ആക്ടിവിസം പ്രചരിപ്പിക്കാനുള്ള സ്ഥലമല്ല ശബരിമല... ശബരിമലയിലെത്തുന്ന യുവതികള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്
ആക്ടിവിസം പ്രചരിപ്പിക്കാനുള്ള സ്ഥലമല്ല ശബരിമല. ശബരിമലയിലെത്തുന്ന യുവതികള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. യുവതികളെ കയറ്റാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ല. ഇനി ശ്രമിക്കുകയുമില്ലെന്നും കടകംപള്ളി പറഞ്ഞു. തൃപ്തി ദേശായിയെ പോലുള്ളവരുടെ ലക്ഷ്യം സ്വന്തം പ്രചാരണം മാത്രമാണ്.
ശബരിമലയില്‍ കയറണമെന്ന് നിര്ബന്ധമുള്ളവര് കോടതി ഉത്തരവ് വാങ്ങി വരട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തില്‍ നാടിന്റെ സമാധാനത്തിനായി മാധ്യമങ്ങള്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശബരിമലയിലെത്തുന്ന യുവതികള്‍ക്ക് സംരക്ഷണം നല്‍കേണ്ട കാര്യമില്ലെന്ന് സംസ്ഥാന സര്‍ക്കാറിന് നിയമോപദേശം ലഭിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു കടകംപള്ളിയുടെ വാര്‍ത്താസമ്മേളനം.
https://www.facebook.com/Malayalivartha