Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..

മുഖ്യമന്ത്രി പദത്തിലെത്തുമ്പോള്‍... മഹാരാഷ്ട്രയില്‍ രാഷ്ട്രീയ മഹാ നാടകങ്ങള്‍ക്കൊടുവില്‍ ദേവേന്ദ്ര ഫഡ്‌നാവിസ് രണ്ടാമതും മുഖ്യമന്ത്രിയാകുമ്പോള്‍ ജനങ്ങളുടെ കയ്യടി; ഇന്ദിരാ ഗാന്ധിയുടെ പേരിലുള്ള സ്‌കൂളില്‍ നിന്നും വിദ്യാഭ്യാസം മതിയാക്കി ഇറങ്ങിത്തിരിച്ച ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായത് ഒരു നിയോഗം പോലെ

23 NOVEMBER 2019 11:43 AM IST
മലയാളി വാര്‍ത്ത

എല്ലാ രാഷ്ട്രീയ നാടകങ്ങളേയും വെല്ലുവിളിച്ച് ദേവേന്ദ്ര ഗംഗാധറാവു ഫഡ്‌നാവിസ് വീണ്ടും മുഖ്യമന്ത്രിയാകുകയാണ്. ഭാരതീയ ജനതാ പാര്‍ട്ടി നേതാവും രാഷ്ട്രീയ സ്വയംസേവക സംഘം നേതാവുമായ ഫഡ്‌നാവിസ് 44 ആം വയസിലാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി പദത്തിലെത്തിയത്. ശിവസേനയുടേയും കോണ്‍ഗ്രസിന്റേയും എന്‍സിപിയുടേയും നീക്കങ്ങള്‍ പൊളിച്ചാണ് ഫഡ്‌നാവിസ് രണ്ടാമതും മുഖ്യമന്ത്രിയായത്. ഇപ്പോള്‍ 49 വയസ്. ശരദ് പവാറിനുശേഷം മഹാരാഷ്ട്രയിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ മുഖ്യമന്ത്രിയായായിരുന്നു ഫഡ്‌നാവിസ്. ഭാരതീയ ജനതാ പാര്‍ട്ടിയില്‍ നിന്ന് മഹാരാഷ്ട്രയിലെ ആദ്യത്തെ മുഖ്യമന്ത്രിയും വസന്തറാവു നായിക്കിന് ശേഷം മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന കാലാവധി പൂര്‍ത്തിയാക്കിയ രണ്ടാമനുമായിരുന്നു അദ്ദേഹം.

നദ്പൂരിലാണ് ഫഡ്‌നാവിസ് ജനിച്ചത്. പിതാവ് ഗംഗാധര്‍ ഫഡ്‌നാവിസ് നാഗ്പൂരില്‍ നിന്ന് മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമായിരുന്നു. അമരാവതിയുടെ കലോട്ടി കുടുംബത്തിന്റെ പിന്‍ഗാമിയായ അമ്മ സരിത ഫഡ്‌നാവിസ് വിദര്‍ഭ ഹൗസിംഗ് ക്രെഡിറ്റ് സൊസൈറ്റിയുടെ മുന്‍ ഡയറക്ടറായിരുന്നു.

അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പേരിലുള്ള ഇന്ദിര കോണ്‍വെന്റില്‍ നിന്നാണ് ഫഡ്‌നാവിസിന് പ്രാഥമിക വിദ്യാഭ്യാസം ലഭിച്ചത്. അടിയന്തരാവസ്ഥക്കാലത്ത്, സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ ജന്‍ സംഘത്തിലെ അംഗമായി പങ്കെടുത്തതിന് ഫഡ്‌നാവിസിന്റെ പിതാവ് ഗംഗാധറിനെ തടവിലാക്കി. പിതാവിനെ ജയിലിലടച്ചതിന്റെ പേരില്‍ പ്രധാനമന്ത്രിയുടെ പേരിലുള്ള ഒരു സ്‌കൂളില്‍ ചേരാന്‍ ആഗ്രഹിക്കാത്തതിനാല്‍ ഇന്ദിര കോണ്‍വെന്റില്‍ സ്‌കൂള്‍ വിദ്യാഭ്യാസം തുടരാന്‍ ഫഡ്‌നാവിസ് വിസമ്മതിച്ചു. തുടര്‍ന്ന് അദ്ദേഹം സരസ്വതി വിദ്യാലയ സ്‌കൂളിലേക്ക് മാറ്റി. അവിടെ നിന്ന് അദ്ദേഹത്തിന് സ്‌കൂള്‍ വിദ്യാഭ്യാസം ലഭിച്ചു. പത്തുവര്‍ഷത്തെ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഫഡ്‌നാവിസ് തന്റെ ഹയര്‍ സെക്കന്‍ഡറിക്ക് ധരംപേത്ത് ജൂനിയര്‍ കോളേജില്‍ ചേര്‍ന്നു. പന്ത്രണ്ടാം ക്ലാസ് പൂര്‍ത്തിയാക്കിയ ശേഷം നാഗ്പൂരിലെ ഗവണ്‍മെന്റ് ലോ കോളേജില്‍ നിന്നും നിയമബിരുദം നേടി.

