Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...


കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി.. ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും വിമർശനം..

ആദ്യമായി എല്ലാം മണിമണിയായി... എന്റെ ഭര്‍ത്താവിന് ഭാര്യയേക്കാളും വിശ്വാസത്തേക്കാളും വലുതായിട്ടുള്ളത് ഭയമാണ്; എന്റെ സുഹൃത്തുക്കള്‍ വൃശ്ചികമാസമായാല്‍ കറുത്ത പാവാടയും ജംബറും കഴുത്തില്‍ അയ്യപ്പന്റെ മാലയും ധരിച്ച് സ്‌കൂളില്‍ വരും; അന്ന് തുടങ്ങിയ ഭക്തി മൂത്ത ചേച്ചിയുടെ കല്യാണത്തോടെ വലുതായി; കനകദുര്‍ഗ മനസ് തുറക്കുമ്പോള്‍

24 NOVEMBER 2019 05:26 PM IST
മലയാളി വാര്‍ത്ത

ശബരിമല സ്ത്രീപ്രവേശനാനുമതിയെ തുടര്‍ന്ന് രാത്രിയുടെ മറവില്‍ ആദ്യമായി മലകയറിയവരില്‍ ഒരാളായ മലപ്പുറം അങ്ങാടിപ്പുറം സ്വദേശിനിയായ കനകദുര്‍ഗയുടെ പൊട്ടിക്കരച്ചില്‍ അടുത്തിടെ കേട്ടതാണ്. തമിഴ് ചാനലിനനുവദിച്ച ഇന്റര്‍വ്യൂവിന് പിന്നാലെ മറ്റൊരു പ്രമുഖ പത്രത്തിനും ഇന്റര്‍വ്യു നല്‍കിയിരിക്കുകയാണ്. താനെങ്ങനെ ശബരിമലയില്‍ കയറാന്‍ ഇടയായി എന്നത് കാര്യ കാരണ സഹിതം വ്യക്തമാക്കുകയാണ്.

ഞാന്‍ ആരുടേയും ഉപകരണം ആയിട്ടല്ല ശബരിമല കയറിയതെന്ന് കനകദുര്‍ഗ പറയുന്നു അതുകൊണ്ട്തന്നെ ഞാന്‍ ഇപ്പോഴും എന്റെ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്നു. ച്ച് 28നാണ് അവസാനമായി മക്കളെ കണ്ടത്. അതിനുശേഷം കാണാന്‍ പറ്റിയിട്ടില്ല. തൃശൂരില്‍ ഒരു പ്രോഗ്രാമിന് പോയ സമയത്ത് അവിടെ ഞാന്‍ ആ ഹാളിലേക്ക് കയറുന്നത് തടയാന്‍വേണ്ടി നാമജപക്കാര്‍ അവിടെ കൂടുകയും എന്നെ അവിടേക്ക് പ്രവേശിപ്പിക്കാതിരിക്കാന്‍ അവര്‍ വലിയ പ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്തു. പക്ഷെ പോലീസുവന്ന് ലാത്തിവീശി അവരെ ഒഴിവാക്കി. എനിക്ക് തോന്നുന്നത് എന്റെ ഭര്‍ത്താവിന് ഭാര്യയേക്കാളും, വിശ്വാസത്തേക്കാളും എല്ലാംവലുതായിട്ടുള്ളത് ഭയമാണെന്നും കനകദുര്‍ഗ പറയുന്നു.

