ക്രൂസ് ഷിപ്പിലെത്തുന്നവര്ക്ക് ഇനി കേരളം ചുറ്റിപ്പറന്നു കാണാം, ചിപ്സണ്‍ ഏവിയേഷന്‍ സൗകര്യമൊരുക്കുന്നു
സ്വകാര്യ ഹെലികോപ്റ്റര്‍ കമ്പനി, ക്രൂസ് ഷിപ്പില്‍ കൊച്ചിയിലെത്തുന്ന സഞ്ചാരികള്‍ക്ക് കേരളം ചുറ്റിക്കാണാന്‍ അവസരമൊരുക്കുന്നു. ചിപ്സണ്‍ ഏവിയേഷനാണ് സഞ്ചാരികള്‍ക്ക് കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് പറക്കാന്‍ സൗകര്യമൊരുക്കുന്നത്. ആറ് സീറ്റുള്ള ഹെലികോപ്റ്റര്‍ പറക്കുന്നതിന് മണിക്കൂറിന് തൊണ്ണൂറായിരം മുതല്‍ മുകളിലേക്കാണ് ചെലവ്.
ക്രൂസ് ഷിപ്പുകളില്‍ കൊച്ചി കാണാന്‍ എത്തുന്നവരില്‍ വളരെക്കുറച്ച് സഞ്ചാരികള്‍ മാത്രമേ കേരളത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് സന്ദര്‍ശനത്തിനായി എത്തുന്നുള്ളു. റോഡ് വഴിയുള്ള യാത്രയിലെ സമയനഷ്ടമാണ് പ്രധാന കാരണം. എന്നാല്‍ കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ ഇടങ്ങള്‍ കാണാം എന്ന് വാഗ്ദാനം ചെയ്താണ് ചിപ്സണ്‍ എയര്‍വേയ്സ് ഹെലികോപ്റ്റര്‍ സര്‍വീസ് തുടങ്ങിയത്. ആദ്യ യാത്രയില്‍ ഡോ. വി.പി.ഗംഗാധരനും അര്‍ബുദത്തില്‍നിന്ന് മുക്തി നേടിയ ചിലരും പറന്നു. പോര്‍ട്ട് ട്രസ്റ്റ് അധ്യക്ഷയാണ് യാത്ര ഫ്ലാഗ് ഓഫ് ചെയ്തത്.
പുറത്തുനിന്നെത്തുന്ന യാത്രക്കാര്‍ക്ക് മാത്രമല്ല, ഭാവിയില്‍ നാട്ടുകാര്‍ക്കും ഹെലികോപ്റ്റര്‍ സൗകര്യമൊരുക്കും. ആദ്യ യാത്രയില്‍ പറന്നവരില്‍ കേന്ദ്രീയ വിദ്യാലയത്തിലെ കുട്ടികളും ഉള്‍പ്പെടുന്നു.
https://www.facebook.com/Malayalivartha