ബിസിനസ് മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദവും ബെര്‍ലിനിലെ ഡി.എസ്.ഇ.യില്‍ നിന്ന് പ്രോജക്ട് മാനേജ്‌മെന്റിന്റെ മെത്തഡ്‌സ് ആന്റ് ടെക്‌നിക്‌സില്‍ ഡിപ്ലോമയും ഫഡ്‌നാവിസിന് ഉണ്ട്.

എണ്‍പതുകളുടെ മധ്യത്തിലാണ് ഫഡ്‌നാവിസ് തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. അന്നുമുതല്‍ അദ്ദേഹം തന്റെ രാഷ്ട്രീയ പാര്‍ട്ടിക്കും തിരഞ്ഞെടുക്കപ്പെട്ട ഒരു പ്രതിനിധിക്കും വേണ്ടി ഒന്നിലധികം നേതൃപാടവങ്ങളില്‍ സേവനമനുഷ്ഠിച്ചു. ഒരു കോളേജ് വിദ്യാര്‍ത്ഥിയെന്ന നിലയില്‍ എബിവിപി സജീവ അംഗമായിരുന്നു ഫഡ്‌നാവിസ്. തന്റെ ആദ്യത്തെ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ രാം നഗര്‍ വാര്‍ഡില്‍ നിന്ന് വിജയിച്ചു. അഞ്ച് വര്‍ഷത്തിന് ശേഷം നാഗ്പൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി ഫഡ്‌നാവിസ് മാറി, ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ മേയറുമായി.

മഹാരാഷ്ട്ര സംസ്ഥാന നിയമസഭയില്‍ 1999 മുതല്‍ നാഗ്പൂരിനെ പ്രതിനിധീകരിച്ച് അഞ്ചാം തവണയും ജയിച്ചു വന്നു. മഹാരാഷ്ട്ര സംസ്ഥാന അസംബ്ലിയില്‍ നിരവധി കമ്മിറ്റികളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2014 ലെ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം ആര് മുഖ്യമന്ത്രിയാകണമെന്ന ചര്‍ച്ച വന്നപ്പോള്‍ പാര്‍ട്ടിയുടെ കേന്ദ്ര നിരീക്ഷകരായ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗാണ് ഫഡ്‌നാവിന്റെ പേര് നിര്‍ദേശിച്ചത്. അങ്ങനെ നിയമസഭയിലെ ഏറ്റവും വലിയ പാര്‍ട്ടിയുടെ നേതാവെന്ന നിലയില്‍ ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

2016 ഏപ്രിലില്‍, നാസിക്കില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് ഫഡ്‌നാവിസ് പറഞ്ഞ വാക്കുകള്‍ വലിയ ഒച്ചപ്പാടുണ്ടാക്കി. ഓരോ ഇന്ത്യക്കാരനും 'ഭാരത് മാതാ കി ജയ്' എന്ന് ചൊല്ലേണ്ടിവരുമെന്നും മുദ്രാവാക്യം വിളിക്കാന്‍ വിസമ്മതിക്കുന്നവര്‍ രാജ്യത്ത് താമസിക്കരുതെന്നും പകരം പാകിസ്ഥാനിലേക്കോ ചൈനയിലേക്കോ പോകണമെന്നും പറഞ്ഞു. അത് വിവാദമായപ്പോള്‍ വിശദീകരണം നല്‍കി തടിയൂരി.

