ജോളിയാമ്മയെ വെട്ടിലാക്കി സഹോദരന്മാരുടെ മൊഴി; കല്ലറകള്‍ പൊളിക്കുന്നതിന് രണ്ട് ദിവസം മുമ്പ് ഞങ്ങളോട് എല്ലാം തുറന്നു പറഞ്ഞു

കൂടത്തായി കൊലപാതക പാരമ്പരകളിലെ മുഖ്യ പ്രതിയായ ജോളിയാമ്മ ജോസഫിന്റെ ആദ്യ ഭര്‍ത്താവ് റോയ് തോമസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ജോളിയുടെ സഹോദരന്മാരുടെ രഹസ്യമൊഴി രേഖപ്പെടുത്തി. െ്രെകംബ്രാഞ്ച് ഡിവൈഎസ്പി ആര്‍. ഹരിദാസിന്റെ അപേക്ഷ പ്രകാരമാണ് കോഴിക്കോട് ജുഡീഷല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിനാല് രഹസ്യമൊഴി നല്‍കാന്‍ നോട്ടീസയച്ചത്. ജോളിയുടെ ഏറ്റവും മൂത്ത സഹോദരന്‍ ജോസ്, മറ്റൊരു സഹോദരന്‍ ബാബു എന്നിവരാണ് ക്രിമിനല്‍ നടപടിച്ചട്ടം 164 വകുപ്പ് പ്രകാരം രഹസ്യ മൊഴി നല്‍കിയത്. പോലീസ് കൂടത്തായ്, കോടഞ്ചേരി പള്ളി സെമിത്തേരികളിലെ കല്ലറകള്‍ പൊളിക്കുന്നതിന് രണ്ട് ദിവസം മുന്‍പ് ഇടുക്കി കട്ടപ്പനയിലെ വീട്ടിലെത്തിയ ജോളി കൊലപാതകങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയിരുന്നതായി സഹോദരന്മാര്‍ നേരത്തെ പോലീസിന് മൊഴി നല്‍കിയിരുന്നു.
ഭര്‍ത്താവ് റോയിയടക്കം ആറുപേരേയും കൊലപ്പെടുത്തിയത് താനാണെന്നും പറ്റിപ്പോയെന്നും തുറന്നു സമ്മതിച്ച ജോളി കേസില്‍നിന്ന് രക്ഷപ്പെടാന്‍ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ചതായും സഹോദരങ്ങള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. വീഡിയോവില്‍ ചിത്രീകരിച്ച മൊഴി പിന്നീട് കേസിന്റെ വിചാരണ വേളയില്‍ മാറ്റി പറയാതിരിക്കുന്നതിനാണ് മജിസ്‌ട്രേട്ടിനു മുമ്ബാകെ രഹസ്യമൊഴി രേഖപ്പെടുത്തിയത്. മൊഴി നല്‍കിയില്ലെങ്കില്‍ കൊലപാതക രഹസ്യം ഒളിപ്പിച്ചു എന്ന കുറ്റത്തിന് ഇരുവര്‍ക്കുമെതിരെ കേസെടുക്കാനാകും.
https://www.facebook.com/Malayalivartha