Widgets Magazine 

26
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...


ഇന്ത്യയുടെ സ്വന്തം ജി.പി.എസ് സംവിധാനം "നാവിക്" പ്രതിസന്ധിയിൽ.. പുതിയ ഉപഗ്രഹം വിക്ഷേപിക്കാൻ തിരക്കിട്ട നീക്കം..ഐ.എസ്.ആർ.ഒയ്ക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി..


പോലീസിനെ ആക്രമിച്ചു കടന്നുകളയാന്‍ ശ്രമിച്ച ലഹരി കടത്ത് സംഘത്തെ സാഹസികമായി പിടികൂടി ഡാന്‍സാഫ് സംഘം... വന്‍ ലഹരി വേട്ട.. ഒരു മാസത്തോളമായി ഈ സംഘത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു...


'നിങ്ങൾക്കിത് ഓർമ്മയുണ്ടോ? ഹിസ്ബുള്ള എന്തായാലും മറക്കാനിടയില്ല...' കൈയിൽ ഒരു പേജർ (ബീപ്പർ) ഉയർത്തിപ്പിടിച്ച് ബെഞ്ചമിൻ നെതന്യാഹു..എല്ലാവരും ഇറങ്ങിയോടി..


കടയ്ക്കലിൽ സിപിഎം നേതാക്കളും എസ്എച്ച്ഒയും തമ്മിൽ കയ്യാങ്കളിയും വാക്പോരും..പറയാനുള്ളത് പറഞ്ഞിട്ടേ പോകുകയുള്ളു എന്ന് എസ് ഐ..സഖാക്കളുടെ പുറംപൊളിച്ചു..

വിദ്യാര്‍ത്ഥിനിയെ ഹോംസ്‌റ്റേയിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍

26 SEPTEMBER 2026 10:20 PM IST
മലയാളി വാര്‍ത്ത

ഗോഹട്ടിയില്‍ വിദ്യാര്‍ത്ഥിനിയെ ഹോംസ്‌റ്റേയിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ 26കാരനായ ആണ്‍ സുഹൃത്ത് പൊലീസ് കസ്റ്റഡിയില്‍. ഗോഹട്ടി സര്‍വകലാശാലയിലെ 22കാരിയായ സോഷ്യോളജി വിദ്യാര്‍ത്ഥിനി നിമിഷ ഠാക്കൂറാണ് മരിച്ചത്. സംഭവത്തില്‍ യുവതിയുടെ സുഹൃത്തായ ആസിഫ് അലിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഇന്ന് പുലര്‍ച്ചെയാണ് നഗരത്തിന്റെ പ്രാന്തപ്രദേശമായ ഗരാലിലെ ഹോംസ്‌റ്റേയില്‍ ഇരുവരും താമസിച്ചിരുന്ന മുറിയില്‍ നിമിഷയെ അവശനിലയില്‍ കണ്ടെത്തിയത്. യുവതി ആത്മഹത്യ ചെയ്തതാണെന്നാണ് ആസിഫ് പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ഈ മൊഴി പൊലീസ് പൂര്‍ണമായി വിശ്വസിച്ചിട്ടില്ലെന്നും കൊലപാതകമാണോയെന്ന സംശയത്തില്‍ അന്വേഷണം തുടരുകയാണെന്നും ഗോഹട്ടി വെസ്റ്റ് ഡെപ്യൂട്ടി കമ്മിഷണര്‍ ഒഫ് പൊലീസ് (ഡി.സി.പി) ബോലിന്‍ ദേവോരി പറഞ്ഞു.

യുവതിയുടെ മൃതദേഹത്തില്‍നിന്നോ മുറിയിലെ തറയില്‍നിന്നോ രക്തത്തിന്റെ പാടുകള്‍ കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ മരണകാരണം സംബന്ധിച്ച് കൂടുതല്‍ വ്യക്തത ലഭിക്കൂ. സംഭവത്തില്‍ ഹോംസ്‌റ്റേ ഉടമ, ജീവനക്കാര്‍, കെയര്‍ടേക്കര്‍മാര്‍ എന്നിവരില്‍നിന്ന് പൊലീസ് മൊഴിയെടുക്കുകയാണ്. മരണത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്തുന്നതിനായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