ശബരിമല കയറാനുണ്ടായ സാഹചര്യവും കനകദുര്‍ഗ വിവരിക്കുന്നു. എന്റെ സ്‌കൂള്‍ പഠനകാലത്ത് ആറാം ക്ലാസുവരെ എന്റെ സുഹൃത്തുക്കളില്‍പലരും വൃശ്ചികമാസമായാല്‍ കറുത്ത പാവാടയും ജംബറും കഴുത്തില്‍ അയ്യപ്പന്റെ മാലയും ധരിച്ച് സ്‌കൂളില്‍ വരികയും, ശബരിമലയിലേക്കു പോകാനുള്ള ഒരുക്കങ്ങളെ കുറിച്ചും വാതോരാതെ സംസാരിക്കുകയായിരുന്നു.
അതിരാവിലെ അച്ഛനോടൊപ്പം കുളിക്കാന്‍ പുഴയിലും കുളത്തിലും പോകുന്നത്, തുടര്‍ന്ന് അമ്പലങ്ങളില്‍ പോകുന്നത്, ഇങ്ങിനെയുള്ള നിറമുള്ള കഥകള്‍ കേള്‍ക്കുന്നിടത്തുനിന്നാണ് എന്റെ ശബരിമല ദര്‍ശനം എന്ന ആഗ്രഹം തുടങ്ങുന്നത്. എന്നാല്‍ എന്റെ വീട്ടില്‍ നിന്ന് ആരും തന്നെ ശബരിമലക്ക് പോകാത്തവര്‍ ആയതുകൊണ്ടുതന്നെ എനിക്ക് ഈആഗ്രഹം പറയാന്‍പോലും പേടിയായിരുന്നു. എന്റെ കൂട്ടുകാരികള്‍ ശബരിമലയില്‍ പോയി വന്നതിന് ശേഷം അപ്പം, അരവണ, നെയ്യ് തുടങ്ങിയവയെല്ലാം കൊണ്ടുതരുമായിരുന്നു. പല നിറമുള്ള മുത്തുകള്‍ കോര്‍ത്ത മാലകള്‍, മോതിരം എന്നിവയെല്ലാം കൂട്ടുകാരികള്‍ മാറി മാറി ധരിച്ചുവരുമ്പോള്‍ എന്നിലെ ബാലിക ഇവരെ അസൂയയോടെ നോക്കിനിന്നിട്ടുണ്ട്. കൂടെയുള്ളവര്‍ പോകാത്ത കാലമായപ്പോള്‍ അസൂയകാലവും ശബരിമല മോഹവും മാഞ്ഞ് തുടങ്ങി. പിന്നെ പിന്നെ ചിന്തിക്കാന്‍ തുടങ്ങി. എന്തുകൊണ്ടിപ്പോള്‍ കൂടെയുള്ളവര്‍ പോകുന്നില്ല?. അവരോടൊക്കെ ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞത് വലിയ കുട്ടിയായി ഇനി പോകേണ്ടായെന്ന് അച്ഛന്‍ പറഞ്ഞുവെന്നാണ്.

വലിയ ജേഷ്ഠത്തിയുടെ കല്യാണം കഴിഞ്ഞ് മണ്ഡലകാലം വന്നതിന് ശേഷം മറ്റൊരു ലോകത്തിലേക്കെത്തി. ചേച്ചിയെ വിവാഹം ചെയ്തയച്ച വീട്ടിലെ പുരുഷന്‍മാരെല്ലാം മണ്ഡലകാലമായാല്‍ മാലയിടുന്നവരായിരുന്നു. അങ്ങിനെ അവരുടെ തറവാട്ടില്‍ നടത്തുന്ന ഭജനക്കും കെട്ടുംനിറയ്ക്കുമെല്ലാം ഞാനും പോകാന്‍ തുടങ്ങി. ചേച്ചിയുടെ ഭര്‍ത്താവ് വ്രതനിഷ്ഠയുള്ള ഒരു അയ്യപ്പ വിശ്വാസിയാണ്. ഞാനും വളരെ ഭക്തിപൂര്‍വമാണ് ഭജനകളില്‍ പങ്കെടുത്തിരുന്നത്. എന്നാല്‍ വലുതാകുംതോറും ഭക്തിയാകാമെങ്കിലും ദൈവത്തെ ഭയക്കേണ്ടതല്ലെന്ന് എന്റെ ഉള്ളില്‍നിന്നും ആരോ പറയുന്നത് പോലെ തോന്നി. ഒട്ടുമിക്ക ആളുകളും ഭയപ്പാടോടെയാണ് ദൈവത്തെ കാണുന്നത്. അതിനാല്‍ ഭക്തികയറി ഭയപ്പാടോടെ ഓരോ ചിട്ടവട്ടങ്ങളും ആചാരങ്ങളും ശീലിക്കാനും ചെയ്തുപോരാനും നിര്‍ബന്ധിതരാകുകയാണ് മനുഷ്യര്‍. എനിക്ക് ദൈവത്തെ ഭയമില്ല. അതിനാല്‍ മനുഷ്യന്‍ ഉണ്ടാക്കിവെക്കുന്ന ആചാരങ്ങളേയും ഭയമില്ല. ശബരിമല സ്ത്രീപ്രവേശനാനുമതി അറിഞ്ഞതോടെ അറിഞ്ഞതോടെ കുഞ്ഞുംനാളിലെ മനസ്സിലെ ആഗ്രഹം ഉണര്‍ന്നതോടൊപ്പം തന്നെ ഒരുപറ്റം ആളുകളുടെ സ്ത്രീ വിരുദ്ധ നിലപാടും മലകയറാന്‍ പ്രേരിപ്പിക്കുകയായിരുന്നു എന്നതാണ് സത്യമെന്നും കനകദുര്‍ഗ പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുണ്ടല്‍പേട്ടില്‍ കാറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു  (6 hours ago)

