പ്രധാനമന്ത്രി നരേന്ദ്രമോദിയും ധനമന്ത്രി നിര്‍മലാസീതാരാമനും ശക്തമായ നിലപാടുകള്‍ സ്വീകരിച്ചതോടെ ബിസിനസ് നടത്തിപ്പ് സുഗമമാക്കുന്നത് സംബന്ധിച്ച ലോക ബാങ്കിന്റെ'ഡൂയിംഗ് ബിസിനസ് 2020'റിപ്പോര്‍ട്ടില്‍ ഇന്ത്യയുടെ റാങ്കിംഗ് കുതിക്കുന്നു...

പ്രധാനമന്ത്രി നരേന്ദ്രമോദിയും ധനമന്ത്രി നിര്‍മലാസീതാരാമനും ശക്തമായ നിലപാടുകള്‍ സ്വീകരിച്ചതോടെ ബിസിനസ് നടത്തിപ്പ് സുഗമമാക്കുന്നത് സംബന്ധിച്ച ലോക ബാങ്കിന്റെ'ഡൂയിംഗ് ബിസിനസ് 2020'റിപ്പോര്‍ട്ടില്‍ ഇന്ത്യ 63-ാം റാങ്കിലെത്തി. 2018 ലെ റാങ്കിംഗില്‍ 77-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. റാങ്കിംഗില്‍ ഏറ്റവും മുന്നേറ്റമുണ്ടാക്കിയ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഇടം പിടിക്കാന്‍ തുടര്‍ച്ചയായ മൂന്നാംവര്‍ഷവും ഇന്ത്യയ്ക്കു സാധിച്ചു എന്നത് ഏറെ നേട്ടമാണ്. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുമ്പോഴാണ് ഈ നേട്ടംകൈവരിക്കാനായത് എന്നതും ശ്രദ്ധേയമാണ്.
ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കുക, കോര്‍പറേറ്റ് ഘടനയില്‍ കൂടുതല്‍ സുതാര്യത കൊണ്ടുവരിക, നിയമാനുസൃതമായി അനുവര്‍ത്തിച്ച ബിസിനസ് ചെയ്യുന്നതിന്് കൂടുതല്‍ മികച്ച സംവിധാനമൊരുക്കുക, 2013 ലെ കമ്പനീസ് നിയമത്തിനു കീഴിലെ നടപടിക്രമങ്ങള്‍ ലളിതമാക്കുക തുടങ്ങി നിരവധി നാഴികക്കല്ലായ തീരുമാനങ്ങളാണ് കേന്ദ്ര കമ്പനികാര്യ മന്ത്രാലയം ഈവര്‍ഷം കൈക്കൊണ്ടത്. പാപ്പരത്തം പരിഹരിക്കുന്നത് ആസ്പദമാക്കിയുള്ള സൂചികയില്‍ 2018 ല്‍ 108-ാം സ്ഥാനത്തായിരുന്ന ഇന്ത്യ 2019 ല്‍ 52-ാം സ്ഥാനത്തെത്തി. റാങ്കിംഗില്‍ 56 സ്ഥാനത്തിന്റെ കുതിച്ചുചാട്ടമാണ് ഇന്ത്യ നടത്തിയത്. 2018 ല്‍ 26.5% ആയിരുന്ന റിക്കവറി റേറ്റ് 2019 ല്‍ 71.6% ആയി ഉയര്‍ന്നു. വീണ്ടെടുക്കലിനായി എടുത്തിരുന്ന സമയം 2018 ല്‍ 4.3 വര്‍ഷം ആയിരുന്നത് 2019 ല്‍ 1.6 വര്‍ഷം ആയി മെച്ചപ്പെട്ടു.
ബിസിനസ് ചെയ്യല്‍ സുഗമമാക്കുന്നതിന് കമ്പനികാര്യ മന്ത്രാലയംകൈക്കൊണ്ട നടപടികളുടെ ഭാഗമായി കമ്പനികള്‍ക്ക ്മൂന്നു മന്ത്രാലയങ്ങളുടെ 7 സേവനങ്ങളായ കോര്‍പറേറ്റ് ഐഡന്റിഫിക്കേഷന്‍ നമ്പര്‍, പാന്‍, ടിന്‍, ഡയറക്ടര്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍, പേര്, ഇ.പി.എഫ്.ഒ, ഇ.എസ്.ഐ.സി, ജി.എസ്.ടി.എന്‍ എന്നിവ ലഭ്യമാക്കുന്നതിന് ലഘൂകരിച്ച ഒരൊറ്റ സംയോജിക ഫോറം പുറത്തിറക്കി. 2019 ജൂലൈ 31 ന് വിജ്ഞാപനം ചെയ്ത കമ്പനീസ് (ഭേദഗതി) ബില്ലിനുസരിച്ച് സാങ്കേതിക,നടപടിക്രമങ്ങളില്‍ വരുത്തുന്ന 16 നിയമലംഘനങ്ങള്‍ ഗുരുതരകുറ്റകൃത്യമല്ലാതാക്കി. ഇത് പിഴ ഈടാക്കാവുന്ന നിയമലംഘനമാക്കി മാറ്റി. ഇതുവഴി ക്രിമിനല്‍ കോടതികളുടെയുംദേശീയ കമ്പനി നിയമ ട്രൈബ്യൂണലിന്റെയും ജോലിഭാര ംകുറച്ചു.
