിച്ച് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോം രംഗത്തെത്തി. പോസ്റ്ററിലെ വരികൾ പുതിയ തലമുറ പൊതുവായി ഉപയോഗിക്കുന്നതാണെന്നും അതിനെ തെറ്റായ രീതിയിൽ കാണേണ്ടതില്ലെന്നുമാണ് ചിന്താ ജെറോമിന്റെ വിശദീകരണം. എന്നാൽ, നേതാവിന്റെ ഈ പുതിയ പ്രസ്താവനയ്ക്കെതിരെ സോഷ്യൽ മീഡിയയിലും പൊതുസമൂഹത്തിലും വലിയ രീതിയിലുള്ള വിമർശനങ്ങളും ചർച്ചകളും ഉയരുന്നുണ്ട്.
https://www.facebook.com/Malayalivartha

























