നടുക്കുന്ന രഹസ്യാന്വേഷണ കഥ..ചൈനീസ് അതിർത്തിക്കടുത്തുള്ള ദൗത്യം പാളിപ്പോയ നിമിഷങ്ങൾ ഓർത്തെടുത്ത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ..

ഇന്ത്യൻ ജെയിംസ് ബോണ്ട് എന്നാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ അറിയപ്പെടുന്നത് . തന്റെ കരിയറിന്റെ തുടക്കകാലത്ത് ഔദ്യോഗിക ജീവിതത്തിന്റെ തുടക്കത്തിൽ നേരിടേണ്ടി വന്ന ഏറ്റവും വലിയ പ്രതിസന്ധിയും ഭയവും തുറന്നുപറഞ്ഞ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. വർഷങ്ങൾക്കുമുൻപ് തന്റെ രഹസ്യാന്വേഷണജീവിതത്തിന്റെ തുടക്കകാലത്ത് ചൈനീസ് അതിർത്തിക്കടുത്തുള്ള ദൗത്യം പാളിപ്പോയ നിമിഷങ്ങൾ ഓർത്തെടുത്ത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ.സാധാരണയായി വ്യക്തിപരമായ അനുഭവങ്ങള്‍ തുറന്നുപറയാറില്ലാത്ത ഡോവല്‍, ഐ.ഐ.ടി. റൂർക്കിയിലെ ബിരുദദാനച്ചടങ്ങിലാണ് അദ്ദേഹം ആ പഴയ കാലം ഒാർത്തെടുത്തത്.
1975-ൽ സിക്കിം ഇന്ത്യയുടെ ഭാഗമാകുന്ന കാലഘട്ടത്തിൽ, ഇരുപതുകളിലായിരുന്ന അജിത് ഡോവൽ സിക്കിമിലെ ഇന്റലിജൻസ് ഇൻ-ചാർജ് ആയി സേവനമനുഷ്ഠിക്കുകയായിരുന്നു. ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ (PLA) നീക്കങ്ങൾ നിരീക്ഷിക്കുകയും വിവരങ്ങൾ ശേഖരിക്കുകയുമായിരുന്നുഎന്റെ ചുമതല. വിവരശേഖരണത്തിനായി ഒരു സംഘത്തെ നിയോഗിച്ചു. എട്ടുദിവസത്തിനകം മടങ്ങിവരാൻ നിർദേശിച്ചവർ 15 ദിവസമായിട്ടും തിരിച്ചെത്തിയില്ല. അതിര്‍ത്തിയില്‍ മഞ്ഞുവീഴ്ചയോ മറ്റോ ഉണ്ടായതായതായും വിവരമൊന്നും ലഭിച്ചതുമില്ല. അങ്ങിനെ ആശങ്കയിലായിരുന്ന സമയത്താണ് ഹെഡ്ക്വാർട്ടേഴ്സിൽ നിന്ന് ബോസിന്റെ ഫോൺ കോൾ എത്തുന്നത്.
നിങ്ങള്‍ ആളുകളെ അതിർത്തി കടത്തിവിട്ടിട്ടുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. അവർ ചൈനയുടെ കസ്റ്റഡിയിലാണെന്ന് അദ്ദേഹം അറിയിച്ചു’– ഡോവൽ പറഞ്ഞു.ചൈനീസ് സേനയുടെ ചോദ്യം ചെയ്യലുകൾക്ക് ശേഷം നയതന്ത്ര ചർച്ചകളിലൂടെയോ കരാറുകളിലൂടെയോ ആകാം ഏജന്റുമാരെ ചൈന തിരികെ നൽകിയത്. തിരിച്ചെത്തിയവർ മാനസികമായും ശാരീരികമായും തകർന്ന നിലയിലായിരുന്നു.ഏജന്റുമാർ തിരിച്ചെത്തിയെങ്കിലും, ആ സംഭവം വലിയ സുരക്ഷാവീഴ്ചയായി. എനിക്കെതിരേ അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തിന് പിന്നാലെ ഉന്നതതല അന്വേഷണം ആരംഭിച്ചതോടെ തന്റെ കരിയർ അവിടെ അവസാനിച്ചുവെന്നാണ് കരുതിയതെന്ന് ഡോവൽ വ്യക്തമാക്കി.
‘ഇരുപതുകളിലായിരുന്ന ഞാൻ ഇനി പുതിയൊരു ജോലി കണ്ടെത്തേണ്ടി വരുമെന്നാണ് കരുതിയത്. തികച്ചും പ്രൊഫഷണൽ അല്ലാത്ത ഒരു സംഭവമായിരുന്നു അത്’ അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ അന്വേഷണത്തിൽ അജിത് ഡോവലിന്റെ ഭാഗത്ത് തെറ്റുകളൊന്നും കണ്ടെത്തിയില്ല.അന്വേഷണത്തിനൊടുവിൽ ഡോവലിന് ക്ലീൻ ചിറ്റ് ലഭിച്ചു. ഹെഡ്ക്വാർട്ടേഴ്സിൽനിന്ന് നൽകിയ ഭൂപടങ്ങളിലെയും സ്കെച്ചുകളിലെയുംപിഴവുകളാണ് വഴിതെറ്റാൻ കാരണമെന്ന് കണ്ടെത്തി. സഹപ്രവർത്തകനായ ഒരു ടിബറ്റൻ ഷെർപ്പ നൽകിയ ഉപദേശമാണ് ജീവിതവീക്ഷണം മാറ്റിയത്.
ഇന്റലിജൻസ് ബ്യൂറോയിൽ തന്നോടൊപ്പം ജോലി ചെയ്തിരുന്ന ഒരു ടിബറ്റൻ ഷെർപ്പ നൽകിയ ഒരു അപ്രതീക്ഷിത ഉപദേശംആ പ്രതിസന്ധിയെ നേരിടാൻ അദ്ദേഹത്തെ സഹായിച്ചുഡോവലിനെ സംബന്ധിച്ചിടത്തോളം ഈ ഉപദേശം ജീവിതത്തെ നോക്കിക്കാണുന്നതിനുള്ള ഒരു വഴിയായി മാറി.അതിനുശേഷം, ഇന്ത്യയിലെ ഏറ്റവും പ്രമുഖനും നിപുണനുമായ സ്പൈകളിൽ ഒരാളായി അജിത് ഡോവൽ ഉയർന്നു വന്നു. 2014 മുതൽ എൻ.എസ്.എ (ദേശീയ സുരക്ഷാ ഉപദേഷ്ടാവ്) എന്ന നിലയിൽ
2016 ലെ പാകിസ്ഥാനിലെ സർജിക്കൽ സ്ട്രൈക്ക്, 2019 ലെ ബാലകോട്ട് വ്യോമാക്രമണം, 2025 ലെ ഓപ്പറേഷൻ സിന്ദൂർ തുടങ്ങിയ സുപ്രധാന ദേശീയ സുരക്ഷാ ഓപ്പറേഷനുകളുടെ മുൻനിരയിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.അതേസമയം, സാങ്കേതികവിദ്യയുടെ വളർച്ച രാജ്യത്തിന്റെ പുരോഗതിയിൽ നിർണായക പങ്ക് വഹിക്കുന്ന ഈ കാലഘട്ടത്തിൽ ജീവിക്കുന്ന ഇന്നത്തെ യുവതലമുറയാണ് കഴിഞ്ഞ ആയിരം വർഷത്തിനിടയിലെ ഏറ്റവും ഭാഗ്യവാന്മാരെന്നും അദ്ദേഹം പറഞ്ഞു. ലഭിക്കുന്ന അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും ബിരുദം നേടിയ വിദ്യാർഥികളോട് അദ്ദേഹം ആഹ്വാനം ചെയ്തു.
https://www.facebook.com/Malayalivartha
























