നിസ്വാര്‍ത്ഥ സേവനത്തെ ആഗോള പ്രസ്ഥാനമാക്കി മാറ്റിയ വ്യക്തിയാണ് മാതാ അമൃതാനന്ദമയി ദേവിയെന്ന് അമിത് ഷാ... അമൃതപുരിയില്‍ മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായുള്ള വിശ്വസേവ ദിനാഘോഷങ്ങള്‍ക്ക് തുടക്കമായി....

അമൃതപുരിയില്‍ മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായുള്ള വിശ്വസേവ ദിനാഘോഷങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പരിപാടി ഉദ്ഘാടനം ചെയ്തു. നിസ്വാര്‍ത്ഥ സേവനത്തെ ആഗോള പ്രസ്ഥാനമാക്കി മാറ്റിയ വ്യക്തിയാണ് മാതാ അമൃതാനന്ദമയി ദേവിയെന്ന് അമിത് ഷാ . തന്റെ ജീവിതം മുഴുവന്‍ സേവനത്തിനായി സമര്‍പ്പിച്ച അപൂര്‍വ്വ വ്യക്തികളില്‍ ഒരാളാണ് അമ്മയെന്ന് അമിത് ഷാ വിശേഷിപ്പിക്കുകയും ചെയ്തു.
സേവന മനസ്സ് പലര്‍ക്കുമുണ്ടെങ്കിലും അത് സ്ഥാപനവല്‍ക്കരിക്കാനായി വളരെ കുറച്ചുപേര്‍ക്കേ കഴിയുകയുള്ളൂ. മാതാ അമൃതാനന്ദമയി ദേവി സേവന മനസ്സ് സ്ഥാപനവല്‍ക്കരിക്കുക മാത്രമല്ല, അതിനെ ഒരു ആഗോള പ്രസ്ഥാനമായി വളര്‍ത്തുകയും ചെയ്തുവെന്ന് അമിത് ഷാ .
സമൂഹത്തെ നിയന്ത്രിക്കുന്നതില്‍ സ്ഥാപനങ്ങളും സര്‍ക്കാരുകളും പഞ്ചായത്തുകളും കോര്‍പ്പറേഷനുകളും പങ്കുവഹിയ്ക്കുമ്പോള്‍, മനുഷ്യരെ ഒന്നിപ്പിക്കുന്നത് കാരുണ്യമാണ്. ഇന്ത്യയിലും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് പരസ്പരം സന്തോഷത്തിലും ദുഃഖത്തിലും പങ്കുചേരാനുള്ള സഹാനുഭൂതി വളര്‍ത്തിയെടുക്കാനായി അമ്മ സഹായിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. മാതാ അമൃതാനന്ദമയി ദേവിയുമായുള്ള തന്റെ ബന്ധം അനുസ്മരിച്ച അമിത് ഷാ, 2001ലെ ഗുജറാത്ത് ഭൂചലന വേളയിലാണ് താന്‍ ആദ്യമായി അമ്മയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിയുന്നതെന്ന് പറഞ്ഞു.
ഭൂകമ്പ ബാധിതര്‍ക്കായി 1,200 വീടുകളും ടൗണ്‍ ഹാളും വിദ്യാഭ്യാസ-ആരോഗ്യ സൗകര്യങ്ങളും കുടിവെള്ള-ഡ്രെയിനേജ് സംവിധാനങ്ങളും ഉള്‍പ്പെടുത്തി ഒരു ഗ്രാമം തന്നെ അവിടെ നിര്‍മ്മിച്ചു നല്‍കി. ഗുജറാത്ത് ഭൂചലനം, സുനാമി, ഉത്തരാഖണ്ഡ് ദുരന്തം, കോവിഡ് മഹാമാരി തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ മഠം നടത്തിയ ഇടപെടലുകള്‍ സേവനത്തിന്റെ വലിയ മാതൃകയാണ് സൃഷ്ടിച്ചതെന്നും അദ്ദേഹം പറഞ്ഞു. വൈകാരികത, പ്രവര്‍ത്തനം, കാരുണ്യം എന്നീ മൂന്ന് ഘടകങ്ങളിലൂടെ മാതാ അമൃതാനന്ദമയി ദേവിയുടെ ജീവിത സാരം മനസ്സിലാക്കാം. ദുരിതമനുഭവിക്കുന്നവരുടെ കണ്ണീരൊതുക്കാന്‍ ജീവിതം മാറ്റിവെച്ച ഒരാളുടെ ജന്മദിനം സേവനത്തിലൂടെയാണ് ആചരിക്കേണ്ടതെന്നും അമിത് ഷാ പറഞ്ഞു.
30 കോടി രൂപയുടെ സൗജന്യ ശസ്ത്രക്രിയകള്‍ ഗുണഭോക്താക്കള്‍ക്ക് നല്‍കി വരുന്നതായും അദ്ദേഹം അറിയിച്ചു. ലോകമെമ്പാടുമുള്ള ദുരിതമനുഭവിക്കുന്ന ആളുകളിലേക്ക് അമ്മയുടെ അനുഗ്രഹം തുടര്‍ന്നും ഉണ്ടാകട്ടെയെന്നും മാതാ അമൃതാനന്ദമയി ദേവിയുടെ ദീര്‍ഘായുസിനും ആരോഗ്യത്തിനുമായി പ്രാര്‍ത്ഥിക്കുന്നതായും പറഞ്ഞ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചു.
"
https://www.facebook.com/Malayalivartha
























