യുവതീപ്രവേശനം വേണ്ട; ഈ മണ്ഡല കാലത്ത് ശബരിമലയിൽ യുവതീ പ്രവേശം ഒഴിവാക്കുന്നതാണ് ഉചിതമെന്ന് സർക്കാരിനു നിയമോപദേശം
ഈ മണ്ഡല കാലത്ത് ശബരിമലയിൽ യുവതീ പ്രവേശം ഒഴിവാക്കുന്നതാണ് ഉചിതമെന്ന് സർക്കാരിനു നിയമോപദേശം. സുപ്രീംകോടതി അഭിഭാഷകൻ ജയദീപ് ഗുപ്തയാണ് നിയമോപദേശം നൽകിയത്. കേസ് അഞ്ചംഗ സുപ്രീംകോടതി ബഞ്ച് ഏഴംഗ ബഞ്ചിനു വിട്ട സാഹചര്യത്തിൽ തിടുക്കപ്പെട്ടു തീരുമാനം വേണ്ടെന്നാണു സർക്കാരിന് ലഭിച്ച നിയമോപദേശം. പഴയനില തുടരാം. വിധിയിൽ കൂടുതൽ വ്യക്തത വരുത്തിയശേഷം നടപടികൾ മതിയെന്നും നിയമജ്ഞർ വ്യക്തമാക്കിയിട്ടുണ്ട്. നടപടികളിൽ പാളിച്ചയുണ്ടായാൽ വിമർശനം ഉയരാമെന്നും മുന്നറിയിപ്പുണ്ട്.
ഈ സാഹചര്യത്തിൽ തിടുക്കപ്പെട്ട് നടപടികൾ വേണ്ടെന്നാണ് സർക്കാരിൻറെ തീരുമാനം. നിയമസെക്രട്ടറിയോട് സർക്കാർ അഭിപ്രായം തേടിയിട്ടുണ്ട്. അഡ്വ. ജനറലുമായും മുഖ്യമന്ത്രി ചർച്ച നടത്തും. കഴിഞ്ഞ മണ്ഡല കാലത്തെ നടപടികൾ വിവാദമായ സാഹചര്യത്തിൽ കരുതലോടെയാണ് സർക്കാർ നീക്കം.
https://www.facebook.com/Malayalivartha