Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..

പിടിവള്ളി തപ്പി കാപ്പനും കൂട്ടരും... അടി അങ്ങ് മഹാരാഷ്ട്രയിലാണെങ്കിലും ഓരോ അടിയും ഏല്‍ക്കുന്നത് സംസ്ഥാന എന്‍സിപിയ്ക്ക്; ബിജെപിയോട് കൂട്ടുകൂടുന്ന രാഷ്ട്രീയ കക്ഷിയെ ഇടതുമുന്നയില്‍ തുടരാന്‍ അനുവദിച്ചാല്‍ കോണ്‍ഗ്രസ് നേട്ടം കൊയ്യുമെന്ന് സൂചന; എന്‍സിപി പോയാല്‍ സര്‍ക്കാരിനൊന്നും വരാനുമില്ല; ഒരു മന്ത്രി സ്ഥാനം അധികം കിട്ടും

24 NOVEMBER 2019 02:41 PM IST
മലയാളി വാര്‍ത്ത

മഹാരാഷ്ട്രയിലെ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് മറുപടി പറയേണ്ട അവസ്ഥ വന്നിരിക്കുകയാണ് സംസ്ഥാന എന്‍സിപി നേതാക്കള്‍ക്ക്. ഭരണ മുന്നണിയില്‍ തുടരുന്ന എന്‍സിപിയ്ക്ക് മന്ത്രി സ്ഥാനം പോലും നഷ്ടപ്പെടുമോ എന്ന ആശങ്കയുമുണ്ട്. ബിജെപിയോട് കൂട്ടു കൂടുന്ന മുന്നണിയെ കൂടെ നിര്‍ത്തിയാല്‍ അതിന്റെ ഫലം കൊയ്യുക കോണ്‍ഗ്രസായിരിക്കും. അതിനാല്‍ തന്നെ മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനം അന്തിമമായിരിക്കും.

ഇത് മുന്നില്‍ കണ്ടാണ് എന്‍സിപി നേതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്. കേരളത്തിലെ എന്‍സിപി ഇടതുമുന്നണിക്കൊപ്പം തന്നെയെന്ന് പാര്‍ട്ടി അധ്യക്ഷന്‍ തോമസ് ചാണ്ടി പറഞ്ഞു. പാര്‍ട്ടി ദേശീയ നേതൃത്വം അറിഞ്ഞുകൊണ്ടല്ല മഹാരാഷ്ട്രയിലെ രാഷ്ട്രീയ നീക്കമെന്നാണ് കേരളത്തിലെ എന്‍സിപിയുടെ വിശദീകരണം. മഹാരാഷ്ട്രയില്‍ ബിജെപിയെ പിന്തുണച്ചതില്‍ എന്‍സിപി സംസ്ഥാന നേതൃത്വത്തോട് മുഖ്യമന്ത്രി പിണറായി വിജയനും ഇടത് മുന്നണിയും വിശദീകരണം തേടിയിരുന്നു.

മഹാരാഷ്ട്രയിലെ വിഷയം അറിഞ്ഞപ്പോള്‍ തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ഫോണില്‍ ബന്ധപ്പെട്ടതായി തോമസ് ചാണ്ടി പറഞ്ഞു. അജിത് പവാര്‍ കുറേ എംഎല്‍എമാരെയും കൊണ്ടുപോയതാണെങ്കില്‍ അത് മറന്നേക്കൂ എന്ന് മുഖ്യമന്ത്രി തന്നോട് പറഞ്ഞതായി തോമസ് ചാണ്ടി മാധ്യമങ്ങളോട് വിശദീകരിച്ചു. അതല്ല, ശരദ് പവാര്‍ ആണെങ്കില്‍ വിഷയം പഠിക്കണമെന്നും നേരിട്ട് വിളിച്ച് വ്യക്തമായ വിശദീകരണം നല്‍കണമെന്നും മുഖ്യമന്ത്രി പറഞ്ഞതായി തോമസ് ചാണ്ടി പറഞ്ഞു.

