Widgets Magazine
18
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സോഷ്യൽ മീഡിയ കാമുകന്മാർക്കൊപ്പം ജീവിക്കാൻ വീടുവിട്ടിറങ്ങിയത് രണ്ടു പെണ്ണുങ്ങൾ; രണ്ടുപ്പേരെയും പോലീസ് അറസ്റ്റ് ചെയ്തു ; നമ്മുടെ സ്ത്രീകളെ വഴി തെറ്റിക്കുന്നത് ആര് ?

05 DECEMBER 2019 06:46 PM IST
മലയാളി വാര്‍ത്ത

നമ്മുടെ സമൂഹം നിരവധി പ്രശ്നങ്ങൾ നേരിടുന്നുണ്ട്. അവയിൽ ഒന്നായി മാറുകയാണ് സോഷ്യൽ മീഡിയ പ്രണയം. ഇന്നലെ കേരളത്തിൽ നടന്നത് ഇത്തരത്തിലെ രണ്ട് ഞെട്ടിക്കുന്ന ഒളിച്ചോട്ടങ്ങളാണ്. പ്രണയിച്ചവനെ വിശ്വസിച്ച് വീടുവിട്ടിറങ്ങി. പെൺകുട്ടി റോഡരികിൽ മണിക്കൂറുകളോളം കാത്തുനിന്നു. ഒടുവിൽ പിങ്ക് പൊലീസെത്തിയാണ് കുട്ടിയെ ചിങ്ങവനം പൊലീസിനു കൈമാറിയത്. ഇന്നലെ രാവിലെ മണിപ്പുഴ ജംക്‌ഷനിലായിരുന്നു ഈ സംഭവം നടന്നത്. തിങ്കളാഴ്ച വൈകുന്നേരം വീട് വിട്ട പെൺകുട്ടി ഇടപ്പള്ളി സ്വദേശിയായ ആൺ സുഹൃത്തിനെ തേടിയായിരുന്നു ഇവിടെ എത്തിയത്. ഇരുവരും സംസാരിച്ചെങ്കിലും ഒടുവിൽ പല പുരുഷന്മാരും ചെയ്യന്നത് പോലെ ആൺസുഹൃത്തു കൈമലർത്തുകയായിരുന്നു. ഇതിനുശേഷം കെഎസ്ആർടിസി ബസിലായിരുന്നു പെൺകുട്ടി മണിപ്പുഴയിലെത്തിയത്. മണിക്കൂറുകളോളം ഈ പെൺകുട്ടി ജംക്‌ഷനിൽ തങ്ങി.കുട്ടിയെ കണ്ടു സംശയം തോന്നിയ ഓട്ടോ ഡ്രൈവർമാർ പിങ്ക് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പിങ്ക് പൊലീസ് എത്തി ചോദ്യം ചെയ്തതോടെയാണ് വീട് വിട്ട് ഇറങ്ങിയതുൾപ്പെടെയുള്ള കാര്യങ്ങൾ അവർ അറിഞ്ഞത്.

ഒടുവിൽ നടന്ന അന്വേഷണത്തിൽ പെൺകുട്ടിയെ കാണാനില്ലെന്നുള്ള പരാതി തൃക്കാക്കര പൊലീസിന് കിട്ടിയതായി അറിഞ്ഞു. ഇതോടെ കുട്ടിയെ ചിങ്ങവനം പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. തൃക്കാക്കര പൊലീസ് രാത്രിയോടെ എത്തി പെൺകുട്ടിയുമായി മടങ്ങിയെന്നും ചിങ്ങവനം പൊലീസ് പറയുകയുണ്ടായി.

സമാനമായ ഒന്ന് തന്നെയാണ് പങ്ങാരപ്പിള്ളിയിലും നടന്നിരിക്കുന്നത്. ടിക് ടോക് വഴി പ്രണയത്തിലായ യുവാവിനെ തേടി പങ്ങാരപ്പിള്ളിയിൽ യുവതി എത്തി. യുവതിയെ തട്ടിപ്പുകാരിയെന്നു കരുതി നാട്ടുകാർ പൊലീസിലേൽപിക്കുകയായിരുന്നു. പർദ ധരിച്ചെത്തിയ തൊടുപുഴ സ്വദേശിനിക്ക് ആരോഗ്യ വകുപ്പിൽ നിന്നും ഡെങ്കിപ്പനി സർവേയ്‌ക്കെന്നു പറഞ്ഞായിരുന്നു വീടുകളിലെത്തിയത്. യുവതിയുടെ കാൽ വിരലുകളിൽ നെയിൽ പോളിഷ് കണ്ടു.ഇതിൽ സംശയം തോന്നിയ വീട്ടമ്മമാർ ആശാ വർക്കറെ വിളിച്ച് അന്വേഷിച്ചപ്പോൾ സർവേ നടത്താൻ ആരോഗ്യ വകുപ്പ് ആളെ നിയോഗിച്ചിട്ടില്ലെന്നറിയുകയായിരുന്നു. പിന്നീട്‌ സംശയം പോയത് ഈ വഴിക്കായിരുന്നു .

