നാം രണ്ട് നമുക്ക് രണ്ട്; ഹെൽമെറ്റ് ചലഞ്ചുമായി കേരള പോലീസ്; ഹെൽമെറ്റ് ധരിച്ച ചിത്രങ്ങൾ അയക്കാം

ഇരുചക്രവാഹനത്തിന്റെ പിന്നിലിരിക്കുന്നവർക്കും ഹെൽമെറ്റ് നിർബന്ധമാക്കിയിരിക്കുകയാണ്. ഹെൽമെറ്റ് ധരിക്കാത്ത പിൻ സീറ്റ് യാത്രക്കാർക്ക് ആദ്യതവണ താക്കീത് നൽകി വിട്ടയയ്ക്കും. വീണ്ടും ആവർത്തിച്ചാൽ പിഴ ഈടാക്കും. അഞ്ഞൂറ് രൂപയാണ് പിഴ നൽകേണ്ടുന്നത്.
ഇപ്പോൾ ഹെൽമെറ്റ് ചലഞ്ച് എന്ന ഹാഷ്ടാഗുമായി രംഗത്തെത്തിയിരിക്കുകയാണ് കേരള പൊലീസ്. ''ഹെൽമെറ്റ് ധരിച്ചുകൊണ്ട് നിങ്ങളുടെ പ്രിയപ്പെട്ടവരുമായി ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുന്ന ചിത്രങ്ങൾ അയച്ച് കൊടുക്കാവുന്നതാണ്. മികച്ച ചിത്രങ്ങൾ പോസ്റ്റ് ചെയ്യുമെന്ന് ഓദ്യോഗിക പേജിലൂടെ അറിയിച്ചു. നാം രണ്ട് നമുക്ക് രണ്ട് എന്ന വാചകത്തിന് പുതിയൊരു നിർവ്വചനം കൂടി നൽകിയിരിക്കുന്നു കേരള പൊലീസ്. നമുക്ക് രണ്ട് ഹെൽമെറ്റ് എന്നാണ് കേരള പൊലീസ് ഉദ്ദേശിക്കുന്നത്. ചിത്രങ്ങൾ, വിവരങ്ങൾ സഹിതം kpsmc.pol@kerala.gov.in എന്ന ഇ മെയിൽ വിലാസത്തിൽ അയക്കാവുന്നതാണ് . ഹെൽമെറ്റ് ധരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നിരവധി ബോധവത്ക്കരണ പരിപാടികൾ നടന്നു.
https://www.facebook.com/Malayalivartha