Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..

നെഞ്ചിടിപ്പോടെ മുന്നണികള്‍... ദേവേന്ദ്ര ഫഡ്‌നാവിസിനെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിച്ച മഹാരാഷ്ട്ര ഗവര്‍ണ്ണറുടെ നടപടി ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി വിധി പറയാന്‍ മാറ്റി വച്ചു; നാളെ പത്ത് മണിയോടെ മാത്രമേ വിധി പറയൂ; ആശ്വാസമായി ബിജെപി

24 NOVEMBER 2019 02:36 PM IST
മലയാളി വാര്‍ത്ത

ദേവേന്ദ്രഫഡ്‌നാവിസിനെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിച്ച മഹാരാഷ്ട്ര ഗവര്‍ണ്ണറുടെ നടപടി ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി വിധി പറയാന്‍ നാളത്തേയ്ക്ക് മാറ്റി വച്ചു. അടിയന്തരമായി വിധിപറയേണ്ട സാഹചര്യമില്ലെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇത് ബിജെപിയ്ക്ക് വലിയ ആശ്വാസമാണ് നല്‍കിയത്. അതായത് നാളെ പത്തരയ്ക്ക് വിധി പറഞ്ഞ് വിശ്വാസവോട്ട് നോടാന്‍ പറഞ്ഞാലും 24 മണിക്കൂറിലധികം കിട്ടും. അതിനുള്ളില്‍ പരമാവധി സാധ്യത ആരായാനാണ് ബിജെപി നീക്കം.

ഫഡ്‌നാവിസിനോട് 24മണിക്കൂറിനകം വിശ്വാസ വോട്ടെടുപ്പ് തേടാന്‍ നിര്‍ദേശിക്കണമെന്നും ഹര്‍ജിക്കാരായ കോണ്‍ഗ്രസ്സും എന്‍സിപിയും ശിവസേനയും കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ശിവസേനയ്ക്കുവേണ്ടി കബില്‍ സിബലാണ് ആദ്യം വാദം ആരംഭിച്ചത്. ഗവര്‍ണര്‍ മറ്റു ചിലരുടെ നിര്‍ദേശ പ്രകാരമാണ് പ്രവര്‍ത്തിക്കുന്നത്. ഇല്ലെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലെന്നുംം കബില്‍ സിബല്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ ഇതിനെ ശക്തമായി എതിര്‍ത്തിരുന്നു.

മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപവത്കരണവുമായി ബന്ധപ്പെട്ട ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിച്ചപ്പോള്‍ ബിജെപിക്കും പ്രതിപക്ഷ കക്ഷികള്‍ക്കും വേണ്ടി ഹാജരായത് രാജ്യത്തെ പ്രമുഖരായ അഭിഭാഷകരാണ്. മഹാരാഷ്ട്രയില്‍ ഭൂരിപക്ഷം തെളിയിക്കാതെ സര്‍ക്കാരുണ്ടാക്കാനുള്ള ബിജെപി നീക്കത്തിന് ഗവര്‍ണര്‍ അനുമതി നല്‍കിയത് ചോദ്യം ചെയ്തുകൊണ്ട് എന്‍സിപിയും ശിവസേനയും കോണ്‍ഗ്രസും അടങ്ങുന്ന പ്രതിപക്ഷ കക്ഷികള്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പതിനൊന്നരയ്ക്കാണ് പരിഗണിച്ച് തുടങ്ങിയത്.

പ്രതിപക്ഷ സംഖ്യത്തിന് വേണ്ടി കപില്‍ സിബലും അഭിഷേക് മനു സിങ്‌വിയും ഹാജരായി. ഇവര്‍ക്ക് പുറമെ സല്‍മാന്‍ ഗുര്‍ഷിദ്, വിവേക് തങ്ക എന്നിവരെ ഹാജരാക്കാനുള്ള ശ്രമവും നന്നിരുന്നു.

എതിര്‍ കക്ഷിയായ കേന്ദ്രസര്‍ക്കാറിനു വേണ്ടി അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലാണ് ഹാജരാകുന്നത്. 2018ല്‍ കര്‍ണാടക സര്‍ക്കാര്‍ രൂപവത്കരണം കോടതിയിലെത്തിയപ്പോഴും കേന്ദ്ര സര്‍ക്കാരിനുവേണ്ടി കെ.കെ വേണുഗോപാലാണ് ഹാജരായത്.

മഹാരാഷ്ട്ര ഗര്‍ണറുടെ ഓഫീസിനുവേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് കോടതിയില്‍ ഹാജരായത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനുവേണ്ടി മുകുള്‍ റോത്തകി ഹാജരായി. ഹരീഷ് സാല്‍വെയെ ഹാജരാക്കാനുള്ള നീക്കങ്ങളും നടന്നിരുന്നു.

കോടതി അവധി ദിവസമായതിനാല്‍ 11 മണിയോടെ മാത്രമെ അഭിഭാഷകര്‍ ആരൊക്കെയാണെന്ന കാര്യത്തില്‍ വ്യക്തതയുണ്ടായുള്ളൂ.

അതേസമയം മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപവത്കരണവുമായി ബന്ധപ്പെട്ട് നിര്‍ണായക സുപ്രീംകോടതി വിധി വരാനിരിക്കെ എം.എല്‍.എമാരെ മൂന്ന് റിസോര്‍ട്ടുകളിലേക്ക് മാറ്റി എന്‍.സി.പിയും ശിവസേനയും. മുംബൈയില്‍ തന്നെയുള്ള റിസോര്‍ട്ടുകളിലേക്കാണ് ഇവരെ മാറ്റിയത്. ഇതിനിടെ ശരദ് പവാറിനെ പാട്ടിലാക്കാനായി ബിജെപി എം.പി സഞ്ജയ് കാക്കറെ ശരദ് പവാറിന്റെ വീട്ടിലെത്തി. എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ ജയന്‍ പാട്ടീലും പവാറിന്റെ വീട്ടിലുണ്ട്.