ആളില്ലാത്ത വീടുകളിൽ കയറി തട്ടിപ്പും പിടിച്ചുപറിയും നടത്താനാണ് ഈ പെൺകുട്ടി എത്തിയതെന്നായി അടുത്ത സംശയം.ഈ കാര്യത്തിനായിട്ടാണ് ഇവരെത്തിയതെന്ന് സംശയമുയർന്നതോടെയായിരുന്നു പൊലീസിൽ ഏൽപിച്ചത്. ഒരു ഏകദേശ ധാരണ വച്ച് വീടു കണ്ടു പിടിക്കാനുള്ള ശ്രമം യുവാവിന്റെ വീടിനു സമീപത്തെത്തും മുൻപേ അസ്തമിക്കുകയായിരുന്നു .സൂഷ്മ നിരീക്ഷണം നടത്തിയ സ്ത്രീകള്‍ കൈവിരലുകളിലെ ക്യൂട്ടക്‌സും പര്‍ദ്ദയും ശ്രദ്ധിച്ചു. മതാചാരത്തിലെ വൈരുദ്ധ്യം കണ്ട സ്ത്രീകള്‍ക്ക് യുവതിയില്‍ സംശയം കനത്തു. പിന്നെ സ്ത്രീകള്‍ നടത്തിയ ചോദ്യം ചെയ്യലിനിടെ തന്നെ യുവതി ചുരിദാറിനു മുകളില്‍ അണിഞ്ഞിരുന്ന പര്‍ദ്ദ സ്വയം ഊരിമാറ്റി. തന്നെ ചതിച്ച കാമുകനെ അന്വേഷിച്ചു വന്നതാണെന്ന് അറിയിച്ചു. പൊലീസിനെ വിളിക്കരുതെന്ന യുവതിയുടെ അഭ്യര്‍ത്ഥന തള്ളിയ നാട്ടുകാര്‍ ചേലക്കര പൊലീസിനെ വിവരം അറിയിച്ചു ഒടുവിൽ പോലീസ് സഹോദരനെ വിളിച്ചു വരുത്തി യുവതിയെ ഒപ്പം പറഞ്ഞയക്കുകയുണ്ടായി . വിവാഹ ബന്ധം വേർപെടുത്തി തനിച്ചു താമസിക്കുന്ന യുവതിയുമായി ടിക് ടോക് വഴി പ്രണയത്തിലായ പങ്ങാരപ്പിള്ളി സ്വദേശിയായ യുവാവ് തഴഞ്ഞതോടെ ഇയാളുടെ വീട് കണ്ടു പിടിക്കാനായിരുന്നു യുവതി ചേലക്കരയിലെത്തിയതെന്നു പൊലീസ് പറഞ്ഞത്.


ഇത്തരത്തിലുള്ള നിരവധി കേസുകൾ നമ്മുടെ നാട്ടിൽ വർധിക്കുകയാണ്. ടിക്‌ടോക് വഴി പരിചയപ്പെടുന്ന പുരുഷമാരോട് പ്രണയം തോന്നി ഇറങ്ങി പോകുന്നതും ഒടുവിൽ വഞ്ചിക്കപ്പെടുന്നതുമായ നിരവധി കേസുകൾ വർധിക്കുന്നു. അങ്ങനെ നിരവധി സ്ത്രീകൾ വഴി തെറ്റി പോകുന്ന കാഴ്ച്ചയാണ്‌ സമൂഹത്തിൽ കാണാൻ കഴിയുന്നത്. വ്യക്തി, കുടുംബം, സമൂഹം എന്നീ അടിസ്ഥാന ഘടകങ്ങളെകുറിച്ചുള്ള കാഴ്ചപ്പാടുകള്‍ വളരെയേറെ മാറിക്കഴിഞ്ഞു. യഥാർഥ സ്നേഹ ബന്ധങ്ങളിൽ കളകൾ വീഴുന്ന കാഴ്ച്ചയും പതിവായിരിക്കുന്നു. പഴയകാലങ്ങളിലുണ്ടായിരുന്ന വ്യക്തി ബന്ധങ്ങള്‍ക്കും കുടുംബ സംവിധാനങ്ങള്‍ക്കും വലിയ മാറ്റങ്ങള്‍ വന്നിരിക്കുന്നു . വ്യക്തി കുടുംബ ബന്ധങ്ങളെകുറിച്ച് വലിയ പ്രഘോഷണങ്ങള്‍ നടക്കാറുണ്ടെങ്കിലും സമൂഹത്തിന്റെ അടിസ്ഥാന ഘടനകളില്‍ കാര്യമായ മാറ്റങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്. വലിയൊരു ദുരന്തമാണ് ഇതെന്ന് പറയാതിരിക്കാൻ വയ്യ. ഇത് പോലുള്ള അബദ്ധങ്ങൾ യുവതികൾക്ക് വരാതിരിക്കാൻ ആരാണ് ശ്രദ്ധിക്കേണ്ടുന്നത് ?