ചരക്കുകപ്പലിനുനേരെ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു  (6 hours ago)

പ്ലാനിങ് ബോര്‍ഡ് ചീഫ് തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ പിഎസ്‌സി  (6 hours ago)

എണ്ണിക്കൊണ്ട് 7 ദിവസം ഹോർമുസിൽ യുദ്ധം, മുട്ടൻ നീക്കം ഘോരയുദ്ധം ഇറാന്റെ കാലൻ ഇറങ്ങി  (7 hours ago)

'മഞ്ജു വാര്യര്‍ സെക്സ് റാക്കറ്റിന്റെ നിയന്ത്രണത്തില്‍' പറഞ്ഞവനും എടുത്തവനും പെടും..! അടപടലം പൂട്ടാൻ വമ്പൻ നീക്കം  (7 hours ago)

SUNDAY NO HOLIDAY ഞായർ ബാങ്ക് പ്രവർത്തിക്കും കേന്ദ്രത്തിന്റെ വമ്പൻ നീക്കം 28 മുതൽ 30 വരെ പണിമുടക്ക്  (7 hours ago)

സഹോദരന്റെ ഫോണിൽ വന്ന മെസേജ്, സംശയം; ഭർത്താവിനെ വെട്ടിനുറുക്കി ഭാര്യ, തലപിടിച്ച് 15 വയസ്സുകാരൻ മകൻ  (7 hours ago)

പ്രവാസിയെ വെട്ടി നുറുക്കി ഭാര്യയും മകനും മുങ്ങി പൊട്ടി കരഞ്ഞ് പ്രവാസികൾ പൊന്നു മോനേ നീ പോയോ..  (7 hours ago)

സൗദിയെ സഹായിക്കാന്‍ ശ്രമിച്ചാല്‍ അവരെയും ലക്ഷ്യമാക്കി ആക്രമണം നടത്തുമെന്ന് ഭീഷണിയുമായി ഹൂതികള്‍  (7 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് വിട അവസാന രണ്ടാഴ്ചയിൽ സംഭവിച്ചത് ഗണേശം വീട്ടിലേക്ക് ഒഴുകി ജനം..!  (7 hours ago)

മാസപ്പടിക്കേസില്‍ പിണറായി വിജയനെതിരെ അന്വേഷണം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സര്‍ക്കാര്‍  (8 hours ago)

ഇന്ത്യയില്‍ എല്ലായിടത്തും പവര്‍കട്ടുണ്ടെന്ന് മുഖ്യമന്ത്രി  (9 hours ago)

ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് സര്‍ക്കാര്‍  (10 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു  (10 hours ago)

സെപ്തംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍  (10 hours ago)

Malayali Vartha Recommends