ട്രാഫിക് കുറ്റകൃത്യങ്ങളുടെ ചിത്രങ്ങളും വിഡിയോയും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ചിത്രീകരിക്കും; വാഹന പരിശോധന കർശന നിർദേശവുമായി ഡിജിപി

ട്രാഫിക് കുറ്റകൃത്യങ്ങള്‍ കണ്ടു പിടിക്കുന്നതിനിടെ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന കാര്യത്തിൽ അതീവ ശ്രദ്ധ ചെലുത്തണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ പറഞ്ഞു. കളളക്കടത്ത്, അനധികൃതമായി പണം കൈമാറല്‍, ലഹരിമരുന്നു കടത്ത്, ആയുധക്കടത്ത് എന്നിവ സംബന്ധിച്ച് വ്യക്തമായി വിവരം ലഭിക്കുന്ന സാഹചര്യത്തിലും അലക്ഷ്യമായും അശ്രദ്ധമായും വാഹനം ഓടിക്കുമ്പോഴും മാത്രമേ വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്താവൂ എന്നും സംസ്ഥാന പോലീസ് മേധാവി നിര്‍ദേശിക്കുകയുണ്ടായി.
ഇന്‍സ്പെക്ടര്‍ റാങ്കിലോ അതിനു മുകളിലോ ഉളള ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ മാത്രമേ വാഹനം തടയാവൂ എന്ന നിർദേശം വന്നിട്ടുണ്ട്. അപകടങ്ങള്‍ ഉള്‍പ്പെടെ ഹൈവേ ട്രാഫിക് സംബന്ധമായ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യേണ്ടതിന്‍റെ ഉത്തരവാദിത്തം അതത് മേഖലയിലെ ഹൈവേ പൊലീസ് വാഹനങ്ങള്‍ക്കാണെന്ന് ജില്ലാ പോലീസ് മേധാവിമാര്‍ ഉറപ്പുവരുത്തണമെന്നും നിർദേശമുണ്ട്. പല ജില്ലകളിലും പൊലീസ് ഉദ്യോഗസ്ഥര്‍ ട്രാഫിക് കുറ്റകൃത്യങ്ങളുടെ ചിത്രങ്ങളും വിഡിയോയും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ചിത്രീകരിക്കുന്നുണ്ട്. ഈ സംവിധാനത്തെ സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. നിയമം അനുവദിക്കുന്നത് പോലെ ഗതാഗതം ക്രമീകരിക്കുന്നതിന് ബാരിക്കേഡുകൾ സ്ഥാപിക്കുകയും ചെയ്യും.
https://www.facebook.com/Malayalivartha