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വ്യത്യസ്ഥ ഭാവങ്ങളുമായി പ്രകമ്പനത്തിന് പുതിയ പോസ്റ്റർ  (1 hour ago)

ക്രിസ്മസ് കരോൾ ആഘോഷങ്ങളിൽ ആർഎസ്എസ് ശാഖകളിൽ ആലപിക്കുന്ന ഗണഗീതം ചൊല്ലാനുള്ള നീക്കം പ്രതിഷേധാർഹം -ഡി വൈ എഫ് ഐ  (1 hour ago)

ഓട്ടോണോമസ് കോ-വര്‍ക്കറിനെ സൃഷ്ടിക്കുന്നതിനുള്ള 'ക്ലാപ്പ് എഐ' യുമായി ഡിജിറ്റല്‍ വര്‍ക്കര്‍ സര്‍വീസസ്: ഓണ്‍-സ്ക്രീന്‍ ജോലികളെ ഓട്ടോമേറ്റഡ് ആക്കുന്നതില്‍ പ്രധാന വഴിത്തിരിവ്  (1 hour ago)

ക്രിസ്‌മസിന്‌ സ്വർണ സമ്മാന ഓഫറുമായി ഫ്രെയർ എനർജി...  (1 hour ago)

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനുള്ള വിലക്ക് നീട്ടി ഹൈക്കോടതി: ജനുവരി ഏഴ് വരെ വിലക്ക് തുടരും...  (1 hour ago)

സി. പി. എം-ൽ തിരുവായ്ക്ക് എതിർവായ്: ചെറിയാൻ ഫിലിപ്പ്...  (1 hour ago)

രാഹുൽ പത്തനംതിട്ട വിട്ടു..! രാത്രിക്ക് രാത്രി കൊച്ചിയിൽ..! രാജീവിന്റെ നീക്കം ഇങ്ങനെ..! അറസ്റ്റ് നടക്കില്ല കാരണം ഇത്  (2 hours ago)

ആര്യയുടെ അന്നനാളത്തിൽ അടുപ്പ് കൂട്ടി കത്തിക്കുന്നു..!21-ന് മോദിയെ സ്വീകരിക്കാൻ BJP-യുടെ മേയർ..!തിരുവനന്തപുരത്ത് ഉടൻ..!  (2 hours ago)

ഒരു തിയറ്ററിൽ നിന്ന് സിനിമ കണ്ട് അടുത്ത വേദിയിലേക്ക് കെഎസ്ആർടിസിയുടെ സൗജന്യ യാത്ര  (2 hours ago)

മേലധികാരിയുടെ പ്രത്യേക പരിഗണനയിൽ ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ഉണ്ടാവും.  (2 hours ago)

കാറ്റും മഴയ്ക്കും പുറമെ ആലിപ്പഴ വർഷവും; ഭീഷണിയായി പൊടിക്കാറ്റ് !! അതീവ ജാഗ്രതാ നിർദേശം യുഎഇയിൽ അസ്ഥിര കാലാവസ്ഥ തുടരുന്നു  (3 hours ago)

രാഹുലുമായി ഞാൻ അടിയായി രാഹുൽ ഈശ്വർ...ഇനി ഒന്നിനുമില്ല..! ജയിൽ സൂപ്പറാണ്...! ആ 4 പേർക്ക് വേണ്ടി ഇറങ്ങും  (3 hours ago)

വിവിധ താലൂക്കുകളിൽ പ്രാദേശിക അവധി ...  (3 hours ago)

ഡിസൈനറും ശിൽപിയുമായ രാം സുതൻ അന്തരിച്ചു...  (3 hours ago)

കെഎസ്എഫ്ഇ ശാസ്തമംഗലം ശാഖയിലെ കസ്റ്റമർ മീറ്റ് ഉദ്ഘാടനം നിർവഹിച്ച് റീജണൽ ഓഫീസിലെ സീനിയർ മാനേജർ ശ്രീ അജയൻ പി വി  (3 hours ago)

Malayali Vartha Recommends