പ്രണയിച്ചത് ചേട്ടൻ തല്ലുകിട്ടിയതു അനുജന്; പ്രണയത്തിന്റെ പേരിൽ യുവാവിനെ ക്രൂരമായി മർദിച്ചു

സഹോദരന്റെ പ്രണയത്തിന്റെ പേരിൽ യുവാവിന് ഏറ്റുവാങ്ങേണ്ടി വന്നത് ക്രൂരമർദ്ദനം. കോഴിക്കോട് പതിമംഗലം സ്വദേശി ഉബൈദാണ് മർദ്ദനത്തിനിരയായത്. മുത്തശ്ശിയുടെയും അമ്മയുടെയും കൺമുന്നിൽ വെച്ചാണ് ഉബൈദിനെ ഒരു സംഘം ആൾക്കാർ ചേർന്ന് മർദിച്ചത്. ഉബൈദിന്റെ അമ്മ ഹൈറുന്നിസയെയും സംഘം മർദിച്ചു. ഗള്‍ഫിലുള്ള ജ്യേഷ്ഠന്‍ ഫര്‍ഷാദിന്‍റെ പ്രണയവുമായി ബന്ധപ്പെട്ടാണ് ഇരുവർക്കും മർദ്ദനമേറ്റത്. ഒരു സംഘം ആളുകൾ ഇവരുടെ വീട്ടിൽ കയറി ആക്രമണം നടത്തുകയായിരുന്നു.
കഴിഞ്ഞ ഞായറാഴ്ച പതിമംഗംലം അങ്ങാടിയില്‍ വച്ചും ഇതേ പ്രശ്നവുമായി ബന്ധപ്പെട്ട് ഒരു സംഘം ഉബൈദിനെ ആക്രമിച്ചിരുന്നു.പരിക്കേറ്റ നിലയില്‍ കുന്ദമംഗലം പൊലീസ് സ്റ്റേഷനില്‍ പരാതി നൽകാനായി എത്തിയെങ്കിലും ആശുപത്രിയില്‍ പോകാന്‍ ഓട്ടോറിക്ഷ വിളിച്ചു നല്‍കുക മാത്രമാണ് പൊലീസ് ചെയ്തതെന്ന് ഉബൈദ് പറയുന്നു. പ്രതികള്‍ക്കെതിരെ പൊലീസ് നടപടിയെടുത്തില്ലെന്നും ഉബൈദ് ആരോപിക്കുന്നു. അതേസമയം, സംഘം ചേര്‍ന്ന് ആക്രമിച്ചതിന് എട്ട് പേര്‍ക്കെതിരെ കുന്ദമംഗലം കേസ് രജിസ്റ്റർ ചെയ്തു എന്ന് പോലീസ് പറഞ്ഞു. പരിക്ക് സാരമല്ലാത്തത് കൊണ്ടാണ് ഓട്ടോറിക്ഷ വിളിച്ച് നല്‍കി ആശുപത്രിയില്‍ പോകാന്‍ പറഞ്ഞതെതെന്നും പൊലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























