ഹർത്താൽ ദിനത്തിൽ താരമായി കേരള പോലീസ്; വഴിയരികിൽപ്പെട്ടുപോയ വിദ്യാർത്ഥിനിക്കു ഉടനടി സഹായം

കേരളത്തെയാകെ വലച്ച ഹർത്താൽ ദിനത്തിൽ കേരള പോലീസ് താരമാകുന്നു . ഭക്ഷണം നൽകിയും യാത്രക്കാരെ സഹായിച്ചും കേരള പോലീസ് വളരെയധികം കയ്യടികൾ ഇതിനോടാകം നേടിക്കഴിഞ്ഞു. സൈക്കിൾ കേടായി വഴിയിലായ വിദ്യാർത്ഥിനിയെ സഹായിച്ച കേരള പോലീസ് ആണ് ഇപ്പോൾ താരമാകുന്നത്. കസ്റ്റഡി മരണം പോലുള്ള വിവാദങ്ങൾക്കിടയിലെ ഇത്തരം വാർത്തകൾ പോലീസിന്റെ നന്മ ചൂണ്ടിക്കാണിക്കാനും സഹായിക്കുന്നു. സൈക്കിളിന്റെ ചെയിൻ പൊട്ടിയതോടെ ഒൻപതാം ക്ലാസ്സുകാരി ഷഹാന എന്തുചെയ്യണമെന്നറിയാതെ നിൽക്കുകയായിരുന്നു.
ഇതുകൊണ്ടാണ് ഹർത്താൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാർ സഹായഹസ്തവുമായി എത്തിയത്. ഹരിപ്പാട് മാധവ ജംഗ്‌ഷനിൽ ഹർത്താൽ ഡ്യൂട്ടിക്ക് ഉണ്ടായിരുന്ന പോലീസ് സംഘമാണ് ഷഹാനയ്ക്ക് സഹായവുമായെത്തിയത്.. പൊലീസ് ജീപ്പിലുണ്ടായിരുന്ന ഉപകരണങ്ങള്‍ ഉപയോഗിച്ച് സൈക്കിൾ നന്നാക്കികൊടുക്കുകയായിരുന്നു. ഈ ചിത്രങ്ങൾ പോലീസ് തന്നെ തങ്ങളുടെ ഫേസ്ബുക് പേജിൽ പങ്കുവെച്ചതോടെ ചിത്രങ്ങൾ വൈറലാകുകയും നിരവധി അഭിനന്ദനങൾ നേടുകയും ചെയ്തു.
https://www.facebook.com/Malayalivartha

























