'നിങ്ങൾക്കിത് ഓർമ്മയുണ്ടോ? ഹിസ്ബുള്ള എന്തായാലും മറക്കാനിടയില്ല...' കൈയിൽ ഒരു പേജർ (ബീപ്പർ) ഉയർത്തിപ്പിടിച്ച് ബെഞ്ചമിൻ നെതന്യാഹു..എല്ലാവരും ഇറങ്ങിയോടി..

'നിങ്ങൾക്കിത് ഓർമ്മയുണ്ടോ? ഹിസ്ബുള്ള എന്തായാലും മറക്കാനിടയില്ല...' ന്യൂയോർക്കിൽ ഐക്യരാഷ്ട്ര സംഘടന (യു.എൻ) ജനറൽ അസംബ്ലിയുടെ 81 -ാം സെഷനെ അഭിസംബോധന ചെയ്യവെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കൈയിൽ ഒരു പേജർ (ബീപ്പർ) ഉയർത്തിപ്പിടിച്ച് ചോദിച്ചു. തുടർന്ന് അദ്ദേഹം പറഞ്ഞു: “നിങ്ങൾക്ക് ഇത് ഓർമ്മയുണ്ടോ? എന്തായാലും ഹിസ്ബുള്ളയ്ക്ക് ഇത് തീർച്ചയായും ഓർമ്മയുണ്ടാകും.”2024 സെപ്‌തംബറിൽ ലെബനനിൽ ഹിസ്ബുള്ളയ്ക്കെതിരെ നടത്തിയ പേജർ സ്‌ഫോടന പരമ്പര ഓർമ്മിപ്പിക്കുകയായിരുന്നു നെതന്യാഹു. ആ ചെറിയ ബീപ്പറിന് ഇത്രയധികം പ്രാധാന്യമുള്ളതിന് പിന്നിൽ വ്യക്തമായ ഒരു കാരണമുണ്ട്.
മൊബൈൽ ഫോണുകൾ ഇസ്രായേലി ഇൻ്റലിജൻസ് ട്രാക്ക് ചെയ്യാനോ ചോർത്താനോ സാധ്യതയുണ്ടെന്ന് കരുതിയാണ് ഹിസ്ബുള്ള ഭീകരർ ഫോണുകൾക്ക് പകരം പേജറുകൾ കൂടുതൽ ഉപയോഗിക്കാൻ തുടങ്ങിയത്.തന്ത്രം ലളിതമായിരുന്നു: സ്മാർട്ട്‌ഫോണുകളിൽ നിന്ന് അകന്നുനിൽക്കുക, സാങ്കേതികവിദ്യ കുറഞ്ഞ ആശയവിനിമയ ഉപാധികൾ ഉപയോഗിക്കുക, അതുവഴി ഇസ്രായേലിന് തങ്ങളെ കണ്ടെത്താനും നിരീക്ഷിക്കാനും ബുദ്ധിമുട്ടുണ്ടാക്കുക.എന്നാൽ തങ്ങളിലേക്ക് എത്തുന്നതിന് മുമ്പ് തന്നെ ഈ പേജറുകളിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടായിരുന്നു എന്ന കാര്യം ഹിസ്ബുള്ള അറിഞ്ഞിരുന്നില്ല.
ഇസ്രയേലി ഇന്റലിജൻസ് ഏജൻസിയായ മൊസാദ് ഹിസ്ബുള്ളയുടെ ആയിരക്കണക്കിന് പേജറുകളും നൂറുകണക്കിന് വാക്കിടോക്കികളും ഒറ്റ മെസേജിലൂടെയാെണ് കൂട്ടത്തോടെ പൊട്ടിത്തെറിപ്പിച്ചത്. 42 പേർ കൊല്ലപ്പെട്ടു. നാലായിരത്തോളം പേർക്ക് പരിക്കേറ്റു. വിദേശത്തു നിന്ന് ലെബനനിലേക്ക് എത്തിച്ച പേജറുകളുടെ നിർമ്മാണഘട്ടത്തിനിടെ സ്കാനറുകൾക്കു പോലും കണ്ടുപിടിക്കാനാവാതെ സ്ഫോടകവസ്തുക്കൾ ഒളിപ്പിക്കുകയായിരുന്നു. ശത്രുക്കളുടെ കണ്ണുവെട്ടിക്കാൻ ഹിസ്ബുള്ള മൊബൈൽ ഫോണുകൾ ഉപേക്ഷിച്ചാണ് പേജറുകൾ ഉപയോഗിച്ചത്. ഇന്ന് അത് അദ്ദേഹം വീണ്ടും ഓർമിപ്പിച്ചിട്ട് ഉണ്ടെങ്കിൽ . ശത്രു ശൃംഖലകളിലേക്ക് നുഴഞ്ഞുകയറാനും അവയെ തകർക്കാനുമുള്ള ഇസ്രയേലിന്റെ ശേഷി വ്യക്തമാക്കുകയാണ് ലക്ഷ്യം.
ചിലപ്പോൾ, ഏറ്റവും ചെറിയൊരു ഉപകരണത്തിന് പോലും ഏറ്റവും വലിയ സന്ദേശം നൽകാൻ കഴിയും! അസാധാരണം, അമ്പരപ്പിക്കുന്നത്... ലബനണിലെ പേജർ, വാക്കിടോക്കി സ്ഫോടനങ്ങളെ അങ്ങനെയെ വിശേഷിപ്പിക്കാൻ കഴിയൂ.ഹെസ്ബുള്ള അംഗങ്ങളുടെ പോക്കറ്റിൽ നിന്ന് പുക, പിന്നെ സ്ഫോടനം, പേജറുകളാണ് പൊട്ടിത്തെറിക്കുന്നതെന്ന് മനസിലാക്കാൻ തന്നെ സമയമെടുത്തു. മുറിവേറ്റവരുടെ, മരിക്കുന്നവരുടെ എണ്ണം കൂടിക്കൂടിവന്നു. ഹെസ്ബുള്ള നേതൃത്വത്തിൽ നിന്നെന്ന മട്ടിൽ വന്ന കോഡഡ് മെസേജുകളാണ് ട്രിഗ്ഗറായി സെറ്റ് ചെയ്തിരുന്നത്.
https://www.facebook.com/Malayalivartha























