കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍ ആയി നടന്‍ രവീന്ദ്രന്‍ ചുമതലയേറ്റു

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍ ആയി നടന്‍ രവീന്ദ്രന്‍ ഇന്ന് ചുമതലയേറ്റു. കഴക്കൂട്ടം കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്കിലെ അക്കാദമിയുടെ ആസ്ഥാന മന്ദിരത്തിലെത്തിയാണ് ചുമതലയേറ്റത്. അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നും അഭിനയത്തില്‍ ബിരുദം നേടിയ രവീന്ദ്രന്‍ മലയാളം, തമിഴ് ഭാഷകളിലായി 140ല്‍പ്പരം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. വിവിധ ചലച്ചിത്രമേളകളുടെ ഡയറക്ടര്‍, അഭിനയപരിശീലകന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