ശിവസേനയുമായുള്ള നീക്ക് പോക്കില്‍ നിന്ന് പിന്മാറണം എന്ന് ആവശ്യപ്പെടാനാണ് സഞ്ജയ് കാക്കറെ പവാറിന്റെ വീട്ടിലെത്തിയതെന്നാണ് അറിയുന്നത്. ഇത് ബിജെപിയുടെ പുതിയ നീക്കത്തിന്റെ ഭാഗമായാണെന്നും വിലയിരുത്തപ്പെടുന്നുണ്ട്.

സഞ്ജയ് കാക്കറെയായിരുന്നു അജിത് പവാറിനെ ബിജെപി പാളയത്തിലേക്ക് എത്തിക്കുന്നതില്‍ പ്രധാന പങ്കുവെച്ച വ്യക്തി. ശരദ് പവാറിനും മരുമകന്‍ അജിത് പവാറിനുമെതിരേ എന്‍ഫോഴ്‌സ്‌മെന്റ് കേസ് നിലവിലുണ്ട്. ഈ കേസില്‍ അന്വേഷണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെ ഈ കേസിനെ മുന്നില്‍ നിര്‍ത്തി ശരദ് പവാറിനെ എതെങ്കിലും തരത്തിലുള്ള സമ്മര്‍ദത്തിലാക്കാനുള്ള ബിജെപിയുടെ അവസാന കളിയായിട്ടാണോ സഞ്ജയ് കാക്കറയുടെ കൂടിക്കാഴ്ചയെന്നും വിലയിരുത്തപ്പെടുന്നുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കായിക താരത്തെ പീഡിപ്പിച്ചെന്ന് പരാതിയില്‍ കോച്ചിനെതിരെ പോക്‌സോ കേസ്  (5 hours ago)

മസാജ് സെന്ററില്‍ അനാശാസ്യവൃത്തികളില്‍ ഏര്‍പ്പെട്ട പ്രവാസികള്‍ അറസ്റ്റില്‍  (6 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയില്‍  (6 hours ago)

സ്റ്റാര്‍ബക്‌സിന്റെ ഗ്ലോബല്‍ കേപബിലിറ്റി സെന്റര്‍ തമിഴ്‌നാട്ടില്‍ ആരംഭിക്കുന്നതിനായി ധാരണാപത്രം ഒപ്പിട്ടു  (6 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയിൽ; ലഹരിക്കടത്തിൽ അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ്  (6 hours ago)

പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ സാഹചര്യത്തിലടക്കം നിർണായകമായ ഐക്യരാഷ്ട്രസഭയുടെ 81 -ാമത് ജനറൽ അസംബ്ലിയുടെ പൊതുചർച്ചയ്ക്ക് ന്യൂയോർക്കിലെ യു എൻ ആസ്ഥാനത്ത് തുടക്കമായി  (6 hours ago)

കമല പേടിച്ച ദിവസം ഇന്ന് വീണയുടെ ജാതകത്തിലെ ജയിൽവാസം അച്ചട്ടാകുന്നു CM-ന്റെ കക്ഷത്ത് വിജയൻറെ തല  (6 hours ago)

തച്ചങ്കരിക്ക് കൊമ്പില്ല, ഒരു മരവിക്കലുമില്ല കട്ടയ്ക്ക് കോടതി..! അപ്പീൽ എത്തിയതും കോടതിയിൽ നടന്നത്  (6 hours ago)

വിനുമോഹനും വിദ്യയും വിവാഹമോചിതരായി  (6 hours ago)

മരവിച്ച് ആനും അഞ്ചനയും ശവപ്പെട്ടിക്കടുത്ത് പെൺമക്കൾ..! പൊട്ടിക്കരഞ്ഞ് പ്രവാസി കുടുംബം ദുബായിൽ 10 ദിവസം അവധി  (6 hours ago)

ആകാശം ക്യാന്‍വാസാക്കി മോണാലിസയെ വരച്ച് പൈലറ്റ്  (7 hours ago)

"വിജയാ, SIT SIT എന്ന് കേട്ടിട്ടുണ്ടോ?" കത്തിക്കയറി രാഹുൽ.. 'വിജയന്റെ രോമം പറിച്ചു തരും'..'സഖാക്കന്മാർക്ക് കുരുപൊട്ടിയാൽ SIT കത്തിക്കുമെന്ന്'..!  (7 hours ago)

CODE 100 പ്രഖ്യാപിച്ച് ഇറാൻ; യുദ്ധം ഉടൻ... DEFCON 1 ടെഹ്റാനിൽ സ്ഫോടനം; IRGC-ക്ക് മുന്നറിയിപ്പ്... എന്തിനും തയ്യാറായിരിക്കുക!  (7 hours ago)

ഹോര്‍മൂസ് കടലിടുക്ക് ഏഴ് ദിവസത്തിനുള്ളില്‍ തുറക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇറാന്‍  (7 hours ago)

തൃശൂരില്‍ പൊലീസ് വാഹനം യുവാക്കളെ ഇടിച്ചത് ബോധപൂര്‍വ്വമെന്ന് പരിക്കേറ്റ യുവാവിന്റെ കുടുംബം  (7 hours ago)

Malayali Vartha Recommends