Widgets Magazine
21
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കലിഫോർണിയയിലെ ഇരട്ടക്കൊലപാതകം; അഞ്ജനയുടെയും ആനിന്റെയും ഭൗതികദേഹങ്ങൾ വീട്ടിലെത്തിച്ചു; വൻ ജനക്കൂട്ടത്തെ സാക്ഷിനിർത്തി നെഞ്ചുപൊട്ടുന്ന ദൃശ്യങ്ങൾ...


ഓപ്പറേഷൻ തൂഫാൻ ഭൂട്ടാനിലും..വിവരങ്ങള്‍ ആരാഞ്ഞ് ഭൂട്ടാന്‍ ആഭ്യന്തരമന്ത്രി.. അടിയന്തര ലഹരിവിരുദ്ധ ദൗത്യത്തിൽ താൽപ്പര്യം പ്രകടിപ്പിച്ച് ഭൂട്ടാൻ സർക്കാരും..


വി.ഡി സതീശൻ കാട്ടിയത് വലിയ മാതൃക, എങ്കിലും രക്ഷാപ്രവർത്തനം അശാസ്ത്രീയമെന്ന് വിമർശനം; അപകടത്തിൽപ്പെട്ടവരെ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്ത്?


അപകടത്തിൽപ്പെട്ട യുവാവിനെ സഹായിച്ച മുഖ്യമന്ത്രിയുടെ വീഡിയോ കണ്ടപ്പോൾ സങ്കടമാണ് തോന്നിയത്..വിമർശനവുമായി ഡോക്ടർ..ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്..


പ്രിയദർശിനി പദ്ധതിക്ക് ഡബിൾബെൽ മുഴങ്ങിയിട്ട് നാളെ 100 നാൾ തികയും..രാവിലെ 10 മണിക്ക് സാരി വിതരണം സംഘടിപ്പിക്കുന്നു... മന്ത്രി സി.പി ജോൺ സാരി വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കും..

5 ചെക്കുകൾ മോഷ്ട്ടിച്ച് 46 കോടി രൂപ തട്ടിയെടുത്തു; നടി അംബികയ്‌ക്കും സഹോദരനുമെതിരെ പരാതി നൽകി സഹോദരി രാധ!!!!

21 SEPTEMBER 2026 07:21 PM IST
മലയാളി വാര്‍ത്ത

എഴുപതുകളിലും എൺപതുകളിലും തെന്നിന്ത്യയിലെ തന്നെ ഏറ്റവും തിരക്കുള്ള നായികയായിരുന്നു അംബിക. ബാലതാരമായി സിനിമയിലെത്തിയ അംബിക 200 ലേറെ ദക്ഷിണേന്ത്യൻ സിനിമകളിലാണ് നായികയായി അഭിനയിച്ചത്. അംബിക മാത്രമല്ല, ഇളയ സഹോദരി രാധയും സിനിമാപ്രേമികൾക്ക് സുപരിചിതയാണ്.

 

ഇപ്പോഴിതാ മലയാളികൾ ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സിനിമാപ്രേമികളുടെ പ്രിയപ്പെട്ട നടിമാരായ സഹോദരിമാർക്കിടയിൽ വലിയൊരു സാമ്പത്തിക വിവാദം ഉടലെടുത്തിരിക്കുകയാണ്. നടി അംബികയ്ക്കും സഹോദരൻ മല്ലികാർജുന കുഞ്ചൻ നായർക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി നടി രാധ ചെന്നൈ സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിൽ പരാതി നൽകി.

 

ബിസിനസ് ആവശ്യങ്ങൾക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന ഒപ്പിട്ട ബ്ലാങ്ക് ചെക്കുകൾ അനുമതിയില്ലാതെ കൈക്കലാക്കി 46 കോടി രൂപ തട്ടിയെടുത്തു എന്നാണ് രാധയുടെ പ്രധാന പരാതി. അഞ്ച് ചെക്കുകളിലായി 11 ലക്ഷം മുതൽ 27 ലക്ഷം രൂപ വരെയാണ് ഇവർ മാറിയെടുത്തതെന്നും, സഹോദരനായ മല്ലികാർജുനാണ് ഈ ചെക്കുകൾ പൂരിപ്പിച്ച് നൽകിയതെന്നും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.

 

'ARS ഗാർഡൻ സ്റ്റുഡിയോ' എന്ന പേരിലുള്ള ബിസിനസ്സിനായി ഉപയോഗിച്ചിരുന്ന IDBI ബാങ്ക് കറന്റ് അക്കൗണ്ടിന്റെ ചെക്കുകളാണ് നഷ്ടപ്പെട്ടത്. ശമ്പളം, ബില്ലുകൾ തുടങ്ങിയ അത്യാവശ്യ കാര്യങ്ങൾക്കായി ഒപ്പിട്ട് വീട്ടിൽ സൂക്ഷിച്ചിരുന്ന ഈ ചെക്കുകൾ, 2025 ജനുവരിയിൽ ബിസിനസ്സിന്റെ പേര് 'RR ഗാർഡൻസ്' എന്ന് മാറ്റിയതോടെ ഉപയോഗിക്കുന്നത് നിർത്തിയിരുന്നു.

 

പഴയ ചെക്ക് ബുക്കിനെക്കുറിച്ച് പിന്നീട് മറന്നുപോയെന്നും, എന്നാൽ ഈ ചെക്കുകളിൽ അഞ്ചെണ്ണം അംബികയുടെ പേരിൽ പണമാക്കാൻ നൽകിയതായി കാണിച്ച് സെപ്റ്റംബർ 17-ന് ബാങ്കിൽ നിന്നും സന്ദേശം ലഭിച്ചപ്പോഴാണ് തട്ടിവിവരം അറിയുന്നതെന്നും രാധ പറയുന്നു. തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് സഹോദരങ്ങളും ഈ കബളിപ്പിക്കൽ നടത്തിയതെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.

 

ചെക്ക് തട്ടിപ്പിന് പുറമെ, തനിക്ക് അവകാശപ്പെട്ട സ്വത്ത് സംബന്ധമായ രേഖകൾ, സ്വർണാഭരണങ്ങൾ, വിലപിടിപ്പുള്ള മറ്റ് വസ്തുക്കൾ എന്നിവ കൈകാര്യം ചെയ്യുന്നതിൽ നിന്നും അംബികയും മല്ലികാർജുനും തന്നെ ബോധപൂർവ്വം തടയുന്നുണ്ടെന്നും രാധ പൊലീസിന് നൽകിയ പരാതിയിൽ ആരോപിക്കുന്നുണ്ട്. സിനിമാ ലോകത്തെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ് ഈ പുതിയ വാർത്ത.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

5 ചെക്കുകൾ മോഷ്ട്ടിച്ച് 46 കോടി രൂപ തട്ടിയെടുത്തു; നടി അംബികയ്‌ക്കും സഹോദരനുമെതിരെ പരാതി നൽകി സഹോദരി രാധ!!!!  (59 minutes ago)

നവാഗതനായ രോഹിത് ചന്ദ്രശേഖരന്റെ സംവിധാനം; ടീനേജ് റോം കോം കഥയുമായി ഇൻഡ്യൻ സിനിമയുടെ നാലാമതു ചിത്രം ആരംഭിച്ചു!!!  (1 hour ago)

50 കോടിയിലധികം രൂപയുടെ ചെക്കുകള്‍ മാറാന്‍ ശ്രമിച്ചെന്ന് സഹോദരി രാധയുടെ പരാതി  (1 hour ago)

നായികയായി തേജാ ലഷ്മി; നായകനായി ശ്രീനാഥ് ഭാസി; റെജി പ്രഭാകരൻ സംവിധാനം ചെയ്യുന്ന പ്രിയതമന്റെ ചിത്രീകരണം സെപ്റ്റംബർ 23-ന് ആരംഭിക്കും!!!  (1 hour ago)

ട്യൂഷന്‍ കഴിഞ്ഞ് മടങ്ങിയ വിദ്യാര്‍ത്ഥികളെ സംഘംചേര്‍ന്ന് ആക്രമിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍  (1 hour ago)

ഷൈൻ ടോം ചാക്കോ പിസ്റ്റലിൻ്റെ കാഞ്ചിയിൽ പരതുന്നതെന്ത് ? ഡാൻസാഫ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!!!  (1 hour ago)

അരവണ ക്ഷാമത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് കെ മുരളീധരന്‍  (2 hours ago)

ബസില്‍ നിന്ന് തെറിച്ചുവീണ് യുവതിക്ക് ദാരുണാന്ത്യം  (2 hours ago)

സംവിധായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങി ഉണ്ണി മുകുന്ദന്‍  (2 hours ago)

തൃശൂരിലെ ഒരു വീട്ടില്‍ നിന്നും 55 പവന്‍ സ്വര്‍ണവും മൂന്നര ലക്ഷം രൂപയും കവര്‍ന്നു  (2 hours ago)

ആസ്റ്റർ മെഡ്‌സിറ്റിക്കായി 10 മെഗാവാട്ട് സൗരോർജ്ജ പദ്ധതിയുമായി ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ; പ്രതിവർഷം 1.6 മുതൽ 1.75 കോടി വരെ യൂണിറ്റ് ഹരിതോർജ്ജം ഉത്പാദിപ്പിക്കാൻ ലക്ഷ്യം  (3 hours ago)

തൊഴിലാളികളെ വേദനിപ്പിച്ചുകൊണ്ട് ഒരു സംരംഭവും വേണ്ടെന്ന് മുഖ്യമന്ത്രി  (3 hours ago)

തലസ്ഥാനത്ത് പൊരിഞ്ഞ പൂരം; സതീശൻ കൊളുത്തിയ തീ...  (3 hours ago)

അൽഷിമേഴ്സ് നിയന്ത്രണത്തിൽ ഓക്യുപേഷണൽ തെറാപ്പിയുടെ പങ്ക്  (3 hours ago)

ചരടുപിന്നിക്കളി വിവാദം: ഔദ്യോഗിക വിശദീകരണവുമായി ബഹ്റൈൻ കേരളീയ സമാജം...  (3 hours ago)

Malayali Vartha Recommends