കൊന്ന് തള്ളൽ ഒരു ഹരമോ ? നരാധമന്മാരുടെ ക്രൂരതയ്ക്ക് മുന്നിൽ ഇരയായി വീണ്ടുമൊരു മിണ്ടാപ്രാണി

സാമൂഹ്യ വിരുദ്ധർക്ക് ഹരം കൊന്ന് തള്ളൽ! കൂടെപ്പിറപ്പുകളെയും മാതാപിതാക്കളെയും സ്വത്തിനും പണത്തിനും വേണ്ടി കൊന്നു തള്ളുന്ന മലയാളികളിൽ നിന്നും ഇത്രയൊക്കെ പ്രതീക്ഷിച്ചാൽ മതി അല്ലെ ? കാസർഗോഡ് നിന്നും വരുന്ന വിവരം വീണ്ടും മലയാളികളുടെ കാടത്തം നിറഞ്ഞ ക്രൂര വിനോദങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു. കീരികളെ കൊന്ന് മരത്തിൽ കെട്ടി തൂക്കിയിരിക്കുന്നു. ഈ കാഴ്ച്ച് കണ്ട് കേരളം ഒരിക്കൽ കൂടി ഞെട്ടി.
കാസര്‍കോട് ജില്ലയിലെ കുമ്ബഡാജെയിൽ കീരികളെ കൊന്ന് കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച വൈകിട്ടോടെയാണ് മാര്‍പ്പിനടുക്ക ഹയര്‍സെക്കന്‍ഡറി സ്കൂളിന് അടുത്തായി ഒരു സ്വകാര്യവ്യക്തിയുടെ കൊപ്രഷെഡിനടുത്തുള്ള അക്കേഷ്യമരത്തില്‍ രണ്ട് കീരികളെ കൊന്ന് കെട്ടിത്തൂക്കിയനിലയില്‍ കണ്ടെത്തിയത് . വൈകുന്നേരങ്ങളില്‍ ഈ പ്രദേശം സാമൂഹ്യ വിരുദ്ധർ അഴിഞ്ഞ് ആടുന്ന ഇടമാണ് എന്ന് നാട്ടുകാരുടെ പരാതി നിലവിലുണ്ട്. ഇതില്‍ ഒരു കീരിയുടെ ജഡത്തിന് നാലുദിവസത്തെ പഴക്കവും മറ്റേ കീരിയുടെ ജഡത്തിന് രണ്ടുദിവസത്തെ പഴക്കവുമുണ്ട്. തുടര്‍ന്ന് ഇക്കാര്യം വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചതായി നാട്ടുകാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