ഇടതുമുന്നണി കണ്‍വീനര്‍ എ.വിജയരാഘവനും എന്‍സിപി നേതാക്കളുമായി ആശയവിനിമയം നടത്തി. എന്‍സിപി ദേശീയ നേതൃത്വം അറിയാതെ അജിത് പവാര്‍ എടുത്ത നിലപാടെന്നാണു മനസിലാക്കുന്നതെന്ന് വിജയരാഘവന്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്‍സിപി ദേശീയ നേതൃത്വം അറിഞ്ഞുകൊണ്ടാണ് അജിത് പവാര്‍ ബിജെപിക്ക് പിന്തുണ നല്‍കിയതെങ്കില്‍ വരും ദിവസങ്ങളില്‍ അത് കേരള രാഷ്ട്രീയത്തെയും ബാധിക്കും. എന്‍സിപിയെ ഇടതുമുന്നണിയില്‍ നിന്ന് പുറത്താക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

കേരളത്തിലെ എന്‍സിപി എല്‍ഡിഎഫിനൊപ്പം തന്നെയാണ് നില്‍ക്കുകയെന്ന് മന്ത്രി എ.കെ.ശശീന്ദ്രനും പറഞ്ഞു. സ്ഥിതിഗതികള്‍ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. രാഷ്ട്രീയ മര്യാദ പോലും പാലിക്കാതെയാണ് മഹാരാഷ്ട്രയില്‍ ബിജെപി സത്യപ്രതിജ്ഞ ചെയ്തിരിക്കുന്നത്. അജിത് പവാറിനെതിരെ ശക്തമായ നടപടി സ്വീകരിച്ചാല്‍ മാത്രമേ കേരളത്തിലെ എന്‍സിപി പ്രവര്‍ത്തകരുടെ ആശങ്ക ഒഴിയൂവെന്നും എ.കെ.ശശീന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. അജിത് പവാറിനൊപ്പമുള്ള എന്‍സിപി എംഎല്‍എമാരെ കൂടെചേര്‍ത്ത് സര്‍ക്കാര്‍ രൂപീകരിച്ച ബിജെപിക്ക് തിരിച്ചടി നേരിടാനാണ് സാധ്യത. നേരത്തെ അജിത് പവാറിനൊപ്പമുണ്ടായിരുന്ന എംഎല്‍എമാരില്‍ ചിലര്‍ എന്‍സിപിയിലേക്ക് തിരിച്ചുപോയതായാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് ഒന്‍പത് എംഎല്‍എമാരാണ് അജിത് പവാറിനുള്ള പിന്തുണ പിന്‍വലിച്ചിട്ടുണ്ട്.

അതേസമയം, അജിത് പവാറിനെ എന്‍സിപി നിയമസഭാ കക്ഷി നേതാവ് സ്ഥാനത്തുനിന്ന് നീക്കി. അജിത് പവാറിന് പകരം ജയന്ത് പാട്ടീലിനെ നിയമസഭാ കക്ഷി നേതാവായി എന്‍സിപി തിരഞ്ഞെടുത്തു.

കുതിരക്കച്ചവടത്തിന് സാധ്യതകള്‍ ഉള്ളതിനാല്‍ കോണ്‍ഗ്രസ്, എന്‍സിപി എംഎല്‍എമാരെ റിസോര്‍ട്ടുകളിലേക്ക് മാറ്റുകയാണ്. കോണ്‍ഗ്രസ് എംഎല്‍എമാരെ ജയ്പൂരിലേക്ക് കൊണ്ടുപോകും. എന്‍സിപി എംഎല്‍എമാരുടെ യോഗം പൂര്‍ത്തിയായ ശേഷം അവരെയും റിസോര്‍ട്ടിലേക്ക് മാറ്റിയിട്ടുണ്ട്. അതായത് മഹാരാഷ്ട്രയുടെ ഫലമായിരിക്കും കേരളത്തില്‍ എന്‍സിപിയുടെ ഭാവി എന്ന് വ്യക്തം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കായിക താരത്തെ പീഡിപ്പിച്ചെന്ന് പരാതിയില്‍ കോച്ചിനെതിരെ പോക്‌സോ കേസ്  (5 hours ago)

