ബിജു മേനോന്‍ ചിത്രം അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒക്ടോബര്‍ 2 ന് തിയേറ്ററുകളില്‍

ബിജു മേനോനെ നായകനാക്കി നവാഗത സംവിധായകന്‍ തമ്പി സംവിധാനം ചെയ്യുന്ന അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒക്ടോബര്‍ 2 ന് തിയേറ്ററുകളില്‍. നര്‍മ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി ഫാമിലി ഡ്രാമയായാണ് ഒരുങ്ങുന്നത്. മക്കള്‍ തന്നേക്കാള്‍ വളര്‍ന്നിട്ടും ഉത്തരാവാദിത്വമില്ലാതെ ജീവിതം ആഘോഷിക്കുകയാണ് അവറാച്ചന്‍. ചിത്രത്തിന്റെ ടീസറും ഗാനങ്ങളും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.ശ്രീനാഥ് ഭാസി, ഗണപതി, വിനയ് ഫോര്‍ട്ട്, ജോണി ആന്റണി, ഗ്രേസ് ആന്റണി, അഖില ഭാര്‍ഗവന്‍, പൗളി വത്സണ്‍, സാബുമോന്‍, കോട്ടയം നസീര്‍, വിനീത് തട്ടില്‍, സാജന്‍ പള്ളുരുത്തി, ആഷിഖ് ഖാലിദ്, സുധി കോപ്പ, സജിന്‍ ചെറുകയില്‍, ഷാജു ശ്രീധര്‍, നിഷാ സാരംഗ് എന്നിവരാണ് മറ്റു താരങ്ങള്‍.
മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ അവതരിപ്പിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ജോസഫ് വിജീഷും തമ്പിയും ചേര്‍ന്നാണ്. ഛായാഗ്രഹണം : സജിത് പുരുഷന്‍, സഹ നിര്‍മ്മാണം : ജസ്റ്റിന്‍ സ്റ്റീഫന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് : സന്തോഷ് കൃഷ്ണന്‍, നവീന്‍ പി തോമസ്, എഡിറ്റിംഗ്: ആകാശ് ജോസഫ് വര്‍ഗീസ്, സംഗീത സംവിധാനം : സനല്‍ ദേവ്, ലൈന്‍ പ്രൊഡ്യൂസര്‍ : അഖില്‍ യശോധരന്‍, ആര്‍ട്ട് ഡയറക്ടര്‍ : അജി കുറ്റിയാനി, വസ്ത്രാലങ്കാരം : സ്‌റ്റെഫി സേവ്യര്‍, മേക്കപ്പ് : റഷീദ് അഹമ്മദ്, സൗണ്ട് ഡിസൈന്‍ : ശങ്കരന്‍ എ എസ്, കെ സി സിദ്ധാര്‍ത്ഥന്‍, സൗണ്ട് മിക്‌സിങ് : വിഷ്ണു സുജാതന്‍,പി. ആര്‍ .ഒ : പ്രതീഷ് ശേഖര്‍.
https://www.facebook.com/Malayalivartha
























