വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഷോര്‍ട്ട് ഫിലിം മത്സരം: അപേക്ഷാ തീയതി സെപ്റ്റംബര്‍ 30 വരെ നീട്ടി...

സംസ്ഥാന സര്‍ക്കാരിന്‍റെ നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി സാംസ്കാരിക വകുപ്പിന്‍റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ഷോര്‍ട്ട് ഫിലിം മത്സരത്തിന്‍റെ അപേക്ഷാ തീയതി സെപ്റ്റംബര്‍ 30 വരെ നീട്ടി. 'കേരളം-കലയും തനത് സംസ്കാരവും ടൂറിസവും' എന്ന വിഷയത്തെ ആസ്പദമാക്കിയാണ് മത്സരം.
ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കും കോളേജ് വിദ്യാര്‍ത്ഥികള്‍ക്കുമായി പ്രത്യേക വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. ഒന്ന് മുതല്‍ പത്ത് മിനിറ്റ് വരെ ദൈര്‍ഘ്യമുളള ഷോര്‍ട്ട് ഫിലിമുകളാണ് മത്സരത്തിന് പരിഗണിക്കുന്നത്.
പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 2026 സെപ്റ്റംബര്‍ 30 നകം shortfilm.compp.culture@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ ഷോര്‍ട്ട് ഫിലിം സമര്‍പ്പിക്കണം.
മത്സരവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ www.culturedirectorate.kerala.gov.in, www.keralafilm.com എന്നീ വെബ്സൈറ്റുകളില്‍ ലഭ്യമാണ്.
കൂടുതല്‍ വിശദാംശങ്ങള്‍ക്ക് 0471 2478193, 9447728351 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
https://www.facebook.com/Malayalivartha
