മസാജ് സെന്ററില്‍ അനാശാസ്യവൃത്തികളില്‍ ഏര്‍പ്പെട്ട പ്രവാസികള്‍ അറസ്റ്റില്‍  (6 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയില്‍  (6 hours ago)

സ്റ്റാര്‍ബക്‌സിന്റെ ഗ്ലോബല്‍ കേപബിലിറ്റി സെന്റര്‍ തമിഴ്‌നാട്ടില്‍ ആരംഭിക്കുന്നതിനായി ധാരണാപത്രം ഒപ്പിട്ടു  (6 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയിൽ; ലഹരിക്കടത്തിൽ അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ്  (6 hours ago)

പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ സാഹചര്യത്തിലടക്കം നിർണായകമായ ഐക്യരാഷ്ട്രസഭയുടെ 81 -ാമത് ജനറൽ അസംബ്ലിയുടെ പൊതുചർച്ചയ്ക്ക് ന്യൂയോർക്കിലെ യു എൻ ആസ്ഥാനത്ത് തുടക്കമായി  (6 hours ago)

കമല പേടിച്ച ദിവസം ഇന്ന് വീണയുടെ ജാതകത്തിലെ ജയിൽവാസം അച്ചട്ടാകുന്നു CM-ന്റെ കക്ഷത്ത് വിജയൻറെ തല  (6 hours ago)

തച്ചങ്കരിക്ക് കൊമ്പില്ല, ഒരു മരവിക്കലുമില്ല കട്ടയ്ക്ക് കോടതി..! അപ്പീൽ എത്തിയതും കോടതിയിൽ നടന്നത്  (6 hours ago)

വിനുമോഹനും വിദ്യയും വിവാഹമോചിതരായി  (6 hours ago)

മരവിച്ച് ആനും അഞ്ചനയും ശവപ്പെട്ടിക്കടുത്ത് പെൺമക്കൾ..! പൊട്ടിക്കരഞ്ഞ് പ്രവാസി കുടുംബം ദുബായിൽ 10 ദിവസം അവധി  (6 hours ago)

ആകാശം ക്യാന്‍വാസാക്കി മോണാലിസയെ വരച്ച് പൈലറ്റ്  (7 hours ago)

"വിജയാ, SIT SIT എന്ന് കേട്ടിട്ടുണ്ടോ?" കത്തിക്കയറി രാഹുൽ.. 'വിജയന്റെ രോമം പറിച്ചു തരും'..'സഖാക്കന്മാർക്ക് കുരുപൊട്ടിയാൽ SIT കത്തിക്കുമെന്ന്'..!  (7 hours ago)

CODE 100 പ്രഖ്യാപിച്ച് ഇറാൻ; യുദ്ധം ഉടൻ... DEFCON 1 ടെഹ്റാനിൽ സ്ഫോടനം; IRGC-ക്ക് മുന്നറിയിപ്പ്... എന്തിനും തയ്യാറായിരിക്കുക!  (7 hours ago)

ഹോര്‍മൂസ് കടലിടുക്ക് ഏഴ് ദിവസത്തിനുള്ളില്‍ തുറക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇറാന്‍  (7 hours ago)

തൃശൂരില്‍ പൊലീസ് വാഹനം യുവാക്കളെ ഇടിച്ചത് ബോധപൂര്‍വ്വമെന്ന് പരിക്കേറ്റ യുവാവിന്റെ കുടുംബം  (7 hours ago)

Malayali Vartha Recommends