Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..

ടൂറിന് പോയ വിദ്യാര്‍ത്ഥികള്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍ദേശം നല്‍കി

21 NOVEMBER 2019 04:43 PM IST
മലയാളി വാര്‍ത്ത

കണ്ണൂരിലെ ഒരു കോളേജില്‍ നിന്നും ചിക്മംഗലുരുവിലേക്കും ബംഗലരുവിലേക്കും ടൂറിന് പോയി തിരികെയെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ആശങ്കപ്പെടേണ്ട ഒരു സാഹചര്യവുമില്ലെന്നും ചികിത്സയിലുള്ളവര്‍ക്ക് സാധാരണ പനി മാത്രമാണുള്ളതെന്നും മന്ത്രി പറഞ്ഞു. എങ്കിലും മുന്‍കരുതലിന്റെ ഭാഗമായാണ് നിരീക്ഷണം ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയത്. അതിനാല്‍ തന്നെ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.

54 വിദ്യാര്‍ത്ഥികളാണ് കോളേജില്‍ നിന്നും ടൂര്‍ പോയത്. ഇതില്‍ ഒരു കുട്ടി മരണമടയുകയും മറ്റുള്ള ചില കുട്ടികള്‍ക്ക് പനി അനുഭവപ്പെടുകയും ചെയ്തതിനെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പ് ഇടപെട്ടത്. മരണകാരണം വൈറല്‍ മയോകാര്‍ഡൈറ്റിസ് മൂലമാണെന്ന് കണ്ണൂര്‍ ആംസ്റ്റര്‍ മിംസിലെ ഡോക്ടര്‍ എഴുതിയിരുന്നത്. ഇത് ഏതുതരം വൈറസാണെന്ന് കണ്ടുപിടിക്കാന്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് ആ കുട്ടിയുടെ രക്തസാമ്പിള്‍ അയച്ചിട്ടുണ്ട്. വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും റിപ്പോര്‍ട്ട് ലഭിക്കാന്‍ 3 ദിവസം വേണം. അത് കഴിഞ്ഞാല്‍ മാത്രമേ ഏത് തരം വൈറസാണെന്ന് അറിയാന്‍ കഴിയുകയുള്ളൂ.

ടൂറിന് പോയ 54 വിദ്യാര്‍ത്ഥികളില്‍ 7 കുട്ടികള്‍ക്ക് ചെറിയ പനിയും ചെറിയ തലവേദനയുമുണ്ടായിരുന്നു. അത് ഒരു പക്ഷെ ടൂറിന് പോയത് കൊണ്ടുണ്ടാകുന്ന സാധാരണ വൈറല്‍ ഫീവര്‍ ആകാനാണ് സാധ്യത. എങ്കിലും ഏത് വൈറല്‍ ഫീവറായാലും മയോകാര്‍ഡൈറ്റിസ് ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ആരോഗ്യ വകുപ്പ് വളരെ ശ്രദ്ധയോടെയാണ് ഇത് കാണുന്നത്. അതിനാല്‍ പനിയുള്ള 7 കുട്ടികളേയും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ അഡ്മിറ്റാക്കുകയും രക്തസാമ്പിള്‍ ആലപ്പുഴ, മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ അയയ്ക്കുകയും ചെയ്തിട്ടുണ്ട്. റിസള്‍ട്ട് വരുന്നതുവരെ ഈ വിദ്യാര്‍ത്ഥികളെ സൂക്ഷ്മമായി നിരീക്ഷിക്കാനും തീരുമാനിച്ചിട്ടുണ്ട്. ടൂറിന് പോയ മറ്റെല്ലാ വിദ്യാര്‍ത്ഥികളേയും പരിശോധിച്ചെങ്കിലും അവര്‍ക്കൊന്നും ഒരു കുഴപ്പവും കണ്ടെത്താന്‍ കഴിഞ്ഞില്ല. കൂടാതെ മരണകാരണം വ്യക്തമാകാന്‍ മരണമടഞ്ഞ കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കായിക താരത്തെ പീഡിപ്പിച്ചെന്ന് പരാതിയില്‍ കോച്ചിനെതിരെ പോക്‌സോ കേസ്  (2 hours ago)

മസാജ് സെന്ററില്‍ അനാശാസ്യവൃത്തികളില്‍ ഏര്‍പ്പെട്ട പ്രവാസികള്‍ അറസ്റ്റില്‍  (2 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയില്‍  (2 hours ago)

സ്റ്റാര്‍ബക്‌സിന്റെ ഗ്ലോബല്‍ കേപബിലിറ്റി സെന്റര്‍ തമിഴ്‌നാട്ടില്‍ ആരംഭിക്കുന്നതിനായി ധാരണാപത്രം ഒപ്പിട്ടു  (3 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയിൽ; ലഹരിക്കടത്തിൽ അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ്  (3 hours ago)

പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ സാഹചര്യത്തിലടക്കം നിർണായകമായ ഐക്യരാഷ്ട്രസഭയുടെ 81 -ാമത് ജനറൽ അസംബ്ലിയുടെ പൊതുചർച്ചയ്ക്ക് ന്യൂയോർക്കിലെ യു എൻ ആസ്ഥാനത്ത് തുടക്കമായി  (3 hours ago)

കമല പേടിച്ച ദിവസം ഇന്ന് വീണയുടെ ജാതകത്തിലെ ജയിൽവാസം അച്ചട്ടാകുന്നു CM-ന്റെ കക്ഷത്ത് വിജയൻറെ തല  (3 hours ago)

തച്ചങ്കരിക്ക് കൊമ്പില്ല, ഒരു മരവിക്കലുമില്ല കട്ടയ്ക്ക് കോടതി..! അപ്പീൽ എത്തിയതും കോടതിയിൽ നടന്നത്  (3 hours ago)

വിനുമോഹനും വിദ്യയും വിവാഹമോചിതരായി  (3 hours ago)

മരവിച്ച് ആനും അഞ്ചനയും ശവപ്പെട്ടിക്കടുത്ത് പെൺമക്കൾ..! പൊട്ടിക്കരഞ്ഞ് പ്രവാസി കുടുംബം ദുബായിൽ 10 ദിവസം അവധി  (3 hours ago)

ആകാശം ക്യാന്‍വാസാക്കി മോണാലിസയെ വരച്ച് പൈലറ്റ്  (3 hours ago)

"വിജയാ, SIT SIT എന്ന് കേട്ടിട്ടുണ്ടോ?" കത്തിക്കയറി രാഹുൽ.. 'വിജയന്റെ രോമം പറിച്ചു തരും'..'സഖാക്കന്മാർക്ക് കുരുപൊട്ടിയാൽ SIT കത്തിക്കുമെന്ന്'..!  (3 hours ago)

CODE 100 പ്രഖ്യാപിച്ച് ഇറാൻ; യുദ്ധം ഉടൻ... DEFCON 1 ടെഹ്റാനിൽ സ്ഫോടനം; IRGC-ക്ക് മുന്നറിയിപ്പ്... എന്തിനും തയ്യാറായിരിക്കുക!  (4 hours ago)

ഹോര്‍മൂസ് കടലിടുക്ക് ഏഴ് ദിവസത്തിനുള്ളില്‍ തുറക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇറാന്‍  (4 hours ago)

തൃശൂരില്‍ പൊലീസ് വാഹനം യുവാക്കളെ ഇടിച്ചത് ബോധപൂര്‍വ്വമെന്ന് പരിക്കേറ്റ യുവാവിന്റെ കുടുംബം  (4 hours ago)

Malayali Vartha Recommends