മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...

തമിഴ്‌നാട്ടിലെ നാഗർകോവിലിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും യൂട്യൂബറുമായ മധുമിതയുടെ വീട്ടിൽ ഒരു കോടിയിലധികം രൂപയുടെ വൻ കവർച്ച. തമ്മത്തുക്കോണം വി.ഐ.പി ഗാർഡനിലെ ഇവരുടെ വസതിയിൽ നിന്ന് 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും കള്ളന്മാർ അപഹരിച്ചു. സെപ്റ്റംബർ 24-ന് മധുമിതയും കുടുംബവും വസ്ത്രവ്യാപാര സ്ഥാപനത്തിൽ ഷോപ്പിംഗിനായി പുറത്തുപോയ സമയത്തായിരുന്നു സംഭവം. അത്യാധുനിക കട്ടിംഗ് മെഷീനുകളുമായി എത്തിയ കവർച്ചാ സംഘം വീടിന്റെ പിൻവാതിൽ തകർത്താണ് അകത്തുകയറിയത്. സംഭവത്തിൽ കന്യാകുമാരി ജില്ലാ എസ്.പി അൻഷുൽ നഗറിന്റെ നിർദ്ദേശപ്രകാരം മൂന്ന് പ്രത്യേക അന്വേഷണ സംഘങ്ങൾ രൂപീകരിച്ച് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. മധുമിതയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കേന്ദ്രീകരിച്ചും പോലീസ് വിശദമായ പരിശോധന നടത്തിവരികയാണ്...
https://www.facebook.com/Malayalivartha
























