ശബരിമല ക്ഷേത്ര സന്ദർശനത്തിനായി ആന്ധ്രയിൽ നിന്നും യുവതികൾ എത്തിയ കാര്യത്തെ പറ്റിയറിയില്ലെന്ന് കടകം പള്ളി സുരേന്ദ്രൻ
ശബരിമല ക്ഷേത്ര സന്ദർശനത്തിനായി ആന്ധ്രയിൽ നിന്നും പത്ത് യുവതികൾ എത്തിയെന്നും അവരെ പമ്പയിൽ പൊലീസ് തടഞ്ഞുവെന്നും കഴഞ്ഞ ദിവസങ്ങളിൽ അറിഞ്ഞിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് ഒന്നും അറിയില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. മണ്ഡല മകരവിളക്ക് തീർത്ഥാടനവുമായി ബന്ധപ്പെട്ട് സന്നിധാനത്ത് ചേർന്ന അവലോകന യോഗത്തിന് ശേഷമായിരുന്നു കടകം പള്ളി ഈ കാര്യം അറിയിച്ചത്.
മാത്രമല്ല ശബരിമല തീർത്ഥാടന കാലം നന്നായി മുന്നോട്ട് കൊണ്ടുപോകാനായുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി കഴിഞ്ഞെന്നും മന്ത്രി വ്യക്തമാക്കി. ആശങ്കകൾ ഒഴിഞ്ഞുള്ള മണ്ഡലകാലമായിരിക്കും ഇതെന്നും നിലക്കലിൽ വാഹന ' പാർക്കിംഗ് സൗകര്യം ആവശ്യത്തിനുണ്ടെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha