ദീപാവലി മഹോത്സവത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രത്യേക ഉത്സവകാല ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ

ദീപാവലി മഹോത്സവത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രത്യേക ഉത്സവകാല ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. ഉത്സവവേളകളിൽ സ്വന്തം നാടുകളിലേക്ക് മടങ്ങാനായി ആഗ്രഹിക്കുന്ന ആളുകൾക്കായി മുൻകൂട്ടിയുള്ള ടിക്കറ്റ് റിസർവേഷൻ സൗകര്യവും റെയിൽവേ ഇതിനോടകം തന്നെ ലഭ്യമാക്കിയിട്ടുണ്ട്.
രാജ്യത്തെ പ്രധാന നഗരങ്ങളെയും വിവിധ സംസ്ഥാനങ്ങളെയും പരസ്പരം ബന്ധിപ്പിച്ചുകൊണ്ടാണ് സൗത്തേൺ റെയിൽവേയും നോർത്തേൺ റെയിൽവേയും ഉൾപ്പെടെയുള്ള വിവിധ റെയിൽവേ സോണുകൾ പുതിയ സ്പെഷൽ സർവിസുകൾക്ക് ആരംഭം കുറിച്ചിരിക്കുന്നത്. ദീപാവലി ആഘോഷങ്ങൾ പ്രമാണിച്ച് ഡൽഹി, ഉത്തർപ്രദേശ്, ബിഹാർ, പഞ്ചാബ്, മഹാരാഷ്ട്ര, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രധാന കോറിഡോറുകളെ കേന്ദ്രീകരിച്ചാണ് കൂടുതൽ സർവിസുകളും ഏർപ്പെടുത്തിയിരിക്കുന്നത്.
ബംഗളൂരുവിനെ ഉത്തർപ്രദേശിലെ കാൺപൂരുമായി ബന്ധിപ്പിക്കുന്ന പ്രത്യേക ട്രെയിൻ ഒക്ടോബർ ആദ്യവാരം മുതൽ സർവിസ് തുടങ്ങും. കൂടാതെ വാരണാസി-ഡൽഹി റൂട്ടിൽ യാത്രക്കാരുടെ സൗകര്യത്തിനായി ആകെ 50 പ്രത്യേക സർവിസുകൾ നടത്താൻ റെയിൽവേ തീരുമാനിക്കുകയും ചെയ്തു.
അയോധ്യ കാന്റിൽ നിന്നും ആനന്ദ് വിഹാറിലേക്കും, ചണ്ഡീഗഡ്, ഫിറോസ്പൂർ എന്നിവിടങ്ങളിൽ നിന്ന് ബിഹാറിലെ പട്നയിലേക്കും പ്രത്യേക പ്രതിവാര ട്രെയിനുകൾ സർവിസ് നടത്തുമെന്നും റെയിൽവേ അധികൃതർ . എസി ടൂ ടയർ, ത്രീ ടയർ, സ്ലീപ്പർ, ജനറൽ ക്ലാസ് തുടങ്ങിയ കോച്ചുകൾ ഈ ഉത്സവകാല ട്രെയിനുകളിൽ ലഭ്യമായിരിക്കും. യാത്രക്കാർക്ക് റെയിൽവേയുടെ ഔദ്യോഗിക ബുക്കിങ് പോർട്ടലുകൾ വഴിയും മൊബൈൽ ആപ്ലിക്കേഷനുകൾ വഴിയും സമയവിവരങ്ങളും സീറ്റുകളുടെ ലഭ്യതയും പരിശോധിക്കാൻ കഴിയും.
https://www.facebook.com/Malayalivartha