മഹാരാഷ്ട്രക്കാരില്‍ വലിയ സ്വാധീനമാണ് ഫഡ്‌നാവിസ് ഉണ്ടാക്കിയത്. വന്‍ ഭൂരിപക്ഷം നല്‍കി ബിജെപി ശിവസേന മുന്നണിയെ അധികാരത്തിലെത്തിക്കാന്‍ ശ്രമിച്ചതുമാണ്. എന്നാല്‍ ശിവസേനയുടെ കാലുമാറല്‍ ഫഡ്‌നാവിസിനും തിരിച്ചടിയായി. എന്നാല്‍ എന്‍സിപിയെ ഒപ്പം നിര്‍ത്താന്‍ ഫഡ്‌നാവിസ് കളിച്ച കളി അവസാനം ഫലം കാണുകയാണ്. മറ്റുള്ളവര്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത കളിയായിരുന്നു അത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കായിക താരത്തെ പീഡിപ്പിച്ചെന്ന് പരാതിയില്‍ കോച്ചിനെതിരെ പോക്‌സോ കേസ്  (4 hours ago)

മസാജ് സെന്ററില്‍ അനാശാസ്യവൃത്തികളില്‍ ഏര്‍പ്പെട്ട പ്രവാസികള്‍ അറസ്റ്റില്‍  (4 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയില്‍  (4 hours ago)

സ്റ്റാര്‍ബക്‌സിന്റെ ഗ്ലോബല്‍ കേപബിലിറ്റി സെന്റര്‍ തമിഴ്‌നാട്ടില്‍ ആരംഭിക്കുന്നതിനായി ധാരണാപത്രം ഒപ്പിട്ടു  (4 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയിൽ; ലഹരിക്കടത്തിൽ അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ്  (5 hours ago)

പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ സാഹചര്യത്തിലടക്കം നിർണായകമായ ഐക്യരാഷ്ട്രസഭയുടെ 81 -ാമത് ജനറൽ അസംബ്ലിയുടെ പൊതുചർച്ചയ്ക്ക് ന്യൂയോർക്കിലെ യു എൻ ആസ്ഥാനത്ത് തുടക്കമായി  (5 hours ago)

കമല പേടിച്ച ദിവസം ഇന്ന് വീണയുടെ ജാതകത്തിലെ ജയിൽവാസം അച്ചട്ടാകുന്നു CM-ന്റെ കക്ഷത്ത് വിജയൻറെ തല  (5 hours ago)

തച്ചങ്കരിക്ക് കൊമ്പില്ല, ഒരു മരവിക്കലുമില്ല കട്ടയ്ക്ക് കോടതി..! അപ്പീൽ എത്തിയതും കോടതിയിൽ നടന്നത്  (5 hours ago)

വിനുമോഹനും വിദ്യയും വിവാഹമോചിതരായി  (5 hours ago)

മരവിച്ച് ആനും അഞ്ചനയും ശവപ്പെട്ടിക്കടുത്ത് പെൺമക്കൾ..! പൊട്ടിക്കരഞ്ഞ് പ്രവാസി കുടുംബം ദുബായിൽ 10 ദിവസം അവധി  (5 hours ago)

ആകാശം ക്യാന്‍വാസാക്കി മോണാലിസയെ വരച്ച് പൈലറ്റ്  (5 hours ago)

"വിജയാ, SIT SIT എന്ന് കേട്ടിട്ടുണ്ടോ?" കത്തിക്കയറി രാഹുൽ.. 'വിജയന്റെ രോമം പറിച്ചു തരും'..'സഖാക്കന്മാർക്ക് കുരുപൊട്ടിയാൽ SIT കത്തിക്കുമെന്ന്'..!  (5 hours ago)

CODE 100 പ്രഖ്യാപിച്ച് ഇറാൻ; യുദ്ധം ഉടൻ... DEFCON 1 ടെഹ്റാനിൽ സ്ഫോടനം; IRGC-ക്ക് മുന്നറിയിപ്പ്... എന്തിനും തയ്യാറായിരിക്കുക!  (5 hours ago)

ഹോര്‍മൂസ് കടലിടുക്ക് ഏഴ് ദിവസത്തിനുള്ളില്‍ തുറക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇറാന്‍  (5 hours ago)

തൃശൂരില്‍ പൊലീസ് വാഹനം യുവാക്കളെ ഇടിച്ചത് ബോധപൂര്‍വ്വമെന്ന് പരിക്കേറ്റ യുവാവിന്റെ കുടുംബം  (6 hours ago)

Malayali Vartha Recommends