കമ്പനികളുടെയും ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ്പിന്റെയും പേര് റിസര്‍വ് ചെയ്യുന്നതിന് റിസര്‍വ് യുണീക് നെയിം (റണ്‍) എന്ന വെബ് സേവനം ആരംഭിച്ചു. ഡയറക്ടര്‍ഐഡന്റിഫിക്കേഷന്‍ നമ്പര്‍ അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പുനക്രമീകരിച്ചു. 15 ലക്ഷം രൂപ വരെ അംഗീകൃത മൂലധനമുള്ള കമ്പനികള്‍ സംയോജിപ്പിക്കുന്നതിന് കമ്പനികാര്യ മന്ത്രാലയം ഈടാക്കിയിരുന്ന ഫീസ്ഒഴിവാക്കി. നിശ്ചിത തീയതിക്കു ശേഷമുള്ളവയ്ക്ക് പിഴ ഒഴിവാക്കി നല്‍കി. രാജ്യത്തെ കമ്പനികളുടെ ലയനവും ഏറ്റെടുക്കലും സുഗമമാക്കുന്നതിന് 2002 ലെ കോംപറ്റീഷന്‍ നിയമത്തിന് കീഴില്‍ പുതുക്കിയ ഇളവുകള്‍ അനുവദിച്ചു.ഇടപാടുകളുടെ സമയവും ചെലവും ലാഭിക്കുന്നതിന് ഗ്രീന്‍ചാനലിനു കീഴില്‍ സ്വമേധയാ അനുമതി ലഭിക്കുന്നതിനുള്ള സംവിധാനം ആരംഭിച്ചു.
കമ്പനീസ് നിയമത്തിന്റെവിവിധ വ്യവസ്ഥകളില്‍ നിന്ന് സ്വകാര്യ കമ്പനികള്‍, ഗവണ്‍മെന്റ് കമ്പനികള്‍, ചാരിറ്റബിള്‍ കമ്പനികള്‍, നിധികള്‍, ഐ.എഫ്.എസ്.സി കമ്പനികള്‍ എന്നിവയ്ക്ക് ഇളവുകള്‍ നല്‍കി. ഇന്ത്യന്‍ കമ്പനികളുടെ പ്രൊമോട്ടര്‍മാര്‍ക്ക് കമ്പനികളുടെ മേലുള്ള നിയന്ത്രണം നിലനിര്‍ത്തുന്നതിന് സഹായിക്കാന്‍ വോട്ടവകാശത്തോടെ ഷെയറുകള്‍ അനുവദിക്കുന്നത് സംബന്ധിച്ച വ്യവസ്ഥകള്‍ പരിഷ്‌ക്കരിച്ചു. കമ്പനികളുടെ പേര് റിസര്‍വ് ചെയ്യുന്നതിനും അപേക്ഷിച്ച് ഒന്നു രണ്ടു ദിവത്തിനുള്ളില്‍ കമ്പനികളും ലിമിറ്റഡ് ലയബിലിറ്റി പങ്കാളിത്തങ്ങളും സംയോജിപ്പിക്കുന്നതിനും സെന്‍ട്രല്‍ രജിസ്‌ട്രേഷന്‍ സെന്റര്‍സ്ഥാപിച്ചു. നേരത്തെ ഇതിന് കുറഞ്ഞത് 15 ദിവസമെങ്കിലും എടുത്തിരുന്നു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ, രാജ്യത്ത് ഓരോവര്‍ഷവും 1,25000 കമ്പനികള്‍ പേര് ചേര്‍ത്തു. അതിന് മുന്‍ വര്‍ഷങ്ങളില്‍ ഇത് 50000 മുതല്‍ 60,000 വരെയായിരുന്നു.
2016 ലെ ഇന്‍സോള്‍വന്‍സി ആന്റ് ബാങ്ക്‌റപ്റ്റന്‍സി കോഡിനു കീഴില്‍ ആകെ ലഭിച്ച 21,136 അപേക്ഷകളില്‍ ഏകദേശം 9653 കേസുകള്‍ തീര്‍പ്പാക്കി. ഏകദേശം 3,74931.30 കോടിരൂപയുടെ മൂല്യമുള്ളവയാണ് ഇവ. 2838 കേസ്സുകള്‍ കോര്‍പറേറ്റ് ഇന്‍സോള്‍വന്‍സി റസലൂഷന്‍ സംവിധാനത്തിന് കൈമാറി. തീര്‍പ്പായ 161 കേസ്സുകളിലായി വീണ്ടെടുത്തത് 156814 കോടിരൂപയാണ്.
https://www.facebook.com/Malayalivartha

























