Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

21 ദിവസത്തിനുള്ളിൽ രാക്ഷസന്മാരെ കഴുവിലേറ്റാൻ ആന്ധ്രാ മോഡൽ കേരളത്തിലും; സ്ത്രീ സുരക്ഷയ്ക്ക് ആന്ധ്രയിൽ നടപ്പാക്കിയ നിയമം ആവശ്യമെങ്കിൽ കേരളത്തിലും കൊണ്ടുവരുമെന്ന് ആരോഗ്യമന്ത്രി മന്ത്രി കെ കെ ശൈലജ

14 DECEMBER 2019 04:19 PM IST
മലയാളി വാര്‍ത്ത

സ്ത്രീ സുരക്ഷയ്ക്ക് ആന്ധ്രയിൽ നടപ്പാക്കിയ നിയമം ആവശ്യമെങ്കിൽ കേരളത്തിലും കൊണ്ടുവരുമെന്ന് ആരോഗ്യമന്ത്രി മന്ത്രി കെ കെ ശൈലജ. ഈ നിയമത്തെക്കുറിച്ച് പഠിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു.”നിലവിൽ കേരളത്തിൽ നിയമത്തിന്റെ അഭാവം ഇല്ല. പ്രാവർത്തികമാക്കുന്നതിലാണ് നീതിപീഠങ്ങൾക്ക് അടക്കം വീഴ്ച സംഭവിക്കുന്നത്. ഈ നിയമങ്ങൾ തന്നെ ഏറ്റവും നന്നായിട്ട് നടപ്പിലാക്കാൻ തയ്യാറായാൽ കുറേക്കാര്യങ്ങള്‍ ചെയ്യാൻ സാധിക്കും. ആന്ധ്ര മോഡൽ നിയമം പഠിച്ച് വരികയാണ്. ആവശ്യമെങ്കിൽ അത് കേരളത്തിലും നടപ്പിലാക്കും എന്നും ” മന്ത്രി പറഞ്ഞു.

എല്ലാ ജില്ലകളിലും പ്രത്യേക അതിവേഗ കോടതികൾ സ്ഥാപിക്കും. സാമൂഹ്യമാധ്യങ്ങളിൽ സ്ത്രീകളെ അധിക്ഷേപിച്ചാൽ രണ്ട് വർഷമാണ് തടവ്. പോക്സോ കേസുകളിൽ ഏഴ് വർഷം വരെ തടവ് ലഭിക്കും. നിലവിൽ ഇത് മൂന്ന് വർഷമാണ്.

ഹൈദരാബാദ്, ഉന്നാവ് കേസുകളില്‍ രാജ്യമെങ്ങും പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ നിയമ നിര്‍മ്മാണവുമായി ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. സ്ത്രീകൾക്കെതിരായ അക്രമം തടയാനുളള ‘ദിശ’ നിയമത്തിന് ആന്ധ്രപ്രദേശ് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചത് കഴിഞ്ഞ ദിവസമാണ്. ബലാത്സംഗക്കേസുകളിൽ 21 ദിവസത്തിനുള്ളില്‍ ശിക്ഷ നടപ്പാക്കുന്നതാണ് നിയമം. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിന്‍റെ ഭാഗമായിട്ടാണ് പുതിയ നിയമനിര്‍മാണം നടത്തുന്നത്.ബലാത്സംഗക്കേസുകളിൽ അന്വേഷണം ഒരാഴ്ചക്കുളളിലും വിചാരണ രണ്ടാഴ്ചക്കുളളിലും പൂർത്തിയാക്കണമെന്നാണ് നിയമത്തിലെ വ്യവസ്ഥ. വധശിക്ഷ വിധിച്ചാൽ മൂന്നാഴ്ചക്കുളളിൽ നടപ്പാക്കണം എന്നും നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു.യുവതിയെ പീഡിപ്പ് ചുട്ടുകൊന്ന പ്രതികളെ പൊലീസ് വെടിവെച്ച് കൊന്നതിനെ പ്രതികൂലിച്ചും അനുകൂലിച്ചും പ്രതികരണങ്ങളും പ്രതിഷേധങ്ങളും നടന്നു വരുന്ന അവസരത്തിലാണ് കേരളത്തിലും ‘ദിശ’ നിയമം കൊണ്ടുവുരുമെന്ന് മന്ത്രി വ്യക്തമാക്കിയത്.

ബലാത്സംഗ കേസുകളില്‍ ശക്തമായ തെളിവുകള്‍ ലഭിച്ചാല്‍ പ്രതിാകള്‍ക്ക് വധശിക്ഷ വരെ ഉറപ്പാക്കും. ഇതിനായി ഐപിസി സെക്ഷന്‍ 376ല്‍ ഭേദഗതി കൊണ്ടുവരും.

കുറ്റകൃത്യം സംഭവിച്ചതു മുതല്‍ 21 ദിവസത്തിനകം ശിക്ഷ ഉറപ്പാക്കും.

ഏഴ് പ്രവൃത്തി ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കുകയും 14 പ്രവൃത്തി ദിനത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുകയും വേണം.

ബലാത്സംഗത്തില്‍ മാത്രമല്ല, പോക്‌സോ അടക്കം മറ്റ് ലൈംഗിക കുറ്റകൃത്യങ്ങളില്‍ പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ ഉറപ്പാക്കും.

പോക്‌സോ കേസുകളിലും 21 ദിവസത്തിനകം ശിക്ഷ.

