നിയമം പിന്‍വലിക്കുന്നത് വരെ സമരം തുടരും... പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം തുടരുമെന്ന് മുസ്ലിം സംഘടനകള്‍...

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം തുടരുമെന്ന് മുസ്ലിം സംഘടനകള്‍ അറിയിച്ചു. നിയമം പിന്‍വലിക്കുന്നത് വരെ സമരം തുടരാനും ദേശീയ തലത്തില്‍ തന്നെ പ്രക്ഷോഭം സംഘടിപ്പിക്കാനുമാണ് തീരുമാനം. വിവിധ മുസ്ലിം സംഘടനാ നേതാക്കളുടെ യോഗ ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് നേതാക്കള്‍ ഇക്കാര്യം അറിയിച്ചത്.
ജനുവരി രണ്ടിന് കൊച്ചിയില്‍ സമര പ്രഖ്യാപന സമ്മേളനം നടത്തും. മതേതര പാര്‍ട്ടികളുടെയും സംഘടനകളുടെയും ആലോചനാ യോഗം ഡല്‍ഹിയില്‍ നടത്തും. വരാനിരിക്കുന്ന എല്ലാ സമരങ്ങളും സൗഹാര്‍ദപരമായും സമാധാനപരമായും ആക്കിത്തീര്‍ക്കേണ്ടത് എല്ലാവരുടെയും ബാധ്യതയാണെന്ന് പാണക്കാട് ഹൈദരലി തങ്ങള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha