പോലീസിനെ ആക്രമിച്ചു കടന്നുകളയാന്‍ ശ്രമിച്ച ലഹരി കടത്ത് സംഘത്തെ സാഹസികമായി പിടികൂടി ഡാന്‍സാഫ് സംഘം... വന്‍ ലഹരി വേട്ട.. ഒരു മാസത്തോളമായി ഈ സംഘത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു...

കൂടല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കലഞ്ഞൂര്‍ വലിയ പള്ളിക്ക് സമീപം പോലീസിനെ ആക്രമിച്ചു കടന്നുകളയാന്‍ ശ്രമിച്ച ലഹരി കടത്ത് സംഘത്തെ സാഹസികമായി പിടികൂടി ഡാന്‍സാഫ് സംഘം. അടൂര്‍ പഴകുളം സ്വദേശി ലൈജുവിന്റെ KL 31 V 5406 നമ്പര്‍ ബൊലേനോ കാറില്‍ വില്‍പ്പനയ്ക്കായി കടത്താന്‍ ശ്രമിച്ച 400 ഗ്രാം കഞ്ചാവ്, 13.508 ഗ്രാം എം.ഡി.എം.എ, 2.303 ഗ്രാം ഹാഷിഷ് ഓയില്‍ എന്നിവയാണ് സംയുക്ത പരിശോധനയില്‍ പോലീസ് പിടിച്ചെടുത്തത്. പഴകുളം സ്വദേശി ലൈജു (31), നൂറനാട് സ്വദേശികളായ ശ്യാം (30), അരുണ്‍ (29), കിരണ്‍ (26) എന്നിവരാണ് സംഭവത്തില്‍ കസ്റ്റഡിയിലായത്.
കലഞ്ഞൂര്‍ വലിയപള്ളിക്ക് സമീപം നടത്തിയ പരിശോധനയിലാണ് ലഹരിവസ്തുക്കള്‍ പിടികൂടിയത്.ഒരു മാസത്തെ നിരീക്ഷണം; കാറിന് കുറുകെ ജീപ്പിലിട്ട് പോലീസ്..ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദ് ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ഡാന്‍സാഫ് ടീമും അടൂര്‍ സബ് ഡിവിഷന്‍ ഡാന്‍സാഫ് ടീമുംചേര്‍ന്ന് കഴിഞ്ഞ ഒരു മാസത്തോളമായി ഈ സംഘത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു. സംഘത്തിലെ പ്രധാനിയായ ലൈജു കൂടല്‍ സ്റ്റേഷന്‍ പരിധിയില്‍ കലഞ്ഞൂര്‍-കരിച്ചന്നൂര്‍ ഭാഗത്ത് വാടകയ്ക്ക് താമസിച്ചാണ് ലഹരി കച്ചവടം നടത്തിയിരുന്നത്.
ഇവിടെനിന്നും ലഹരിവസ്തുക്കളുമായി പ്രതികള്‍ കാറില്‍ സഞ്ചരിക്കുന്നുവെന്ന വിവരമറിഞ്ഞ് പാഞ്ഞെത്തിയ പോലീസ് സംഘം സ്വന്തം ജീപ്പ് കാറിന് കുറുകെ നിര്‍ത്തി വാഹനം തടയുകയായിരുന്നു.പെപ്പര്‍ സ്‌പ്രേ പ്രയോഗം; സാഹസികമായി കീഴ്‌പെടുത്തി..പോലീസ് വാഹനം തടഞ്ഞതോടെ കാറിനുള്ളില്‍ നിന്ന് പ്രതികള്‍ പോലീസിന് നേരെ പെപ്പര്‍ സ്‌പ്രേ ഉപയോഗിച്ച് ആക്രമണം നടത്തുകയും കയ്യിലുണ്ടായിരുന്ന ലഹരിവസ്തുക്കള്‍ പുറത്തേക്ക് വലിച്ചെറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ ജീവന്‍ പണയം വെച്ചും സാഹസികമായി പോലീസ് സംഘം ഇവരെ കീഴ്‌പെടുത്തുകയായിരുന്നു.
https://www.facebook.com/Malayalivartha
