മെയില്‍, സമൂഹ മാധ്യമങ്ങള്‍, ഡിജിറ്റില്‍ മാധ്യമം, മറ്റ് ഏതു മാര്‍ഗത്തിലൂടെയും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ ജീവപര്യന്തം ശിക്ഷ.

സ്ത്രീകളെ ശല്യപ്പെടുത്തുന്ന കേസുകളില്‍ ആദ്യ സംഭവത്തില്‍ രണ്ടു വര്‍ഷവും കുറ്റം ആവര്‍ത്തിച്ചാല്‍ നാലു വര്‍ഷവും തടവുശിക്ഷ.

വേഗത്തിലുള്ള വിചാരണ പൂര്‍ത്തിയാക്കാന്‍ എല്ലാ ജില്ലാകളിലും പ്രത്യേക കോടതികള്‍. ബലാത്സംഗം, കൂട്ട ബലാത്സംഗം, ആസിജ് ആക്രമണം, ലൈംഗിക അതിക്രമങ്ങള്‍, സമൂള്‍ മാധ്യമങ്ങളിലൂടെയുള്ള ശല്യപ്പെടുത്തല്‍, മറ്റ് ശല്യപ്പെടുത്തലുകള്‍, പോക്‌സോ കേസുകള്‍ എന്നിവയെല്ലാം ഈ കോടതികളില്‍ പരിഗണിക്കും

ആന്ധ്രാപ്രദേശ് സ്‌പെഷ്യല്‍ കോര്‍ട്‌സ് ഫോര്‍ സ്‌പെഷ്യല്‍ ഒഫന്‍സസ് എഗെന്‍സ്റ്റ് വിമണ്‍ ആന്റ് ചില്‍ഡ്രണ്‍ ആക്ട് 2019 കൊണ്ടുവരും.

അപ്പീലുകള്‍ തീര്‍പ്പാക്കുന്നതിനുള്ള കാലാവധി മൂന്നു മാസമായി കുറയ്ക്കും.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിന് ഡി.എസ്.പിയുടെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും പ്രത്യേക പോലീസ് സംഘം.

പ്രത്യേക കോടതികളിലേക്ക് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യുട്ടര്‍മാര്‍ എന്നിങ്ങനെയാണ് ബില്ലിലെ പ്രധാന വ്യവസ്ഥകൾ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി ഞങ്ങള്‍ക്ക് ആര് എന്ന ചിന്തയുമായി മൂന്ന് കുഞ്ഞോമനകള്‍  (21 minutes ago)

ഏവിയേഷൻ ഇൻഡസ്ട്രി കോർപറേഷൻ ഓഫ് ചൈന സന്ദർശിച്ച് പാക്കിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി; യുദ്ധവിമാനങ്ങൾ ഉൾപ്പെടെ അണിനിരത്തി ചൈന സൂക്ഷിക്കുന്നിടം  (32 minutes ago)

ഏഴാം വാര്‍ഷികത്തില്‍ മികച്ച ടീമംഗത്തിന് കാര്‍ സമ്മാനിച്ച് ഗവ. സൈബർപാർക്കിലെ കോഡ്എയ്സ്: മൂന്നു വര്‍ഷത്തിനുള്ളില്‍ നൂറു കോടി രൂപ ബിസിനസ് ലക്ഷ്യം  (1 hour ago)

ആദ്യം മുകേഷിനെ പുറത്താക്ക്, പിന്നെ രാഹുലിന് അയിത്തമുണ്ടാക്കാം...! രാഹുൽ ഗാന്ധിക്കുമുണ്ട് സ്ത്രീ ബന്ധങ്ങൾ; പൊട്ടിത്തെറിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (1 hour ago)

യു എസ് ടി ജെൻസിസ് 2025 സി ടി എഫ് മത്സരങ്ങൾ സമാപിച്ചു; എസ്ആർഎം സർവകലാശാല ടീം വിജയികളായി...  (1 hour ago)

സമാധാനമായി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാം  (1 hour ago)

വി ഡി സതീശനെ ആരോ ബ്ലാക്ക് മെയിൽ ചെയ്യുന്നു; രാഹുലിനെ എതിർക്കുന്നതിന് പിന്നിൽ 'ആ ലക്ഷ്യം' ; തുറന്നടിച്ച് ഓൾ അഖില കേരള മെൻസ് അസോസിയേഷൻ അധ്യക്ഷൻ വട്ടിയൂർക്കാവ് അജിത് കുമാർ  (1 hour ago)

പാല്‍ വില വര്‍ദ്ധന നടപ്പാക്കാത്തതില്‍ മേഖലാ യൂണിയന് ശക്തമായ പ്രതിഷേധം  (1 hour ago)

ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...  (1 hour ago)

ഇന്ത്യ-അമേരിക്ക വ്യാപാര ചർച്ച പുനരാരംഭിച്ചു  (1 hour ago)

വനംവകുപ്പ് ഉദ്യോഗസ്ഥയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയുടെ സംഭാഷണം പുറത്ത്  (1 hour ago)

ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...  (2 hours ago)

ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...  (2 hours ago)

മൂന്ന് പ്രതിവാര സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഡിസംബര്‍ വരെ നീട്ടി  (2 hours ago)

Rahul Mankoottathil ഒളിയമ്പുമായി വീണാ ജോർജ്  (2 hours ago)

Malayali Vartha Recommends