സംഭവത്തില്‍ നിര്‍ണായകമായേക്കാവുന്ന ചില വിവരങ്ങള്‍ കുടുംബസുഹൃത്ത് പൊലീസിനെ അറിയിച്ചിട്ടുണ്ട്. വീട്ടില്‍നിന്ന് സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്നുവെന്നാണ് നിമിഷ കുടുംബത്തോട് പറഞ്ഞിരുന്നത്. രാത്രി രണ്ടുമണിയോടെ അമ്മയെ ഫോണില്‍ വിളിച്ച് നിമിഷ കരഞ്ഞുകൊണ്ട് 'അവര്‍ എന്നെ കൊല്ലും, അമ്മേ' എന്ന് പറഞ്ഞതായാണ് കുടുംബസുഹൃത്ത് ഗൗതം ദാസ് പറയുന്നത്.

തുടര്‍ന്ന് നിമിഷയുടെ ഫോണ്‍ മറ്റാരോ പിടിച്ചെടുത്തിരിക്കാമെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ ഇക്കാര്യം പൊലീസ് അന്വേഷിച്ചുവരികയാണ്. നിമിഷയുടെ മാതാപിതാക്കള്‍ പിന്നീട് സമീപത്തെ അസാര പൊലീസ് സ്‌റ്റേഷനിലെത്തി വിവരം അറിയിച്ചതായും ഗൗതം ദാസ് പറഞ്ഞു. ഇതിനിടെ ഒരു ആരോഗ്യകേന്ദ്രത്തില്‍ പെണ്‍കുട്ടിയെ അബോധാവസ്ഥയില്‍ പ്രവേശിപ്പിച്ചെന്ന വിവരം പൊലീസിന് ലഭിച്ചു. തുടര്‍ന്ന് ഗോഹട്ടി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു.

അതേസമയം ഹോംസ്‌റ്റേയിലെ പാചകക്കാരനും കെയര്‍ടേക്കറുമായ ബിപുല്‍ ബൈലുംഗ് ഒരു പുരുഷന്‍ രാത്രി നിലവിളിക്കുന്ന ശബ്ദം കേട്ടതായി പൊലീസിനോട് പറഞ്ഞിട്ടുണ്ട്. 'ദാദാ, ഉഠോ, ഉഠോ' (സഹോദരാ, എഴുന്നേല്‍ക്കൂ, എഴുന്നേല്‍ക്കൂ) എന്ന് ഒരാള്‍ വിളിച്ചുപറയുന്നതാണ് കേട്ടതെന്നാണ് ബൈലുംഗ് പറയുന്നത്. തുടര്‍ന്ന് സഹപ്രവര്‍ത്തകരെ വിളിച്ച് പുറത്തേക്ക് പോയെങ്കിലും ആരെയും കണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പിന്നീട് മടങ്ങിയെത്തിയപ്പോള്‍ കരച്ചില്‍ കേട്ടതായും ശബ്ദം കേട്ട മുറിയിലേക്ക് പോയപ്പോള്‍ യുവാവ് യുവതിയെ കൈയില്‍ പിടിച്ചുനില്‍ക്കുന്നതും യുവതി തറയില്‍ കിടക്കുന്നതുമാണ് കണ്ടതെന്നും ബൈലുംഗ് വ്യക്തമാക്കി. തുടര്‍ന്ന് ഹോംസ്‌റ്റേ ഉടമകളെ വിവരമറിയിക്കുകയും ആംബുലന്‍സ് വിളിക്കുകയും ചെയ്തു. ഇരുവരും പത്താം നമ്പര്‍ മുറിയാണ് ബുക്ക് ചെയ്തിരുന്നതെന്നും ഒമ്പതാം നമ്പര്‍ മുറി ഒഴിഞ്ഞുകിടന്നതിനാല്‍ അതും ഉപയോഗിച്ചിരുന്നതായും ഹോംസ്‌റ്റേ ജീവനക്കാര്‍ പറഞ്ഞു. ഇരുവരും മുമ്പും ഇവിടെ താമസിച്ചിട്ടുണ്ടെന്നും ജീവനക്കാര്‍ വ്യക്തമാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥിനിയെ ഹോംസ്‌റ്റേയിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍  (51 minutes ago)

