എസ് എഫ് ഐ യുടേത് നുണ പ്രചരണങ്ങൾ പൊളിയുമ്പോഴുള്ള പരിഭ്രമം: കെ പി ശശികല

കേരള വർമ്മ കോളേജിൽ എ ബി വി പി പ്രവർത്തകരെ എസ് എഫ് ഐ പ്രവർത്തകർ മർദിച്ച സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി കെ പി ശശികല. കള്ളത്തരങ്ങൾ കൊണ്ടുണ്ടാക്കിയ ചീട്ട് കൊട്ടാരം തകർന്നു പോകുമ്പോഴുള്ള പരിഭ്രമമാണു എസ് എഫ് ഐ യുടേതെന്നു ഹിന്ദു ഐക്യ വേദി പ്രസിഡന്റ് കെ പി ശശികല .ശിലായുഗ കാലത്തേക്കാൾ മുൻപുള്ള പ്രാകൃത രീതിയാണ് എസ് എഫ് ഐ പിന്തുടരുന്നത്. .
പൗരത്വ ബില്ലിനെതിരെ പ്രതിഷേധിച്ചു കൊണ്ട് പ്രചാരണം നടത്താൻ അവകാശമുള്ളതുപോലെ തന്നെ അനുകൂലിച്ചു നടത്താനും എല്ലാവര്ക്കും അവകാശമുണ്ട്. അതിൽ പരിഭ്രമിച്ചിട്ടു കാര്യമില്ല എന്നും ശശികല ടീച്ചർ പറഞ്ഞു.
https://www.facebook.com/Malayalivartha

























