കേന്ദ്രസര്‍ക്കാരിനെതിരെ അടക്കമുള്ള പ്രതിഷേധ പരിപാടികളില്‍ സജ്ജീവമായി ഇടപെടുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യതലസ്ഥാനമായ ഡല്‍ഹി സുരക്ഷിതമല്ലാതായി മാറിയിരിക്കുന്നു

കേന്ദ്രസര്‍ക്കാരിനെതിരെ അടക്കമുള്ള പ്രതിഷേധ പരിപാടികളില്‍ സജ്ജീവമായി ഇടപെടുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യതലസ്ഥാനമായ ഡല്‍ഹി സുരക്ഷിതമല്ലാതായി മാറിയിരിക്കുന്നു. ജെ.എന്‍.യു സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ ദുരനുഭവങ്ങള്‍ നേരിടേണ്ടിവന്നിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാലയിലെ സമരത്തിലൂടെ ആയിഷ എന്ന മലയാളി വിദ്യാര്‍ത്ഥി നടത്തിയ പ്രതിരോധം ശ്രദ്ധേയമായതോടെ സമരത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ വംശീയ ആക്രമണം അഴിച്ചുവിടുകയാണ്. മലപ്പുറം സ്വദേശിയായ വിദ്യാര്‍ത്ഥിയാണ് വംശീയ ആക്രമണത്തിന് ഇരയായത്. അക്രമണത്തിനെതിരെ കേരളാ മുഖ്യമന്ത്രിക്ക് കേരളാ ഹൗസ് മുഖേന പരാതി സമര്‍പ്പിക്കാനാണ് വിദ്യാര്‍ത്ഥികളുടെ നീക്കം. കേരളാ സര്‍ക്കാര്‍ വിഷയത്തിലിടപെടുമെന്നാണ് വിദ്യാര്‍ത്ഥികള്‍ പ്രതീക്ഷിക്കുന്നതെന്നും കുറ്റക്കാര്‍ക്കെതിരെ നടപെടിയെടുക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്നും മൈത്രി പ്രസിഡന്റ് അമല്‍ ഡി സൈമണ്‍ പറഞ്ഞു.
ഡല്‍ഹി യൂണിവേഴ്‌സിറ്റി ക്യാമ്പസിലേക്ക് പോകുന്ന വഴിയാണ് മലപ്പുറം കൊണ്ടോട്ടി പള്ളിക്കല്‍ സ്വദേശിയായ സെയിദിനെ എബിവിപി പ്രവര്‍ത്തകര്‍ ആക്രമിച്ചത്. ആര്‍ട്‌സ് ഫാക്കല്‍റ്റിയിലേക്ക് നടന്നു വരുന്ന വഴിക്ക്് പൗരത്വ ഭേദഗതി നിയമത്തിനനുകൂലമായി സമരം ചെയ്യുന്നവര്‍ ആക്രമിക്കുകയായിരുന്നെന്ന് സെയിദ് പറഞ്ഞു. ഓടി രക്ഷപ്പെടാന്‍ സെയിദ് ശ്രമിച്ചെങ്കിലും പിന്നാലെയെത്തിവര്‍ തടഞ്ഞുവച്ച് അക്രമിക്കാനൊരുങ്ങിയപ്പോള്‍ ചില നേതാക്കളെത്തി അവരെ തടഞ്ഞു. പൗരത്വ ഭേദഗതിയെ പിന്തുണക്കുന്നുവെന്ന്് പറഞ്ഞ് വീഡിയോ റെക്കോര്‍ഡ് ചെയ്യിക്കാനായിരുന്നു അവരുടെ പദ്ധതിയെന്ന് മനസ്സിലായപ്പോള്‍ പറ്റില്ലെന്ന് പറഞ്ഞു. അതോടെ അക്രമിക്കുകയായിരുന്നെന്ന് സെയിദ് പറഞ്ഞു.
വിദ്യാര്‍ത്ഥിയെ തടഞ്ഞ് വെച്ച് ആള്‍ക്കൂട്ട വിചാരണ നടത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അക്രമികള്‍ പകര്‍ത്തിയ വീഡിയോയാണിതെന്ന് വീഡിയോയില്‍ നിന്ന് വ്യക്തമാണ്. ക്യാമ്പസിലേക്ക് വരികയായിരുന്നെന്നും കോച്ചിംഗ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ പഠിക്കുകയാണന്നും സെയിദ് പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുമോ, ഇല്ലയോ എന്ന് ആവര്‍ത്തിച്ച് ചോദിക്കുമ്പോള്‍ ഇല്ല എന്ന് പറയുന്നുണ്ട്. അതോടെ അസ്വസ്ഥരായവര്‍ വീണ്ടും വീണ്ടും വീഡിയോ എടുക്കാന്‍ പറയുന്നത് കേള്‍ക്കാം. നിയമത്തെ അനുകൂലിക്കുന്നില്ലന്ന് പറഞ്ഞതിനെ തുടര്‍ന്ന് അക്രമികള്‍ സെയിദിനെ അക്രമിയായി ചിത്രീകരിച്ച് പോലീസിലേല്‍പ്പിക്കുകായിയിരുന്നു.
അക്രമികള്‍ക്കെതിരെ നടപടിയെടുക്കേണ്ട പൊലീസ് അതിന് പകരം സെയിദിനെ പൊലീസ് സ്റ്റേഷനില്‍ ഏറെ നേരം തടഞ്ഞുവെച്ചു. അധ്യാപകരെത്തിയ ശേഷമാണ് വിട്ടയച്ചതെന്ന് മറ്റ് വിദ്യാര്‍ത്ഥികള്‍ പറയുന്നു. ജാമിയ മിലിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ അതിക്രമത്തില്‍ പ്രതിഷേധിച്ച് ഡല്‍ഹി സര്‍വ്വകലാശാലയില്‍ സമരം നടന്നിരുന്നു. സമരക്കാരെ എബിവിപി ആക്രമിച്ചതായി വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. സെയിദിനെ കൂടാതെ ബാദുഷ, മെറിന്‍, ഗോകുല്‍ അജയ് എന്നിവര്‍ക്ക് നേരെയും അക്രമണമരങ്ങേറിയതായി ഡല്‍ഹി യൂണിവേഴ്‌സിറ്റി മലയാളി വിദ്യാര്‍ത്ഥി കൂട്ടായ്മയായ മൈത്രി ഭാരവാഹികള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