എച്ചിൽ കയ്യിൽ 9-ാം ക്ലാസുകാരന്റെ കരണക്കുറ്റി അടിച്ച് തകർത്ത് പിയൂൺ,കാരണം കേട്ട് ഞെട്ടി സ്കൂൾ വളഞ്ഞ് പിള്ളേർ  (1 hour ago)

ആന്റോയെ വിടാതെ കണ്ടകശനി എന്നാലും രക്ഷകന്മാർ കൂട്ടത്തോടെ..! കശക്കിയെറിഞ്ഞ് കോടതി  (1 hour ago)

പാര്‍വതിക്ക് ഇട്ട് മൂടാൻ പൂത്ത പണം.. ഗജഫ്രോഡ് നീയൊക്കെ ഞാൻ ഇറങ്ങുന്നതും പിടിക്കണം..തെളിവുകൾ പുറത്ത്  (1 hour ago)

എടാ ഭാഗ്യവാനെ....! ഒന്നല്ല, ഡബിൾ ബമ്പർ..! 6 കോടി..! അനീഷേ..! കലക്കി, കടയിൽ തള്ളിക്കയറി ജനം!  (1 hour ago)

FIR ഞാൻ വന്ന് ഇടണോ..? പ്രോസിക്യൂഷനെ പൊട്ടിച്ച് കോടതി! പിണറായി വേദിയിൽ കിടന്ന് മിഴിക്കുന്നു; കൂക്കിവിളിച്ച് പാർട്ടിക്കാർ  (1 hour ago)

ഭാര്യയെ ഇടിച്ച് തെറിപ്പിച്ച് കൊന്നു..ഭർത്താവിനെ തൂക്കി കൊല്ലും..! പ്രവാസിയുടെ മരണത്തി..! ഫ്ലൈറ്റ് കൂട്ടത്തോടെ റദ്ധാകുന്നു  (1 hour ago)

കസ്റ്റഡിയിൽ; കാമുകനെ ഒറ്റി പോലീസ് സ്റ്റേഷനു മുന്നിൽ നിലവിളി... കീർത്തനയെ കുത്തി- മലർത്തി; പിന്നിൽ ട്വിസ്റ്റ്!  (1 hour ago)

ഭാര്യയുടെ സ്വകാര്യ ക്ലിനിക്കില്‍ ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ സ്വകാര്യ പ്രാക്ടീസ്  (3 hours ago)

ആശ്രമക്കെട്ടിടത്തില്‍നിന്ന് വീണ് സന്യാസി മരിച്ചു  (4 hours ago)

കൊല്ലത്ത് അമിത് ഷായ്ക്കുനേരെ കരിങ്കൊടി  (4 hours ago)

നിരപരാധികൾക്കെതിരെ വ്യാജ പരാതികൾ നൽകുന്നത് ശ്രദ്ധയിൽപെട്ടു ; ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ; വ്യാജമദ്യവുമായി ബന്ധപ്പെട്ട പരാതികൾ എക്സൈസിന് ലഭിക്കുമ്പോൾ പ്രാഥമിക രഹസ്യാന്വേഷണം നടത്തി പരാതി ശരിയാണെന്ന്  (4 hours ago)

ബുദ്ധിയുടെ അമിത സ്വാധീനം ഏറ്റവുമധികം ദോഷകരമായി ബാധിക്കുന്ന മേഖലകളിലൊന്നാണ് സിനിമയെന്നും ഒട്ടേറെപ്പേരുടെ തൊഴിലവസരങ്ങൾ ഇല്ലാതായേക്കാമെന്നും സംവിധായകരുടെ ആശങ്ക; ചലച്ചിത്ര മേഖലയിലെ വിവിധ വിഷയങ്ങൾ ചർച്ചയായ  (5 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള; നാളെ വിവിധ വിഭാഗങ്ങളിലായി 60 ചിത്രങ്ങൾ; അമേരിക്കൻ ഡോക്യുമെന്ററി സംവിധായകൻ ഫ്രെഡറിക് വൈസ്മാന്റെ ലോ & ഓർഡർ ആണ് ശ്രദ്ധേയമായ പ്രദർശനങ്ങളിലൊന്ന്  (5 hours ago)

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍ ആയി നടന്‍ രവീന്ദ്രന്‍ ചുമതലയേറ്റു  (5 hours ago)

Malayali Vartha Recommends